For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ബുംറയ്ക്ക് 'കണ്ണില്‍ ചോരയില്ലേ'? ഇഷാനോട് അല്‍പ്പം കടന്നുപോയി!! സംഭവമിങ്ങനെ, വീഡിയോ

ഡല്‍ഹി: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ സൂപ്പര്‍ എട്ടിലേക്ക് ഒരുപടി കൂടി അടുക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ അസോസിയേറ്റ് ടീമായ നമീബിയയുമായാണ് സൂര്യകുമാര്‍ യാദവും സംഘവും പോരടിക്കുന്നത്.

ആദ്യ കളിയില്‍ മറ്റൊരു അസോസിയേറ്റ് ടീം അമേരിക്കയോടു കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ സൂര്യക്കും സംഘത്തിനും ഇനിയും മാറിയിട്ടുമില്ല. നമീബിയക്കെതിരേ തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ കെട്ടഴിച്ച് വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാനാന് നിലവിലെ ചാംപ്യന്‍മാരുടെ ശ്രമം. അതിനിടെ ഇന്ത്യന്‍ ക്യാംപില്‍ നിന്നുള്ള വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല.

അസുഖം കാരണം വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ വിശ്രമത്തിലാണ്. ഇതിനു പിന്നാലെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ മറ്റൊരു ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന് പരിക്കുമേറ്റിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

BUMRAH -ISHAN - T20 WC 2026

Photocredit/X

അടിതെറ്റി ഇഷാന്‍

നമീബിയയുമായുള്ള മല്‍സരത്തിനു മുന്നോടിയായി ബുധനാഴ്ച രാത്രി ഇന്ത്യന്‍ ടീം അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തവെയായിരുന്നു സംഭവം. നെറ്റ്‌സില്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ ബാറ്റ് ചെയ്യവെയാണ് ഇഷാന്‍ കിഷന്‍ പരിക്കേറ്റ് വീണത്.

നെറ്റ്‌സിലും തന്റെ ബൗളിങിനു ഒട്ടും മയമുണ്ടാവില്ലെന്നും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പണിയുറപ്പാണെന്നു ബുംറ ഇതിലൂടെ കാണിച്ചു തരികയും ചെയ്തു. ഇഷാനെതിരേ കിടിലനൊരു യോര്‍ക്കറാണ് അദ്ദേഹമെറിഞ്ഞത്.

ഇതു ഫ്രണ്ട് ഫൂട്ടില്‍ ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു ഇഷാന്റെ ശ്രമം. പക്ഷെ ബോളിന്റെ വേഗത കാരണം അദ്ദേഹത്തിന്റെ ടൈമിങ് പാളി. ബോള്‍ നേരെ വന്നു പതിച്ചതാവട്ടെ കാല്‍ക്കുഴയ്ക്കു തൊട്ടു മുകളിലുമാണ്,

ബുംറയ്‌ക്കെതിരേ പരിക്കേറ്റു വീണ ഇഷാന്‍ കിഷന്‍. വീഡിയോ കാണാം

വേദന കൊണ്ട് പുളയുന്ന ഇഷാനെയാണ് പിന്നീട് കണ്ടത്. ബോള്‍ തട്ടിയ കാല്‍ മുകളിലേക്കുര്‍ത്തി മുടന്തി കളിച്ച ശേഷം അദ്ദേഹം ഗ്രൗണ്ടില്‍ കിടന്നു. പക്ഷെ അസഹനീയമായ വേദന കാരണം തല ഗ്രൗണ്ടില്‍ അമര്‍ത്തി കമഴ്ന്ന് ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ ടീം ഫിസിയോ എത്തി ഇഷാനെ പരിശാധിക്കുകയും ചെയ്തു.

പിന്നാലെ ബുംറയും ഇഷാന്റെ അരികിലെത്തി സംസാരിക്കുകയായിരുന്നു. ഫീല്‍ഡിങ് കോച്ച് ടി ദിലീപും ഇതിനിടെ ഇഷാന് അരികിലെത്തി. ഇന്ത്യന്‍ ക്യാംപ് അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ച നിമിഷമായിരുന്നു അത്. പക്ഷെ അധികം വൈകാതെ തന്നെ പതിയെ എഴുന്നേറ്റ ഇഷാന്‍ ചെറിയ ചിരിയോടെ മുടന്തി മുടന്തി മുന്നോട്ടു നടന്നതോടെ കാര്യങ്ങള്‍ അത്ര ഗുരുതരമല്ലെന്നും വ്യക്തമായി.

ഇഷാന്‍ പരിക്കേറ്റു വീഴുന്നതും വേദന കൊണ്ട് പുളയുന്നതുമെല്ലാം കണ്ട് ഞെട്ടലോടെ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ടീമംഗവും യുവ ഓള്‍റൗണ്ടറുമായ തിലക് വര്‍മയായിരുന്നു അത്. അദ്ദേഹത്തെയും ഈ വീഡിയോയില്‍ കാണാം.

ISHAN - T20 WC 2026

ഇഷാന്‍ കളിക്കുമോ?

നമീബിയക്കെതിരേ രാത്രി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യക്കായി കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജസ്പ്രീത് ബുംറയെ നേരിടവെ കാലിനേറ്റ പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് വിവരം.

സഞ്ജു സാംസണും ഇഷാനുമായിരിക്കും ടീമിനായി ഓപ്പണിങില്‍ ഇറങ്ങുന്നത്. ഇതു ടീമിന് ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ നല്‍കാനും സഹായിക്കും. കടുത്ത പനിയും വയറിലെ അണുബാധയും കാരണം വിശ്രമിക്കുന്ന അഭിഷേക് ശര്‍മ ഞായറാഴ്ച പാകിസ്താനുമായുള്ള മല്‍സരത്തില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story first published: Thursday, February 12, 2026, 12:44 [IST]
Other articles published on Feb 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+