IPL 2020: ആദ്യത്തെ കുറച്ച് മല്‍സരങ്ങള്‍ക്കില്ല, പക്ഷെ റെയ്‌ന സിഎസ്‌കെയില്‍ തിരിച്ചെത്തും!

ഐപിഎല്ലിന്റെ ഈ സീസണിനു വേണ്ടി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നതു പോലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ കാത്തിരിക്കുന്നത് തങ്ങളുടെ സ്വന്തം 'ചിന്ന തല' യ്ക്കു വേണ്ടിയാണ്. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ഈ സീസണില്‍ തന്നെ സിഎസ്‌കെ ടീമില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് അവര്‍.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടാക്കിയായിരുന്നു ടീമിനൊപ്പം യുഎഇയില്‍ എത്തിയ ശേഷം റെയ്‌ന ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ മനംമാറ്റമുണ്ടായ അദ്ദേഹം ടീമില്‍ തിരികെയെത്താന്‍ ശ്രമിക്കുകയാണെന്നാണ് സൂചനകള്‍. റെയ്‌ന ഈ സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത.

കുറച്ചു മല്‍സരങ്ങള്‍ നഷ്ടമാവും
റെയ്‌ന ഈ സീസണില്‍ തന്നെ സിഎസ്‌കെയില്‍ തിരികെയെത്തുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് ദാസ്ഗുപ്ത പറഞ്ഞു. ക്വാറന്റീന്‍ നിയമങ്ങളും മറ്റും കാരണം ഐപിഎല്ലിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായേക്കും. പക്ഷെ സിഎസ്‌കെ ക്യാംപില്‍ റെയ്‌ന മടങ്ങിയെത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. റെയ്‌നയ്ക്കു പകരക്കാരനെ സിഎസ്‌കെ ഇനിയും പ്രഖ്യാപിക്കാതിരിക്കുന്നതും ഇതേ കാരണം കൊണ്ടാണെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.
റെയ്‌നയ്ക്കു ശഷം പിന്‍മാറിയ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ പകരക്കാരനെ സിഎസ്‌കെ തേടുന്നുണ്ട്. പക്ഷെ റെയ്‌നയുടെ കാര്യത്തില്‍ സിഎസ്‌കെ മൗനം പാലിക്കുകയാണ്.

റെയ്‌ന തന്നെ പറഞ്ഞു
ഐപിഎല്ലില്‍ മടങ്ങിയെത്താനുള്ള സാധ്യത റെയ്‌ന നേരത്തേ തള്ളിക്കളഞ്ഞിരുന്നില്ല. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷം സംസാരിക്കവെയാണ് ഒരുപക്ഷെ സിഎസ്‌കെ ക്യാംപില്‍ തന്നെ ഇനിയും കണ്ടേക്കുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്.
ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണെങ്കിലും ഇവിടെയും പരിശീലനം തുടരുന്നുണ്ട്. യുഎഇയിലെ സിഎസ്‌കെ ക്യാംപില്‍ വീണ്ടും തന്നെ കാണാനുള്ള സാധ്യത നിങ്ങള്‍ക്കു ഒരിക്കലും തള്ളിക്കളയാനാവില്ലെന്നുമായിരുന്നു റെയ്‌നയുടെ വാക്കുകള്‍.

ഹര്‍ഭജനു പകരം ആര്?
റെയ്‌നയെപ്പോലെ തന്നെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു സിഎസ്‌കെ ടീമില്‍ നിന്നു പിന്‍മാറിയ വെറ്ററന്‍ സ്്പിന്നര്‍ ഹര്‍ഭജന്‍ സിങിന് അനുയോജ്യനായ പകരക്കാരനെ ദാസ്ഗുപ്ത നിര്‍ദേശിക്കുന്നു.
ഹര്‍ഭജനു പകരം ആരെന്നു ചോദിച്ചാല്‍ അധികം താരങ്ങളെയൊന്നും ചൂണ്ടിക്കാണില്ല. ജലജ് സക്‌സേനയാണ് പകരമെത്താന്‍ ഏറ്റവും അര്‍ഹതയുള്ള താരമെന്നാണ് താന്‍ കരുതുന്നത്. വളരെ മികച്ച ഓള്‍റൗണ്ടറാണ് സക്‌സേന. സിഎസ്‌കെ അദ്ദേഹത്തെ കൊണ്ടു വരാന്‍ ശ്രമിക്കണം. ഭാജിയുടെ പകരക്കാരനായി ഏറ്റവും മികച്ച ഓപ്ഷന്‍ സക്‌സേനയാണെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications