For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 Womens WC 2026: വീണ്ടും വരുന്നു ഇന്ത്യ- പാക് പോര്! തിയ്യതി പുറത്ത്, ഷെഡ്യൂളറിയാം

ഐസിസിയുടെ പുരുഷ ടി20 ലോകകപ്പിലെ പോരാട്ടങ്ങള്‍ ആവേശകരമായ സൂപ്പര്‍ എട്ടിലേക്കു കടക്കവെ ക്രിക്കറ്റ് പ്രേമികള്‍ക്കു മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ഈ വര്‍ഷം നടക്കാനിരിക്കുന്ന വനിതകളുടെ ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂണ്‍ 12 മുതല്‍ ഇംഗ്ലണ്ടിലാണ് പെണ്‍പോരിനു തുടക്കമാവുന്നത്. കഴിഞ്ഞ വര്‍ഷം കന്നി ഏകദിന ലോകകപ്പുമായി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീം ഇനി ടി20യിലെയും റാണിമാരാവാനൊരുങ്ങുകയാണ്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഇപ്പോള്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിക്കുന്നത്.

INDIAN TEAM T20 Womens WC 2026

ഇന്ത്യയും പാക്കും ഒരേ ഗ്രൂപ്പില്‍

12 ടീമുകളാണ് വനിതകളുടെ ലോകിരീടത്തിനായി ഇത്തവണ പോരടിക്കുക. ആറു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തിരിച്ചത്. ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടിയ ശേഷം ആദ്യത്തെ നാലു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കും യോഗ്യത നേടും.

T20 WC 2026: സഞ്ജു ഇന്‍!! സൂപ്പര്‍ താരമടക്കം 3 പേര്‍ ഔട്ട്, സിംബാബ്‌വെയ്‌ക്കെതിരേ 11 ഇങ്ങനെT20 WC 2026: സഞ്ജു ഇന്‍!! സൂപ്പര്‍ താരമടക്കം 3 പേര്‍ ഔട്ട്, സിംബാബ്‌വെയ്‌ക്കെതിരേ 11 ഇങ്ങനെ

ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരിക്കല്‍ക്കൂടി ഒരേ ഗ്രൂപ്പില്‍ തന്നെ പോരിനിറങ്ങുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഗ്രൂപ്പ് വണ്ണിലാണ് ഇരുവരുമുള്ളത്.

ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ്. ഗ്രൂപ്പ് രണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂ,സിലാന്‍ഡ്, ശ്രീലങ്ക, അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണുള്ളത്.

ജൂണ്‍ 14നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം. അതിനു ശേഷം 17നു നെതര്‍ലാന്‍ഡ്‌സിനെയും 21നു സൗത്താഫ്രിക്കയെയും 25നു ബംഗ്ലാദേശിനെയും 28നു ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും.

T20 WC 2026: ഇത് 2007ലെ റീപ്ലേ? എല്ലാം കിറുകൃത്യം!!! കപ്പും ഇന്ത്യക്കു തന്നെ; കാരണമറിയാംT20 WC 2026: ഇത് 2007ലെ റീപ്ലേ? എല്ലാം കിറുകൃത്യം!!! കപ്പും ഇന്ത്യക്കു തന്നെ; കാരണമറിയാം

വനിതാ ടി20 ലോകകപ്പ് ഷെഡ്യൂള്‍

12/06/2026 ഇംഗ്ലണ്ട് - ശ്രീലങ്ക എഡ്ജ്ബാസ്റ്റണ്‍ 11:00 pm
13/06/2026 സ്‌കോട്ട്‌ലന്‍ഡ് - അയര്‍ലന്‍ഡ് ഓള്‍ഡ് ട്രാഫോര്‍ഡ് 3 pm
13/06/2026 ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക ഓള്‍ഡ് ട്രാഫോര്‍ഡ് 7 pm
13/06/2026 വെസ്റ്റ് ഇന്‍ഡീസ് - ന്യൂസിലാന്‍ഡ് ഹാംഷെയര്‍ ബൗള്‍ 11 pm
14/06/2026 ബംഗ്ലാദേശ് - നെതര്‍ലാന്‍ഡ്‌സ് എഡ്ജ്ബാസ്റ്റണ്‍ 3 pm
14/06/2026 ഇന്ത്യ - പാകിസ്ഥാന്‍ എഡ്ജ്ബാസ്റ്റണ്‍ 7 pm
16/06/2026 ന്യൂസിലാന്‍ഡ് - ശ്രീലങ്ക ഹാംഷെയര്‍ ബൗള്‍ 7 pm
16/06/2026 ഇംഗ്ലണ്ട് - അയര്‍ലന്‍ഡ് ഹാംഷെയര്‍ ബൗള്‍ 11pm
17/06/2026 ഓസ്‌ട്രേലിയ - ബംഗ്ലാദേശ് ഹെഡിംഗ്ലി 3 pm
17/06/2026 ഇന്ത്യ - നെതര്‍ലാന്‍ഡ്‌സ് ഹെഡിംഗ്ലി 7 pm
17/06/2026 ദക്ഷിണാഫ്രിക്ക - പാകിസ്ഥാന്‍ എഡ്ജ്ബാസ്റ്റണ്‍ 11 PM
18/06/2026 വെസ്റ്റ് ഇന്‍ഡീസ് - സ്‌കോട്ട്‌ലന്‍ഡ് ഹെഡിംഗ്ലി 11 pm
19/06/2026 ന്യൂസിലന്‍ഡ് - അയര്‍ലന്‍ഡ് ഹാംഷെയര്‍ ബൗള്‍ 11 pm
20/06/2026 ഓസ്ട്രേലിയ - നെതര്‍ലാന്‍ഡ്സ് ഹാംഷെയര്‍ ബൗള്‍ 3 pm
20/06/2026 പാകിസ്ഥാന്‍ - ബംഗ്ലാദേശ് ഹാംഷെയര്‍ ബൗള്‍ 7 pm
20/06/2026 ഇംഗ്ലണ്ട് -സ്‌കോട്ട്‌ലന്‍ഡ് ഹെഡിംഗ്ലി രാത്രി 11 മണി
21/06/2026 വെസ്റ്റ് ഇന്‍ഡീസ് - ശ്രീലങ്ക ബ്രിസ്റ്റല്‍ കൗണ്ടി ഗ്രൗണ്ട് 3 pm
21/06/2026 ഇന്ത്യ - ദക്ഷിണാഫ്രിക്ക ഓള്‍ഡ് ട്രാഫോര്‍ഡ് 7 മണി
23/06/2026 ന്യൂസിലന്‍ഡ് - സ്‌കോട്ട്‌ലന്‍ഡ് ബ്രിസ്റ്റല്‍ കൗണ്ടി 3 pm
23/06/2026 ശ്രീലങ്ക - അയര്‍ലന്‍ഡ് ബ്രിസ്റ്റല്‍ കൗണ്ടി ഗ്രൗണ്ട് 7 pm
23/06/2026 ഓസ്ട്രേലിയ - പാകിസ്ഥാന്‍ ഹെഡിംഗ്ലി 11 pm
24/06/2026 ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 11 pm
25/06/2026 ഇന്ത്യ - ബംഗ്ലാദേശ് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട് 7 PM
25/06/2026 ദക്ഷിണാഫ്രിക്ക - നെതര്‍ലാന്‍ഡ്സ് ബ്രിസ്റ്റല്‍ കൗണ്ടി ഗ്രൗണ്ട് 11 PM
26/06/2026 ശ്രീലങ്ക - സ്‌കോട്ട്ലന്‍ഡ് ഓള്‍ഡ് ട്രാഫോര്‍ഡ് 11 PM
27/06/2026 പാകിസ്ഥാന്‍ - നെതര്‍ലാന്‍ഡ്സ് ബ്രിസ്റ്റല്‍ കൗണ്ടി ഗ്രൗണ്ട് 3 PM
27/06/2026 വെസ്റ്റ് ഇന്‍ഡീസ് - അയര്‍ലന്‍ഡ് ബ്രിസ്റ്റല്‍ കൗണ്ടി ഗ്രൗണ്ട് 7 PM
27/06/2026 ഇംഗ്ലണ്ട് - ന്യൂസിലാന്‍ഡ് ദി ഓവല്‍ 11 PM
28/06/2026 ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ് ലോര്‍ഡ്സ് 3 PM
28/06/2026 ഇന്ത്യ - ഓസ്ട്രേലിയ ലോര്‍ഡ്സ് 7 PM

30/06/2026 (സെമി ഫൈനല്‍ 1) ദി ഓവല്‍ 7 PM
02/07/2026 (സെമി ഫൈനല്‍ 2) ദി ഓവല്‍ 11 PM
05/07/2026 (ഫൈനല്‍) ലോര്‍ഡ്സ് 7 PM

Story first published: Tuesday, February 24, 2026, 15:35 [IST]
Other articles published on Feb 24, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+