Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സൂര്യ ഹീറോടാ... സിക്‌സറോടെ തുടക്കം, ആദ്യ ഇന്ത്യന്‍ താരം! റെക്കോര്‍ഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനേക്കാള്‍ മികച്ചൊരു ബാറ്റിങ് അരങ്ങേറ്റം ഇനിയൊരു താരത്തിന് ലഭിക്കാനില്ല. താന്‍ ശരിക്കും ഹീറോ തന്നെയാണെന്ന് കന്നി ഇന്നിങ്‌സിലൂടെ തെളിയിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തിയാണ് സൂര്യ ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ വരവറിയിച്ചത്. ഇതോടെ പുതിയ റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. ടി20യില്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനാണ് സൂര്യ അവകാശിയായത്.

Suryakumar Yadav’s first-ball SIX in international cricket
1

രോഹിത് ശര്‍മ 12 റണ്‍സെടുത്ത് പുറത്തായതോടെ മൂന്നാമനായാണ് സൂര്യ ക്രീസിലെത്തിയത്. നായകന്‍ വിരാട് കോലി ഒരു സ്ഥാനം പിന്നിലേക്കിറങ്ങി സൂര്യക്കു അവസരമൊരുക്കുകയായിരുന്നു. അപകടകാരിയായ ജോഫ്ര ആര്‍ച്ചറെയാണ് കരിയറിലെ ആദ്യ ഓവറില്‍ സൂര്യക്കു നേരിടേണ്ടി വന്നത്. 143.9 കിമി വേഗമുള്ള ഷോര്‍ട്ട് ബോളുമായാണമ് ആര്‍ച്ചര്‍ സൂര്യയെ വരവേറ്റത്. എന്നാല്‍ ഒട്ടും പതറാതെ ഫൈന്‍ ലെഗിലൂടെ ഹുക്ക് ഷോട്ടിലൂടെ അദ്ദേഹം സിക്‌സര്‍ പായിക്കുകയായിരുന്നു.

2

സൊഹൈല്‍ തന്‍വീര്‍ (പാകിസ്താന്‍), ജെറോം ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്), സാവിയര്‍ മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്), കരെണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്), ടിനോ ബെസ്റ്റ് (വെസ്റ്റ് ഇന്‍ഡീസ്), മംഗാളിസോ മൊസേലെ (ദക്ഷിണാഫ്രിക്ക), മാര്‍ക്ക് ആദിര്‍ (അയര്‍ലാന്‍ഡ്) എന്നിവരാണ് നേരട്ടേ ടി20യിലെ ആദ്യ ബോളില്‍ സിക്‌സര്‍ നേടിയിട്ടുള്ള താരങ്ങള്‍. ഇക്കൂട്ടത്തിലാണ് സൂര്യയും ഇടം പിടിച്ചത്.

തുടര്‍ന്നും ഉജ്ജ്വലമായി ബാറ്റ് ചെയ്ത സൂര്യ ഒരു കൂസലുമില്ലാതെയാണ് ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ നേരിട്ടത്. രാഹുലിനെയും നായകന്‍ വിരാട് കോലിയെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. സൂര്യക്കു കൂട്ടായി റിഷഭ് പന്ത് വന്നതോടെ ഇന്ത്യന്‍ സ്‌കോറിങിന് വേഗം കൂടി.

വ്യക്തിഗത സ്‌കോര്‍ 46ല്‍ നില്‍ക്കെ ബൗണ്ടറി പായിച്ചാണ് സൂര്യ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ആദില്‍ റഷീദിനെതിരേ പോയിന്റിലൂടെ ബൗണ്ടറി പായിച്ചാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ 57 റണ്‍സെടുത്തു നില്‍ക്കെ നിര്‍ഭാഗ്യകരമായ രീതിയില്‍ സൂര്യ പുറത്തായി. സാം കറെന്റേ ഓവറില്‍ ഡേവിഡ് മലാനായിരുന്നു ക്യാച്ചെടുത്തത്. ഫൈന്‍ ലെഗില്‍ വച്ചായിരുന്നു മലാന്‍ ഡൈവ് ചെയ്ത് ബോള്‍ പിടിച്ചെടുത്തത്. എന്നാല്‍ ബോള്‍ നിലത്തുവീണ ശേഷമാണ് അദ്ദേഹം കൈപ്പിടിയിലാക്കിയതെന്നു റീപ്ലേകളില്‍ വ്യക്തമായിരുന്നെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കുകയായിരുന്നു.

31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് സൂര്യ 57 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ഇന്നിങ്‌സില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ അഞ്ചാമത്തെ താരം കൂടിയാണ് അദ്ദേഹം. അജിങ്ക്യ രഹാനെ (2011), ഇഷാന്‍ കിഷന്‍ (2021), രോഹിത് ശര്‍മ (2007), റോബിന്‍ ഉത്തപ്പ (2007) എന്നിവരാണ് മറ്റുുള്ളവര്‍. ഇംഗ്ലണ്ടിനെതിരേ രണ്ടാം ടി20യില്‍ കളിച്ചുകൊണ്ടായിരുന്നു സൂര്യയുടെ അരങ്ങേറ്റം. പക്ഷെ ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. മൂന്നാം ടി20യില്‍ സൂര്യക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

Story first published: Thursday, March 18, 2021, 20:34 [IST]
Other articles published on Mar 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+