Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യകുമാറോ, ഹെന്റിച്ച് ക്ലാസനോ, ആരാണ് മികച്ച ടി20 ബാറ്റ്‌സ്മാന്‍? കണക്കുകളിതാ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് പലരും സൂര്യകുമാര്‍ യാദവെന്നാകും ഉത്തരം നല്‍കുക. ഇന്ത്യയുടെ സൂപ്പര്‍ താരമാണ് ഐസിസി ബാറ്റിങ് റാങ്കിങ്ങില്‍ തലപ്പത്ത്. വ്യത്യസ്ത ഷോട്ടുകളുമായി മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാറിന് സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ കഴിവുണ്ട്. സൂര്യയുടെ പല ഷോട്ടുകളും ഒരു ബാറ്റ്‌സ്മാനും സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതാണെന്ന് പറയാം.

എന്നാല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍ സൂര്യകുമാറാണോ എന്ന ചോദ്യത്തില്‍ ചിലര്‍ക്ക് എതിര്‍ അഭിപ്രായമുണ്ട്. കെവിന്‍ പീറ്റേഴ്‌സണടക്കം ചൂണ്ടിക്കാട്ടുന്നത് സൂര്യകുമാര്‍ യാദവിനെക്കാളും മികച്ച ടി20 ബാറ്റ്‌സ്മാന്‍ ഹെന്‍ റിച്ച് ക്ലാസനാണെന്നാണ്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇവരില്‍ ആരാണ് ഏറ്റവും ബെസ്റ്റ്?. കണക്കുകള്‍ നിരത്തി പരിശോധിക്കാം.

33കാരനായ സൂര്യകുമാര്‍ 60 ടി20യാണ് ഇന്ത്യക്കായി കളിച്ചത്. 2141 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 45.55 ആണ് സൂര്യയുടെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 171.55 ആണ്. നാല് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ആകെ ടി20 കരിയര്‍ നോക്കുമ്പോള്‍ 270 മത്സരത്തില്‍ നിന്ന് 6969 റണ്‍സാണ് സൂര്യകുമാര്‍ നേടിയിട്ടുള്ളത്. 35.55 ശരാശരിയും 152.09 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യകുമാറിനുള്ളത്.

ക്ലാസന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ 32കാരനായ താരം 43 ടി20യില്‍ നിന്ന് 22.56 ശരാശരിയില്‍ നേടിയത് 722 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 147.64 ആണ്. നാല് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ആകെ ടി20 കരിയര്‍ പരിശോധിക്കുമ്പോള്‍ 177 ടി20 മത്സരങ്ങളില്‍ നിന്നായി 3971 റണ്‍സാണ് ക്ലാസന്റെ സമ്പാദ്യം. 32.54 ആണ് ക്ലാസന്റെ ശരാശരി. 150.47 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

suryakumar yadav

ഈ കണക്കുകളില്‍ നിന്ന് തന്നെ ക്ലാസനെക്കാള്‍ ഒരുപടി മുന്നിലുള്ളത് സൂര്യകുമാറാണെന്ന് വ്യക്തം. സൂര്യകുമാര്‍ ഇന്ത്യക്കൊപ്പം കളിച്ച 43 ടി20യിലും ടീമിന് ജയം നേടാനായി. ജയിച്ച മത്സരങ്ങളില്‍ 51ന് മുകളില്‍ ശരാശരിയില്‍ 1530 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 181.06 ആണ് സ്‌ട്രൈക്ക് റേറ്റ്. നാല് സെഞ്ച്വറിയില്‍ മൂന്നെണ്ണവും ഇന്ത്യ ജയിച്ച മത്സരത്തിലാണ് സൂര്യ നേടിയിരിക്കുന്നത്. ഇന്ത്യ തോറ്റ 16 മത്സരങ്ങളില്‍ 598 റണ്‍സാണ് സൂര്യ നേടിയത്.

അതായത് സൂര്യ ഫ്‌ളോപ്പാവുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയ സാധ്യതയും കുറയുന്നു. അതേ സമയം ക്ലാസന്‍ 19 മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന്റെ ഭാഗമായത്. ജയിച്ച മത്സരത്തില്‍ 353 റണ്‍സാണ് ക്ലാസന്‍ നേടിയത്. അതും 39.22 ശരാശരിയിലും 173 സ്‌ട്രൈക്ക് റേറ്റിലും. രണ്ട് അര്‍ധ സെഞ്ച്വറികളാണ് ക്ലാസന്‍ നേടിയത്. ക്ലാസന്‍ കളിച്ച 23 ടി20 മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്ക തോറ്റത്. 16.04 ശരാശരിയില്‍ 369 റണ്‍സാണ് തോറ്റ മത്സരത്തിലെ ക്ലാസന്റെ സമ്പാദ്യം. 129.47 ആണ് സ്‌ട്രൈക്ക് റേറ്റ്.

ഈ കണക്കുകളില്‍ നിന്ന് രണ്ട് പേരും ദേശീയ ടീമിലെ നിര്‍ണ്ണായക താരങ്ങളാണെന്ന് വ്യക്തം. ഇരുവരും ഫ്‌ളോപ്പാവുന്ന മത്സരങ്ങളില്‍ ദേശീയ ടീം തോല്‍ക്കാനുള്ള സാധ്യത കൂടുകയാണ്. പ്രധാന ടീമുകള്‍ക്കെതിരായ കണക്കുകളിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ 32.37 ശരാശരിയില്‍ 259 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. അതും 170 സ്‌ട്രൈക്ക് റേറ്റില്‍. ഇംഗ്ലണ്ടിനെതിരേ 45.86 ശരാശരിയില്‍ 274 റണ്‍സാണ് സൂര്യകുമാര്‍ നേടിയിരിക്കുന്നത്.

ന്യൂസീലന്‍ഡിനെതിരേ 47.33 ശരാശരിയില്‍ 284 റണ്‍സും നേടിയിട്ടുണ്ട്. 153.51 സ്‌ട്രൈക്ക് റേറ്റിലാണ് ഈ പ്രകടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 68ന് മുകളിലാണ് സൂര്യയുടെ ശരാശരി. ക്ലാസന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ താരത്തിന്റെ ശരാശരി 15.66 ആണ്. ഇംഗ്ലണ്ടിനെതിരേ 30 ആണ് ശരാശരി. ന്യൂസീലന്‍ഡിനെതിരേ 28 ആണ് ക്ലാസന്റെ ശരാശരി. ഈ കണക്കുകള്‍ നോക്കുമ്പോള്‍ ക്ലാസനെക്കാള്‍ മികച്ച ടി20 ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവാണെന്ന് തന്നെ പറയാം.

Story first published: Saturday, February 10, 2024, 6:32 [IST]
Other articles published on Feb 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+