For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യ തെറിച്ചാല്‍ പുതിയ ഇന്ത്യന്‍ ക്യാപ്റ്റനാര്? സഞ്ജുവിന് ചാന്‍സില്ല!! സാധ്യത 2 പേര്‍ക്ക്

ഇന്ത്യന്‍ ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം വലിയ ചില അഴിച്ചുപണികള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പുതിയ ടി20 ക്യാപ്റ്റന്‍ വരുമെന്നതാണ്. ഈ വര്‍ഷം ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയെങ്കിലും സൂര്യകുമാര്‍ യാ ദവിനെ നായകസ്ഥാനത്തു നിന്നും നീക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ജൂലൈയില്‍ ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പര ഇന്ത്യ കളിക്കാനിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയുടെ അവസാന പരമ്പര കൂടിയാവും ഇതെന്നാണ് റിപ്പോര്‍ട്ടുള്‍. ഈ പരമ്പര കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാവുമെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചിരിക്കുന്നത്.

SHUBMAN GILL

പ്രായവും മോശം ഫോമുമെല്ലാണ് സ്‌കൈയ്ക്കു തിരിച്ചടിയാവുന്നത്. 2028ലെ അടുത്ത ടി20 ലോകകപ്പാവുമ്പോഴേക്കും അദ്ദേഹത്തിനു 38 വയസ്സാവും. അതിനാല്‍ദീര്‍ഘ കാലത്തേക്കുള്ള ക്യാപ്റ്റന്‍സി ഓപ്ഷനല്ല സൂര്യ. നായകസ്ഥാനത്തു നിന്നു അദ്ദേഹം പുറത്താക്കപ്പെട്ടാല്‍ പകരം ഈ റോളിലെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

സൂര്യയുടെ പിന്‍ഗാമിയാര്?

സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പലരുടെയും പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരക്കമുള്ളവരെയും കാണാം. പക്ഷെ രണ്ടു പേരും അടുത്ത നായകമാവാനുള്ള സാധ്യത കുറവാണ്.

സൂര്യയുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്നയാളാണ് സഞ്ജു. കൂടാതെ കോച്ച് ഗൗതം ഗംഭീറിനും പ്രിയങ്കരനാണ്. എങ്കിലും ഇതൊന്നും അദ്ദേഹത്തെ നായകസ്ഥാനത്തേക്കു എത്തിക്കാനിടയില്ല. കാരണം നോര്‍ത്ത് ഇന്ത്യന്‍ ലോബികള്‍ ഒരിക്കലും സഞ്ജുവിനെ ഈ റോളിലേക്കു പിന്തുണയ്ക്കാനിടയില്ല.

മാത്രമല്ല നിലവില്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെയും ക്യാപ്റ്റന്‍ സ്ഥാനത്ത്് അദ്ദേഹമില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വെറുമൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനമുപേക്ഷിച്ചാണ് കഴിഞ്ഞ ട്രേഡില്‍ അദ്ദേഹം സിഎസ്‌കെയിലേക്കു മാറിയത്.

അതിനാല്‍ ഇന്ത്യ്ന്‍ ടീമിന്റെയും നായകസ്ഥാനത്തേക്കു സഞ്ജു വരാന്‍ സാധ്യത തീരെ കുറവാണ്. ഇനി ഹാര്‍ദിക്കിന്റെ കാര്യമെടുത്താല്‍ ടീമംഗങ്ങള്‍ക്കിടയില്‍ അ്ത്ര വലിയ മതിപ്പല്ല അദ്ദേഹത്തിനുള്ളത്. ഒരു സമയത്തു രോഹിത് ശര്‍മയ്ക്കു പിന്നില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നിട്ടും അദ്ദേഹത്തിനു പിന്നീട് ഈ റോള്‍ ലഭിക്കാത പോയതും ഈ കാരണത്താലാണ്.

ഇന്ത്യന്‍ ടീമിലെ താരങ്ങളുമായി സെലക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ വ്യക്തിപരമായി സംസാരിച്ചപ്പോള്‍ ഭൂരിഭാഗം പേരും ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുന്നതിനോടു യോജിച്ചില്ല. ഈ കാരണത്താല്‍ തന്നെയാണ് എല്ലാവര്‍ക്കും സ്വീകാര്യനായ സൂര്യക്കു ഈ റോള്‍ ലഭിക്കാനുള്ള കാരണം.

കൂടാതെ ഈ ഐപിഎല്ലില്‍ ഹാര്‍ദിക് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീമും വലിയ തകര്‍ച്ചയിലേക്കു വീണിരിക്കുകയാണ്. ഇതും ഇന്ത്യന്‍ നായകസ്ഥാനത്തേക്കു വരുന്നതില്‍ നിന്നും അദ്ദേഹത്തെ തടയും.

SHREYAS IYER

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാവാന്‍ ഏറ്റവുമധികം സാധ്യത രണ്ടു പേര്‍ക്കാണ്. ഒരാള്‍ ശുഭ്മന്‍ ഗില്ലാണെങ്കില്‍ മറ്റൊരാള്‍ ശ്രേയസ് അയ്യരാണ്. ടെസ്റ്റിലും ഏകദിനത്തിലും നിലവില്‍ ടീമിന്റെ ക്യാപ്റ്റനാണ് ഗില്‍. കൂടാതെ എല്ലാ ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന രീതിയോടു ബിസിസുഐയ്ക്കു താല്‍പ്പര്യവുമുണ്ട്. ഇതു അദ്ദേഹത്തിന്റെ ഫേവറിറ്റാക്കിയേക്കും.

എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ തിളക്കമാര്‍ന്ന റെക്കോര്‍ഡുമായാണ് ശ്രേയസ് നിനില്‍ക്കുന്നത്. ഐപിഎല്ലില്‍ അദ്ദേഹത്തിനു കീഴില്‍ അപരാജിത കുതിപ്പാണ് പഞ്ചാബ് കിങ്‌സ് നടത്തുന്നത്. കഴിഞ്ഞ സീണില്‍ അദ്ദേഹം ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു.

കൂടാതെ നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കുകയും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്.

ഇവയ്‌ക്കെല്ലാം പുറമെ നേരത്തേ ഗംഭീര്‍ കെകെആറിന്റെ ഉപദേശകനായിരിക്കവെ ഒരുമിച്ച് പ്രവര്‍ത്തിച്ചതും അദ്ദഹേത്തിനു മുതല്‍ക്കൂട്ടാണ്. 2024ലെ ആ സീസണില്‍ തന്നെയാണ് കെകെആര്‍ ചാപ്യന്‍മാരുമായത.

Story first published: Wednesday, April 15, 2026, 8:47 [IST]
Other articles published on Apr 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+