Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Syed Mushtaq Ali Trophy: അടിയുടെ പൊടിപൂരം, തല്ലിത്തകര്‍ത്ത് ദുബെ; ലക്ഷ്യം ഇന്ത്യന്‍ ടീമിലെ സ്ഥാനം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം മിന്നല്‍ ബാറ്റിങ് പ്രകടനം നടത്തി കസറുകയാണ്. പല യുവതാരങ്ങളും ഞെട്ടിക്കുന്ന പ്രകടനത്തോടെ കൈയടി നേടുന്നുണ്ട്. ശ്രേയസ് അയ്യരടക്കം സെഞ്ച്വറി പ്രകടനത്തോടെ കസറി. ഇപ്പോഴിതാ ബാറ്റിങ് വെടിക്കെട്ടുകൊണ്ട് എല്ലാവരുടേയും കൈയടി നേടിയിരിക്കുകയാണ് ശിവം ദുബെ. ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ദുബെക്ക് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ദുബെക്ക് തിളങ്ങേണ്ടതായുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ഭാഗമായ താരമായ ദുബെ ഇപ്പോള്‍ മിന്നും ബാറ്റിങ്ങുകൊണ്ട് കൈയടി നേടുകയാണ്. ഗ്രൂപ്പ് ഇയില്‍ സര്‍വ്വീസസിനെതിരായ മത്സരത്തിലാണ് മുംബൈക്കായി ദുബെ കത്തിക്കയറിയത്.

പറത്തിയത് 2 ഫോറും 7 സിക്‌സും

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശിവം ദുബെ തുടക്കം മുതല്‍ കടന്നാക്രമിച്ചാണ് കളിച്ചത്. 36 പന്ത് നേരിട്ട് രണ്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് ദുബെ 71* റണ്‍സ് നേടിയത്. 197.22 സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ മിന്നിച്ചത്. ഇടം കൈയന്‍ താരം ബൗണ്ടറിയെക്കാള്‍ കൂടുതല്‍ സിക്‌സുകളാണ് പറത്തിയത്. ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്ന താരമാണ് ദുബെ. എന്നാല്‍ ഫോം ഔട്ടായതോടെ ദുബെ തഴയപ്പെടുകയായിരുന്നു.

എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ദുബെയെ നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ദുബെ മിന്നും പ്രകടനം നടത്തി കൈയടി നേടുകയാണ്. ഇതേ പ്രകടനം വരുന്ന മത്സരങ്ങളിലും തുടര്‍ന്നാല്‍ ദുബെക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമായിരിക്കില്ല. ദുബെയുടെ ബൗളിങ് മോശമാണ്. മീഡിയം പേസര്‍ വിശേഷണമുള്ള ദുബെക്ക് ബൗളിങ്ങിലും താളം കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് എളുപ്പത്തില്‍ തിരിച്ചുവരവ് സാധ്യമാകുമായിരുന്നു.

shivam dube cricket

സൂര്യകുമാര്‍ യാദവും കസറി

ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവ് മുംബൈക്കായി കളിക്കുന്നുണ്ട്. എന്നാല്‍ മുംബൈ ടീമിനെ നയിക്കുന്നത് ശ്രേയസ് അയ്യരാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സൂര്യകുമാര്‍ ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. 46 പന്തില്‍ 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. 152.17 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യ മിന്നിച്ചത്. ഇന്ത്യക്കായി സമീപകാലത്ത് കളിച്ചപ്പോഴൊന്നും സൂര്യകുമാര്‍ യാദവിന് മിന്നിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഗംഭീര പ്രകടനത്തോടെ സൂര്യകുമാര്‍ കസറിയിരിക്കുകയാണ്. ഇനി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് സൂര്യകുമാര്‍ യാദവുണ്ടാവും. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തന്റെ മൂന്നാം നമ്പര്‍ തിലക് വര്‍മക്കായി വിട്ടുകൊടുത്ത നായകനാണ് സൂര്യകുമാര്‍. ഈ രണ്ട് മത്സരത്തിലും സെഞ്ച്വറിയോടെ മിന്നിക്കാന്‍ തിലക് വര്‍മക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

പൃഥ്വി ഷാ വീണ്ടും ഫ്‌ളോപ്പ്

പൃഥ്വി ഷാ ഗംഭീര പ്രകടനത്തോടെ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിനും തിളങ്ങാനായില്ല. ഡെക്കിനാണ് പൃഥ്വി ഷാ പുറത്തായത്. കഴിഞ്ഞിടെ മുംബൈ പൃഥ്വിയെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. മോശം ഫിറ്റ്‌നസും അച്ചടക്കമില്ലായ്മയുമാണ് പൃഥ്വിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇപ്പോള്‍ തിരിച്ചുവരവിലും പൃഥ്വിക്ക് ശോഭിക്കാന്‍ സാധിക്കുന്നില്ല. അടുത്ത സച്ചിനെന്നും സെവാഗെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ട താരമാണ് പൃഥ്വി. എന്നാല്‍ അവിടെ നിന്നാണ് പൃഥ്വി ഇപ്പോള്‍ ടീമില്‍ പോലും ഇടമില്ലാത്ത അവസ്ഥയിലേക്ക് തരം താഴ്ത്തപ്പെട്ടിരിക്കുന്നത്.

Story first published: Tuesday, December 3, 2024, 20:30 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+