Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ബോളില്‍ 6!! ക്യാപ്റ്റന്‍സി തെറിച്ചതിന് പിറകെ സ്‌കൈ വെടിക്കെട്ട്, പക്ഷെ ക്ലൈമാക്‌സ് പാളി

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം തെറിച്ചതിനു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ മല്‍സരത്തില്‍ ബാറ്റിങില്‍ കസറിയിരിക്കുകയാണ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. ടി20 മുംബൈ ലീഗില്‍ ട്രെംപ്‌സ് നൈറ്റ്‌സിനായി കളിക്കാനിറങ്ങിയാണ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മിന്നിച്ചത്.

ബാറ്റിങില്‍ ഇപ്പോഴും പഴയ തീപ്പൊരി തന്നില്‍ ബാക്കിയുണ്ടെന്നു സ്‌കൈ തെളിയിക്കുകയും ചെയ്തു. വാംഖഡെയില്‍ ശനിയാഴ്ച നടന്ന കളിയില്‍ സൂര്യയുടെ ടീം ഏറ്റുമുട്ടിയതാവട്ടെ ശ്രേയസ് അയ്യര്‍ നയിച്ച മുംബൈ ഫാല്‍ക്കണ്‍സ് ടീമുമായിട്ടായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

SURYAKUMAR YADAV

മിന്നിച്ച് സൂര്യ

ടി20 മുംബൈ ലീഗിലെ മുന്‍ മല്‍സരങ്ങളിലൊന്നും ട്രെംപ്‌സ് നൈറ്റ്‌സിനു വേണ്ടി ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സൂര്യകുമാര്‍ യാദവിനു സാധിച്ചിരുന്നില്ല. പക്ഷെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി നഷ്ടമായ ശേഷമിറങ്ങിയ അദ്ദേഹം ബാറ്റിങിലെ പഴയ മാജിക്കല്‍ ഫോമിനെ അനുസ്മരിപ്പിക്കുന്ന ഇന്നിങ്‌സാണ് കാഴ്ചവച്ചത്.

ടോസിനു ശേഷം സൂര്യയോടും സംഘത്തോടും ശ്രേയസ് അയ്യര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ നൈറ്റ്‌സിന്റെ തുടക്കം പാളി. അഞ്ചാം ഓവറില്‍ ടീം രണ്ടു വിക്കറ്റിന് 19 റണ്‍സെന്ന നിലയില്‍ പതറവെയാണ് സൂര്യ ക്രീസിലെത്തുന്നത്.

നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ സിക്‌സര്‍ പായിച്ച അദ്ദേഹം വളരെ പോസിറ്റീവായിട്ടാണ് തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ നൂതന്‍ ഗോയലിനൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകളുമായി എതിര്‍ ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട സൂര്യയെയാണ് ഈ മല്‍സരത്തില്‍ കണ്ടത്. തന്റെ ട്രേഡ്മാര്‍ക്കായ ഫൈന്‍ ലെഗിനു മികളിലൂടെ സ്‌കൂപ്പ്‌ഷോട്ടിലൂടെയുള്ള സിക്‌സും സ്‌കൈ കളിച്ചിരുന്നു.

പക്ഷെ അര്‍ഹിച്ച് ഫിഫ്റ്റിക്കു വെറും രണ്ടു റണ്‍സകലെ അദ്ദേഹം വീണു. വെറും 24 ബോളിലാണ് സൂര്യ 48 റണ്‍സ് അടിച്ചെടുത്തത്. നാലു സിക്‌സറും മൂന്നു ഫോറും ഇതിലുള്‍പ്പെടും, 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ടീമിന്റെ ടോപ്‌സ്‌കോററും സൂര്യയാണ്. നൈറ്റ്‌സ് ടീം 20 ഓവിറില്‍ എട്ടു വിക്കറ്റിനു 147 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

പക്ഷെ സൂര്യയുടെ ഇന്നിങ്‌സ് ടീമിനെ രക്ഷിച്ചില്ല. ക്യാപ്റ്റന്റെ റോളില്‍ ശ്രേയസ് മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ഫാല്‍ക്കണ്‍സ് ടീം അനായാസം ജയിച്ചുകയറുകയായിരുന്നു. 36 ബോളില്‍ 61 റണ്‍സോടെയാണ് ശ്രേയസ് ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

SURYAKUMAR YADAV

ശ്രേയസിനെക്കുറിച്ച് സന്തോഷം

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി തനിക്കു പകരം ശ്രേയസ് അയ്യര്‍ വന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ടി20 മുംബൈ ലീഗിലെ കഴിഞ്ഞ മല്‍സരത്തിലെ ടോസിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ വന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഞാനും അവനും ഇവിടെ മുംബൈയിലാണ് ക്രിക്കറ്റ് മുഴുവന്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയുടെ അവസാനത്തെ മൂന്ന് ടി20 ക്യാപ്റ്റനമാരും മുംബൈയില്‍ നിന്നുള്ളവരാണെന്നത് അതിശയിപ്പിക്കുന്ന കാര്യമായാണ് എനിക്കു തോന്നുന്നത്'-സൂര്യ പറഞ്ഞു.

അതേസമയം, ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 പരമ്പര ഈ മാസമവസാനം അയര്‍ലാന്‍ഡുമായിട്ടാണ്. 26, 28 തിയ്യതികളിലായി രണ്ടു ടി20കളാണ് ഐറിഷ് മണ്ണില്‍ ഇന്ത്യ കളിക്കുക.

തുടര്‍ന്ന് അഞ്ചു ടി20കളുടെ പരമ്പരകള്‍ക്കായി ഇംഗ്ലണ്ടിലക്കു ഇന്ത്യ പറക്കും. അതിനു ശേഷമാണ് ജപ്പാനില്‍ നടക്കാനിരിക്കുന് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുക. ഈ ടീമിനെയും നയിക്കുക ശ്രേയസ് തന്നെയാണ്.

Story first published: Sunday, June 7, 2026, 12:27 [IST]
Other articles published on Jun 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+