For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെങ്കടേഷ് ഫ്‌ളോപ്പ്, സ്റ്റാറായി സഞ്ജു- തകര്‍പ്പന്‍ റണ്‍ചേസില്‍ കേരളം നേടി

മധ്യപ്രദേശിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചു

1

ഡല്‍ഹി: സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ വെങ്കടേഷ് അയ്യരുടെ മധ്യപ്രദേശിനെ കെട്ടുകെട്ടിച്ച് കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നു. തകര്‍പ്പന്‍ റണ്‍ചേസിനൊടുവിലായിരുന്നു സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ മിന്നുന്ന വിജയം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും കേരളത്തിന്റെ മൂന്നാമത്തെ വിജയം കൂടിയായിരുന്നു. കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തിലെ സെന്‍സേഷനായി മാറിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ വെങ്കടേഷ് ബാറ്റിങിലും ബൗളിങിലും ഫ്‌ളോപ്പായ മല്‍സരത്തില്‍ ഉജ്ജ്വല റണ്‍ ചേസിലൂടെയാണ് മധ്യപ്രദേശിനെ കേരളം വീഴ്ത്തിയത്.

എട്ടു വിക്കറ്റിനായിരുന്നു സഞ്ജുവും സംഘവും വെന്നിക്കൊടി പാറിച്ചത്. 172 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലായിരുന്നു കേരളത്തിനു മധ്യപ്രദേശ് നല്‍കിയത്. ഒരു ഘട്ടത്തില്‍ കേരളം പതറുകയും ചെയ്തു. ഒമ്പതാം ഓവറില്‍ രണ്ടു വിക്കറ്റിന് 62 റണ്‍സെന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ അപരാജിതമായ മൂന്നാം വിക്കറ്റില്‍ സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് 110 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു. രണ്ടോവര്‍ ബാക്കിനില്‍ക്കെയായിരുന്നു കേരളത്തിന്റെ ഗംഭീര വിജയം.

2

നായകന്റെ കളി കെട്ടഴിച്ച സഞ്ജു പുറത്താവാതെ 56 റണ്‍സെടുത്തപ്പോള്‍ സച്ചിന്‍ ബേബി 51 റണ്‍സും നേടി. 33 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും തന്നെ പായിച്ചു. ഓപ്പണര്‍മാരായ രോഹല്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമയാത്. ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍- രോഹന്‍ സഖ്യം 58 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ നാലു റണ്‍സിനിടെ രണ്ടു പേരും പുറത്തായതോടെ കേരളം ഞെട്ടിയിരുന്നു. തുടര്‍ന്നായിരുന്നു സഞ്ജു- സച്ചിന്‍ ജോടിയുടെ മാച്ച് വിന്നിങ് കൂട്ടുകെട്ട്.

നേരത്തേ ടോസിനു ശേഷം കേരള ക്യാപ്റ്റന്‍ സഞ്ജു ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അപകടകാരിയായ വെങ്കടേഷിനെ (1) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കേരളത്തിനു കഴിഞ്ഞു. എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പാട്ടിധറിന്റെ (77) ഉജ്ജ്വല ഫിഫ്റ്റി മധ്യപ്രദേശിനെ 170ലെത്തിക്കുകയായിരുന്നു. 49 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്ന സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ പാര്‍ഥ് സാഹനി (32), കുല്‍ദീപ് ഗേഹി (31) എന്നിവരാണ് മധ്യപ്രദേശിന്റെ മറ്റു സ്‌കോറര്‍മാര്‍. കേരളത്തിനു അഖില്‍ സജീവന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 35 റണ്‍സിനായിരുന്നു താരം രണ്ടു പേരെ പുറത്താക്കിയത്. മനുകൃഷ്ണന്‍, ജലജ് സക്‌സേന, എസ് മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

3

ടൂര്‍ണമെന്റിലെ മറ്റു പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ മുംബൈ 82 റണ്‍സിന് ബറോഡയെയും ഗുജറാത്ത് അഞ്ചു വിക്കറ്റിനു ബിഹാറിനെയും സൗരാഷ്ട്ര 13 റണ്‍സിനു ഡല്‍ഹിയെയും ബംഗാള്‍ ഏഴു വിക്കറ്റിനു കര്‍ണാടകയെയും നിലവിലെ ചാംപ്യന്‍മാരായ തമിഴ്‌നാട് അഞ്ചു വിക്കറ്റിനു പഞ്ചാബിനെയും തോല്‍പ്പിച്ചു.

Story first published: Tuesday, November 9, 2021, 18:24 [IST]
Other articles published on Nov 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+