T20 World cup: ഇന്ത്യക്കു 12ല്‍ 12, ഇത്തവണ പാകിസ്താനോടു തോല്‍ക്കും! കാരണങ്ങള്‍ മൂന്നെണ്ണം
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പുഘട്ടം കഴിഞ്ഞ ദിവസം ഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ആവേശത്തിലാണ്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഇതിനു കാരണം. സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയ ഇരുടീമുകളും ഗ്രൂപ്പ് രണ്ടിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഈ ഗ്രൂപ്പില മറ്റുള്ളവര്‍.
മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയും പാകിസ്താനും ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരികളായ രണ്ടു ടീമുകളുമാണ്. ഇത്തവണ ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താനു വിജയിക്കാന്‍ സാധിക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ബാബര്‍ ആസം ഇഫക്ട്
ഇന്ത്യ- പാക് ത്രില്ലര്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുക പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ ആസമായിരിക്കും. ടി20യില്‍ ഉജ്ജ്വല റെക്കോര്‍ഡുള്ള ബാബര്‍ അടുത്തിടെ അതിവേഗം 2000 റണ്‍സിച്ച താരമായി മാറുകയും ചെയ്തിരുന്നു. ഇന്ത്യക്കു പ്രധാന ഭീഷണിയുമാവുക 47നടുത്ത് ബാറ്റിങ് ശരാശരിയുള്ള ബാബര്‍ തന്നെയായിരിക്കും.
ഇന്ത്യക്കു കോലിയാണ് മാച്ച് വിന്നറെങ്കില്‍ പാകിസ്താന് അതു ബാബറാണ്. ലോക ക്രിക്കറ്റില്‍ വളരെയധികം സ്ഥിരത പുലര്‍ത്തുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് പാക് നായകന്‍. ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ നിലവില്‍ ബാബര്‍ രണ്ടാംസ്ഥാനത്തുണ്ട്. പ്രധാനപ്പെട്ട മല്‍സരങ്ങളിലെല്ലാം രാജ്യത്തിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ലോകകപ്പില്‍ ബാബര്‍ ഇതാവര്‍ത്തിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ വിജയപ്രതീക്ഷകള്‍ക്കു തിരിച്ചടിയാവും.

സമീപകാലത്തെ ഫോം
ടി20 ഫോര്‍മാറ്റില്‍ പാകിസ്താന്റെ സമീപകാലത്തെ ഫോമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. അവസാനമായി കളിച്ച അഞ്ചു ടി20 പരമ്പരകളില്‍ നാലിലും അവര്‍ വിജയിച്ചിട്ടുണ്ട്. മാത്രമല്ല അവസാനത്തെ മൂന്നു പരമ്പരകളും പാകിസ്താന്‍ പോക്കറ്റിലാക്കിയിരുന്നു. ഇവയൊന്നും വലിയ ടീമുകള്‍ക്കെതിരേ ആയിരുന്നില്ലെന്ന് നമുക്ക് ആശ്വസിക്കാമെങ്കിലും ഈ തുടര്‍ വിജയങ്ങള്‍ ലോകകപ്പിലും അവര്‍ക്കു തുണയാവുമെന്നുറപ്പാണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സിംബാബ്‌വെയെ 3-0ു തൂത്തുവാരിയാണ് പാക് പട തുടങ്ങിയത്. ഡിസംബറില്‍ ന്യൂസിലാന്‍ഡിനോടു 1-2നു തോറ്റെങ്കിലും ഹാട്രിക് പരമ്പര വിജയങ്ങളുമായി അവര്‍ തിരിച്ചുവന്നു. സിംബാബ്‌വെയെയും ദക്ഷിണാഫ്രിക്കയെയുമാണ് (നാട്ടിലും വിദേശത്തും) പാകിസ്താന്‍ കെട്ടുകെട്ടിച്ചത്.

ഇതെങ്കിലും വിജയിക്കണം
ടി20 ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കാന്‍ രണ്ടും കല്‍പ്പിച്ചായിരിക്കും അവര്‍ ഇത്തവണയിറങ്ങുക. 12 തവണയാണ് ടി20 ലോകകപ്പില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു.
ഈ നാണക്കേട് മായ്ക്കാന്‍ പാകിസ്താനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമായിരിക്കും ലോകകപ്പിലെ ഗ്രൂപ്പുതല മല്‍സരം. അദ്ഭുതങ്ങള്‍ സൃഷ്ടിക്കാല്‍ കെല്‍പ്പുള്ള യുവനിരയാണ് പാകിസ്താന്റേത്. ഒരുപിടി മികച്ച യുവതാരങ്ങള്‍ അവരുടെ ടീമിലുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ അപ്രവചനീയ സ്വഭാവമുള്ള ടീം കൂടിയാണ് പാകിസ്താന്‍. ഒന്നും നഷ്ടപ്പെടാനില്ലെന്ന ധൈര്യത്തോടെയായിരിക്കും ഇന്ത്യക്കെതിരേ ലോകകപ്പില്‍ അവര്‍ ഇറങ്ങുക. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്‍ വിജയം കൊയ്യാനുള്ള സാധ്യത കൂടുതലുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications