Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ട്വിസ്റ്റ്, ടീം ഇന്ത്യയിലേക്കു സൂര്യ തിരിച്ചുവരുന്നു!!! ഒരു കണ്ടീഷനില്‍ മാത്രം

ടി20 ലോകകപ്പ് വിജയത്തിനു ശേഷം ആടിയുലഞ്ഞ് നില്‍ക്കുന്ന ടീം ഇന്ത്യയെ രക്ഷിക്കാന്‍ മുന്‍ വിജയ നായകന്‍ തിരിച്ചെത്തുന്നു, സൂര്യകുമാര്‍ യാദവ്!!. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു ഉറപ്പിച്ചിരുന്ന സ്‌കൈയ്ക്ക് ഇനിയുമൊരു മടങ്ങിവരവ് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

യഥാര്‍ഥത്തില്‍ ഇപ്പോഴാണ് ക്യാപ്റ്റനെന്ന നിലയില്‍ സൂര്യ എത്രത്തോളം കേമനായിരുന്നുവെന്നു ഇന്ത്യന്‍ ആരാധകരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. 2024ലെ ടി20 ലോകകപ്പിനു പിന്നാലെ രോഹിത് ശര്‍മയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത അദ്ദേഹം ഈ വര്‍ഷം ടീമിനെ കിരീടം നിലനിര്‍ത്താനും സഹായിച്ചിരുന്നു.

SURYAKUMAR YADAV

വ്യക്തിഗത ഫോമില്‍ ഇടിവുണ്ടായെങ്കിലും അതൊരിക്കലും ടീമിനെ ബാധിക്കാതെ നോക്കാന്‍ സൂര്യക്കു സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ക്യാപ്റ്റനായുള്ള രണ്ടു വര്‍ഷത്തെ കാലയളവില്‍ ഒരു ടി20 പരമ്പരയില്‍ പോലും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിെല്ലന്നത് ഗംഭീര റെക്കോഡ് തന്നെയാണ്.

ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാത്രമല്ല ടീമില്‍ നിന്നും സൂര്യ പുറത്താക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് പുതിയ ക്യാപ്റ്റനായെത്തിയ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ് ഇന്ത്യന്‍ ടീം.

സൂര്യ മാറിയതിനു ശേഷം ഒരു ജയം പോലും ടി20യില്‍ ഇന്ത്യക്കു എടുത്തു കാണിക്കാനില്ല. ചരിത്രത്തില്‍ ആദ്യമായി അയര്‍ലാന്‍ഡിനോടു ഒരു മല്‍സരം തോല്‍ക്കുക മാത്രമല്ല, ടി20 പരമ്പരയില്‍ (0-2) തൂത്തുവാരപ്പെടുകയും ചെയ്തു.

അതിനു പിറകെ ഇംഗ്ലണ്ടിനോടും ആദ്യമായി ഒരു ടി20 പരമ്പര ഇന്ത്യക്കു അടിയറ വയ്‌ക്കേണ്ടിയും വന്നു. 4-0നാണ് ശ്രേയസിനെയും സംഘത്തെയും ഇംഗ്ലണ്ട് വാരിക്കളഞ്ഞത്. പരമ്പര മാത്രമല്ല, ടി20യിലെ നമ്പര്‍ വണ്‍ ടീമെന്ന പദവിയും അതോടെ ഇന്ത്യക്കു നഷ്ടമായി.

സൂര്യയുടെ തിരിച്ചുവരവ്

ഇന്ത്യന്‍ ടി20 ടീമിലേക്കു സൂര്യകുമാര്‍ യാദവിന്റെ മടങ്ങിവരവ് സംഭവിച്ചേക്കുമെന്ന നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ (ANI) റിപ്പോര്‍ട്ടര്‍ വിപുല്‍ കശ്യപാണ്.

'സൂര്യക്കു മുന്നില്‍ ഇപ്പോഴും വാതിലുകള്‍ തുറന്നു കിടക്കുകയാണ്. നിലവില്‍ അദ്ദേഹം പ്ലാനുകളുടെ ഭാഗമല്ല. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു തിരിച്ചുവരവിന് അര്‍ഹതയുണ്ട്'-ഇങ്ങനെയായിരുന്നു എക്‌സില്‍ കശ്യപിന്റെ പോസ്റ്റ്.

SURYAKUMAR YADAV

പക്ഷെ മടങ്ങിയെത്തിയാലും ടി20 ടീമിന്റെ നായകസ്ഥാനം സൂര്യക്കു ലഭിക്കുമോയെന്നത് സംശയമാണ്. കാരണം അദ്ദേഹത്തിന് ഇപ്പോള്‍ 35 വയസ്സായിക്കഴിഞ്ഞു.

2028ലെ അടുത്ത ലോകകപ്പാവുമ്പോഴേക്കും 37 വയസ്സാവുകയും ചെയ്യും. എന്നാല്‍ മികച്ച ഫോമിനൊപ്പം ഫിറ്റ്‌നസും നിലനിര്‍ത്താനായാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി ടി20 ടീമിനെ സ്‌കൈ നയിക്കുന്നത് പൂര്‍ണമായും തള്ളിക്കളയാനും കഴിയില്ല.

സൂര്യ എന്തുകൊണ്ട് പുറത്ത്?

ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുണ്ടായിട്ടും ബാറ്റിങ് ഫോമിലുണ്ടായ ഇടിവ് സൂര്യകുമാര്‍ യാദവിനു വില്ലനായി മാറി. ഇതാണ് ടി20 ലോകകപ്പ് വിജയത്തിനു തൊട്ടു പിറകെ അദ്ദേഹം ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണം.

സൂര്യ അവസാനമായി കളിച്ചത് ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടന്ന ഐസിസി ടി20 ലോകകപ്പിലായിരുന്നു. യുഎസുമായുള്ള ആദ്യ കളിയില്‍ ഇന്ത്യന്‍ ടീം വമ്പന്‍ അട്ടിമറി മണത്തപ്പോള്‍ രക്ഷകനായത് അദ്ദേഹമാണ്. 49 ബോളില്‍ 89 റണ്‍സോടെ സൂര്യ ടീമിന്റെ ഹീറോയായി മാറി.

പക്ഷെ ഈ ഇന്നിങ്‌സിനു ശേഷം ലോകകപ്പിലെ തുടര്‍ന്നുള്ള ഒരു കളിയില്‍പ്പോലും തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. ലേകകപ്പിനു ശേഷം മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലിലൂടെ തിരിച്ചുവരാനുള്ള അവസാന അവസരം സ്‌കൈയ്ക്കു ലഭിച്ചു.

പക്ഷെ അതുമുണ്ടായില്ല. ഇതോടെയാണ് യുകെ പര്യടനത്തില്‍ സൂര്യയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ശ്രേയസ് അയ്യരുടെ കീഴില്‍ പുതിയ ടീമിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

Story first published: Monday, July 13, 2026, 19:14 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+