Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: 15 കളിക്കാരെ ഒരു ടീമിലെടുക്കാം, ലോകകപ്പ് സംഘത്തെ സപ്തംബര്‍ 10നുള്ളില്‍ പ്രഖ്യാപിക്കണം

1

ഐസിസിയുടെ ടി20 ലോകകപ്പിനു രണ്ടു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ലോകകപ്പില്‍ ഒരു ടീമിനു പരമാവധി 23 പേരെ തങ്ങളുടെ സംഘത്തില്‍ ഉള്‍പ്പെടുത്താം. ഇതില്‍ 15 പേര്‍ കളിക്കാരും എട്ടു പേര്‍ ഒഫീഷ്യലുകളുമായിരിക്കും. ഇന്ത്യയായിരുന്നു നേരത്തേ ലോകകപ്പിനു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. പക്ഷെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ ഇവിടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കുക അസാധ്യമായതോടെ വേദി മാറ്റുകയായിരുന്നു. യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കുക.

16 ടീമുകളാണ് കുട്ടി ക്രിക്കറ്റിലെ ലോക കിരീടം തേടി പോര്‍ക്കളത്തിലെത്തുക. 12 ടീമുകളാണ് നേരിട്ടു യോഗ്യത നേിയിരിക്കുന്നത്. ശേഷിച്ച നാലു പേരെ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷമാണ് അറിയാനാവുക. ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കൊപ്പം യോഗ്യത നേടുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. ടൂര്‍ണമെന്റിലെ മരണഗ്രൂപ്പായി ഇതു മാറിക്കഴിഞ്ഞു. രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യ. ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരെക്കൂടാതെ യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും.

2

അതേസമയം, കൊവിഡിനെ തുടര്‍ന്ന് ക്വാറന്റീന്‍ നിബന്ധനകളും ബയോ ബബ്‌ളുമൊകക്കെയുള്ളതിനാല്‍ എക്‌സ്ട്രാ താരങ്ങളെ ടി20 ലോകകപ്പിനായി ടീമിനൊപ്പം കൂട്ടുവാന്‍ ഐസസിസി അനുമതി നല്‍കിയിട്ടുണ്ടെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു. പക്ഷെ 15 താരങ്ങളുടെയും എട്ടു ഒഫീഷ്യലുകളുടെയും ചെലവ് മാത്രമേ ഐസിസി വഹിക്കുകയുള്ളൂ. അധികം വരുന്നവരുടെ ചെലവ് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി. മാത്രമല്ല സപ്തംബര്‍ 10നുള്ളില്‍ മുഴുവന്‍ ടീമുകളും ടൂര്‍ണമെന്റിനുള്ള കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കണമെന്നും ഐസിസി നിര്‍ദേശിച്ചതായി ഒഫീഷ്യല്‍ പറഞ്ഞു.

അധികമായി എത്ര താരങ്ങളെ ലോകകപ്പ് സ്‌ക്വാഡിനൊപ്പം കൊണ്ടു പോവണമെന്ന കാര്യത്തില്‍ ഇനി അതാതു ക്രിക്കറ്റ് ബോര്‍ഡുകളാണ് തീരുമാനിക്കേണ്ടത്. കാരണം ടീമിലെ ഒരാള്‍ക്കു കൊവിഡ് പിടിപെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ പകരക്കാര്‍ കൂടിയേ തീരൂ. പുതുതായി ഒരാള്‍ ടീമിനൊപ്പം ചേരുന്നതിനു മുമ്പ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതിനാല്‍ തന്നെ മിക്ക ടീമുകളും അധികം കളിക്കാരെ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പിനു തുടക്കമാവുന്നത്. 45 മല്‍സരങ്ങളായിരിക്കും ചാംപ്യന്‍ഷിപ്പിലുണ്ടാവുക. നവംബര്‍ 14നാണ് ഫൈനല്‍. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിലെ നാലും ഒമാനിലെ ഒരു വേദിയിലുമായിരിക്കു മല്‍സരങ്ങള്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവയാണ് യുഎഇയിലെ മല്‍സരവേദികള്‍. ഒമാനിലെ മല്‍സരങ്ങള്‍ക്കു മസ്‌കറ്റ് ആതിഥേയത്വം വഹിക്കും.

ടി20 ലോകകപ്പിന്റെ ഏഴാമത്തെ എഡിഷനാണ് ഇത്തവണ നടക്കാനിരിക്കുന്നത്. ഇതുവരെ നടന്നിട്ടുള്ള ആറു ലോകകപ്പുകളെടുക്കുകയാണെങ്കില്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലാണ്. രണ്ടു തവണ അവര്‍ ലോകകപ്പുയര്‍ത്തിയിട്ടുണ്ട്. 2012, 16 വര്‍ഷങ്ങളിലെ ടൂര്‍ണമെന്റുകളിലായിരുന്നു അവര്‍ വെന്നിക്കൊടി പാറിച്ചത്. ഇന്ത്യ, പാകിസ്താന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ ഓരോ തവണയും ചാംപ്യന്‍മാരായി. 2007ലെ പ്രഥമ ടി20 ലോകപ്പിലെ വിജയികള്‍ ഇന്ത്യയായിരുന്നു. സൗത്താഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യ കീഴടക്കിയത്.

Story first published: Friday, August 13, 2021, 22:26 [IST]
Other articles published on Aug 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+