Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: മുട്ടിടിച്ചത് രണ്ട് ബൗളര്‍മാര്‍ക്കെതിരേ!! ഇഷാന്റെ പേടിസ്വപ്‌നം ഇവര്‍, അറിയാം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ബാക്കപ്പ് കീപ്പറായിവ വന്ന് ഇപ്പോള്‍ ഫസ്റ്റ് ചോയ്‌സ് ഉറപ്പിച്ചിന്റെ ത്രില്ലിലാണ് ഇഷാന്‍ കിഷന്‍. ഒരൊറ്റ പരമ്പര കൊണ്ടു തന്നെ സ്വന്തം കരിയര്‍ ഇങ്ങനെ മാറുമെന്ന് അദ്ദേഹം സ്വപ്‌നം പോലും കണ്ടു കാണില്ല്. സഞ്ജു സാംസണിനെ ഓവര്‍ടേക്ക് ചെയ്താണ് ഇഷാന്‍ ഇപ്പോള്‍ ഇലവനില്‍ സ്ഥാനമുറപ്പാക്കിയത്.

നേരത്തേ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും കീപ്പറുമായിരുന്ന സഞ്ജു ബെഞ്ചിലാവുകയും ചെയ്തു. കിവികള്‍ക്കെതിരേ ഒാരോ സെഞ്ച്വറിയും 70 പ്ലസ് സകോറുമടക്കം 200ന് മുകളില്‍ റണ്‍സാണ് ഇഷാന്‍ വാരിക്കൂട്ടിയത്. സഞ്ജു അഞ്ചിന്നിങ്‌സുകളില്‍ കുറിച്ചതാവട്ടെ വെറും 46 റണ്‍സ് മാത്രം.

ISHAN KISHAN- T20 WC 2026

ലോകകപ്പില്‍ ഇനി അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കളിച്ചേക്കുക ഇഷാന്‍ തന്നെയാവുമെന്നും ഉറപ്പായിരിക്കുകയാണ്. അതിനിടെ കരിയറില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ള രണ്ടു ബൗളര്‍മാരെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 2 സ്ലോഗേഴ്‌സ് യൂട്യൂബ് ചാനലില്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്‍ ഇക്കാര്യം പറഞ്ഞത്.

കുഴക്കിയ ബൗളര്‍മാര്‍

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ഇംഗണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ എന്നിവരൊന്നുമല്ല ഏറ്റവുമധികം വെള്ളം കുടിപ്പിച്ച ബൗള്‍മാരെന്നാണ് ഇഷാന്‍ കിഷന്റെ വെളിപ്പെടുത്തല്‍. രണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാനാണ് ഏറ്റവുമധികം വിഷമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത സ്പിന്നര്‍ യുസ്വേന്ദ്ര ചഹലുമാണ് കൂടുതല്‍ ബുദ്ധിമുട്ടിച്ചതെന്നാണ് അഭിഷേകിന്റെ വെളിപ്പെടുത്തല്‍.

ഇതുവരെ നേരിട്ടിട്ടുള്ള സ്പിന്നര്‍മാരെ എടുത്താല്‍ യുസ്വേന്ദ്ര ചഹല്‍ ഭായിയെ നേരിടാന്‍ ഞാന്‍ പാടുപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ എന്റെ ബാറ്റിങ് ശൈലി വളരെ നന്നായി വിശകലനം ചെയ്്തിട്ടുണ്ടാവുമെന്നാണ് തോന്നുന്നതെന്നും ഇഷാന്‍ വ്യക്തമാക്കി.

കളിക്കളത്തില്‍ വളരെ ബുദ്ധിപരമായി പന്തെറിയുന്ന ബൗളറാണ് ചഹല്‍. ഓരോ ബാറ്ററുടെയും വീക്ക്‌നെസുകള്‍ മനസ്സു ലാക്കി തന്റെ ബൗളിങില്‍ വേരിയേഷനുകള്‍ കൊണ്ടുവരാറുള്ള താരമാണ് അദ്ദേഹം. ഇപ്പോള്‍ ദേശീയ ടീമിനു പുറത്താണെങ്കിലും ഐപിഎല്ലിലെ സജീവ സാന്നിധ്യമാണ് ചഹല്‍.

ഫാസ്റ്റ് ബൗളര്‍മാരെ കുറിച്ച് സംസാരിക്കവെയാണ് ബുംറയെ ഐപിഎല്ലിലും ദേശീയ ടീമിനൊപ്പം നെറ്റ്‌സിലുമെല്ലാം നേരിടുമ്പോള്‍ ഏറെ ബുദ്ധിമുട്ടിയതായി ഇഷാന്‍ പറഞ്ഞത്. പേസ് ബൗങിങിന്റെ കാര്യമെടുത്താല്‍ ജസ്പ്രീത് ബുംറ ഭായിയേക്കാള്‍ കേമനായി ആരാണുള്ളത്?

JASPRIT BUMRAH- T20 WC 2026

നെറ്റ്‌സില്‍ പോലും അദ്ദേഹം വളരെ മികച്ച രീതിയിലാണ് പന്തെറിയുന്നത്. അബദ്ധത്തില്‍ പോലും ഒരു തവണ ബാറ്റിന്റെ മധ്യത്തിലാണ് ബോള്‍ കൊള്ളുന്നതെങ്കില്‍ അടുത്തത് ഒരു ബൗണ്‍സറായിരിക്കുമെന്നു നിങ്ങള്‍ക്ക് ഉറപ്പിക്കാമെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷ വാനോളം

ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യക്കു വലിയ പ്രതീക്ഷകളുള്ള താരങ്ങളിലൊരാളും കൂടിയാണ് ഇഷാന്‍ കിഷന്‍. ആഭ്യന്തര ക്രിക്കറ്റിലടക്കം അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ ഇതു വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ടീമിന്റെ ഭാഗമല്ലാതിരുന്നപ്പോള്‍ കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം സെഞ്ച്വറിയുായി മിന്നിച്ച താരം കൂടിയാണ് ഇഷാന്‍.

ബുച്ചി ബാബു ട്രോഫി, ദുലീപ് ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരൈ ട്രോഫി, രഞ്ജി ട്രോഫി, ഐപിഎല്‍ എന്നിവയിലെല്ലാം അദ്ദേഹം സെഞ്ച്വറികള്‍ കണ്ടെത്തി. ഇപ്പാള്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്തിയപ്പോള്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ കന്നി ടി20 സെഞ്ച്വറിയും ഇഷാന്‍ നേടിയിരുന്നു.

Story first published: Tuesday, February 3, 2026, 14:48 [IST]
Other articles published on Feb 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+