Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും കടുപ്പം ടെസ്റ്റ്... അതില്‍ കസറുന്ന അശ്വിനെ ഇന്ത്യക്കു വേണ്ട!! ചോദ്യം ചെയ്ത് മുന്‍ പാക് താരം

കറാച്ചി: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കിയത് തന്നെ അദ്ഭുതപ്പെടുത്തിയതായി പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖ്. 2017നു ശേഷം അശ്വിന്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. കളിമികവിന്റെ കാര്യം പരിഗണിക്കുകയാണെങ്കില്‍ അശ്വിനോളം മികവുള്ള സ്പിന്നര്‍ നിലവില്‍ ഇന്ത്യക്കില്ലെന്നു മുഷ്താഖ് ചൂണ്ടിക്കാട്ടി.

ashwin

ഫിംഗര്‍ സ്പിന്നര്‍, റിസ്റ്റ് സ്പിന്നര്‍ ആരുമായിക്കൊള്ളട്ടെ, മികവെന്നത് സ്ഥിരമായി നില്‍ക്കുന്ന കാര്യമാണ്. ഏകദിന ക്രിക്കറ്റില്‍ എന്തു കൊണ്ട് അശ്വിനെ ഇന്ത്യ കളിപ്പിക്കുന്നില്ലെന്നത് ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ദിവസം നീളുന്ന ടെസ്റ്റില്‍ എതിര്‍ ബാറ്റ്‌സ്മാനെ എങ്ങനെ പുറത്താക്കണമെന്ന് അശ്വിന് അറിയാം. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കാള്‍ കടുപ്പമായ ടെസ്റ്റില്‍ ഇത്രയും നന്നായി പെര്‍ഫോം ചെയ്യുന്ന ഒരാളെ എന്തു കൊണ്ട് പരിഗണിക്കുന്നില്ല? റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ ഏതു ബൗളര്‍ക്കും കഴിയും. എന്നാല്‍ എങ്ങനെ വിക്കറ്റെടുക്കണമെന്ന് അറിയാവുന്ന ബൗളര്‍ക്കു റണ്‍സും തടയാന്‍ സാധിക്കും. അശ്വിന് ഇവ രണ്ടുമറിയാം. അദ്ദേഹത്തെ നിങ്ങള്‍ക്കു എങ്ങനെ പുറത്തു നിര്‍ത്താന്‍ കഴിയുന്നു? ഏറ്റവും മികച്ച താരങ്ങള്‍ക്കു നിങ്ങള്‍ പിന്തുണ നല്‍കിയേ തീരൂവെന്നും മുഷ്താഖ് നിര്‍ദേശിച്ചു.

നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളില്‍ അശ്വിനാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നതെങ്കിലും വിദേശത്തെ ടെസ്റ്റുകളില്‍ അദ്ദേഹത്തിനു സ്ഥാനമുറപ്പില്ല. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും അശ്വിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍ മാത്രമേ താരത്തിന് അവസരവും ലഭിച്ചുള്ളൂ.

mushtaq

നിലവിലെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലുള്ള സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവാണ് കൂടുതല്‍ മിടുക്കനെന്നു മുഷ്താഖ് അഭിപ്രായപ്പെട്ടു. എന്നാല്‍ അശ്വിന്റെ നിലവാരത്തില്‍ താരം എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്വിനു ശേഷം ഇന്ത്യ നിരവധി സ്പിന്നര്‍മാരെ പരീക്ഷിച്ചു. പക്ഷെ അവരൊന്നും അദ്ദേഹത്തിന്റെ അത്ര കഴിവുള്ളവരായിരുന്നില്ലെന്നും മുഷ്താഖ് ചൂണ്ടിക്കാട്ടി. ഹര്‍ഭജന്‍ സിങും അശ്വിനും ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ അതൊരു മാരക കോമ്പോ ആയി മാറുമായിരുന്നു. എന്നാല്‍ അശ്വിന്റെ വരവോടെ ഹര്‍ഭജനെ ഇന്ത്യ ഒഴിവാക്കിയത് ശരിയായില്ലെന്നും മുഷ്താഖ് അഭിപ്രായപ്പെട്ടു.

Story first published: Monday, April 27, 2020, 11:33 [IST]
Other articles published on Apr 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+