വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2021ലെ ഐപിഎല്ലില്‍ കളിക്കുമോ? ആരാധകര്‍ കാത്തിരുന്ന ചോദ്യത്തോടു പ്രതികരിച്ച് സുരേഷ് റെയ്‌ന

കഴിഞ്ഞ സീസണില്‍ റെയ്‌ന കളിച്ചിരുന്നില്ല

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂപ്പര്‍ താരം സുരേഷ് റെയ്‌ന. 2021ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണില്‍ ഉറപ്പായും താന്‍ കളിക്കുമെന്ന് റെയ്‌ന ദൈനിക് ജാഗരണിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നും അദ്ദേഹം അറിയിച്ചു.

1

പുതിയ സീസണിലെ സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശ് ടീമിനായി കളിക്കുമെന്ന് റെയ്‌ന വ്യക്തമാക്കി. മുഷ്താഖ് അലിയില്‍ യുപി ടീമിനെ താനായിരിക്കും നയിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയുടെ ഫിക്‌സ്ചര്‍ ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ഐപിഎല്‍ ലേലത്തിനു മുമ്പ് ടൂര്‍ണമെന്റുണ്ടാവുമെന്നാണ് സൂചനകള്‍. ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷമാണ് റെയ്‌ന ആഭ്യന്തര ക്രിക്കറ്റില്‍ യുപിക്കു വേണ്ടി കളിക്കാനൊരുങ്ങുന്നത്. നേരത്തേ യുപിയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം 2015-16 സീസണിലെ മുഷ്താഖ് അലി ട്രോഫിയില്‍ യുപിയെ കിരീടത്തിലേക്കു നയിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചിരുന്നു.

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ പിന്മാറ്റം. സിഎസ്‌കെ ടീമിനൊപ്പം യുഎഇയിലെത്തിയ ശേഷം ക്വാറന്റീനില്‍ കഴിയവെയാണ് ടീം മാനേജ്‌മെന്റിനെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ട് റെയ്‌ന നാട്ടിലേക്കു മടങ്ങിയത്. ഇതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമായി തന്നെ തുടരുകയാണ്. ടീം മാനേജ്‌മെന്റുമായി ഉടക്കിയാണ് താരം ടീം വിട്ടതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു നേരെ നാട്ടിലുണ്ടായ അജ്ഞാതരുടെ ആക്രമണമാണ് റെയ്‌ന നാട്ടിലേക്കു മടങ്ങാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അടുത്ത സീസണിലെ ഐപിഎല്ലിലും സിഎസ്‌കെ ടീമിനു വേണ്ടി തന്നെയാവുമോ റെയ്‌ന കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ സീസണിനു മുമ്പുണ്ടായ സംഭവങ്ങളെ തുടര്‍ന്നു താരവും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു സത്യമാണെങ്കില്‍ അടുത്ത സീസണിനു മുമ്പ് നടക്കാനിരിക്കുന്ന ലേലത്തിനു മുമ്പ് റെയ്‌നയെ സിഎസ്‌കെ ഒഴിവാക്കിയേക്കും. അങ്ങനെയെങ്കില്‍ പുതിയ ടീമിനൊപ്പമായിരിക്കും അദ്ദേഹത്തെ അടുത്ത സീസണില്‍ കാണാനാവുക.

Story first published: Wednesday, December 9, 2020, 18:41 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X