Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിരമിക്കല്‍ നേരത്തേയറിഞ്ഞു! പ്രഖ്യാപനത്തിനു ശേഷം കെട്ടിപ്പിടിച്ച് കരഞ്ഞു- റെയ്‌ന

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം കറുത്ത ദിനമായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനം. കാരണം ഏറെ പ്രിയങ്കരരായ രണ്ടു വമ്പന്‍ താരങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിഹാസ നായകനും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആദ്യം കളി മതിയാക്കുന്നതായി അറിയിച്ചതെങ്കില്‍ പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു.

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ തയ്യാറെടുപ്പിന്റെ ഭാഗമായി ചെന്നൈയിലെത്തിയപ്പോഴായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ ധോണിയും ടീമംഗമായ റെയ്‌നയും ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇനി ഇന്ത്യക്കായി കളിക്കാനില്ലെന്നു ഔദ്യോഗികമായി അറിയിച്ചത്.

നേരത്തേ അറിയാമായിരുന്നു

നേരത്തേ അറിയാമായിരുന്നു

ധോണിയുടെ വിരമിക്കലിനെക്കുറിച്ച് തനിക്കു നേരത്തേ തന്നെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്ത കൂട്ടുകാരന്‍ കൂടിയായ റെയ്‌ന. ഐപിഎല്ലിന്റെ ഭാഗായി ചെന്നൈയിലെത്തിയാല്‍ ധോണി വിമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അറിയാമായിരുന്നു. വിരമിക്കുന്നതായി ലോകത്തെ അറിയിച്ച ശേഷം ധോണിയും താനും പരസ്പരം കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞതായും റെയ്‌ന ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

റെയ്‌ന അറിയിച്ചതായി ബിസിസിഐ

റെയ്‌ന അറിയിച്ചതായി ബിസിസിഐ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം റെയ്‌ന ഇക്കാര്യം ഔദ്യോഗികമായി തങ്ങളെ അറിയിച്ചതായി ബിസിസിഐ വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകളുടെ പേരില്‍ അദ്ദേഹത്തെ ബോര്‍ഡ് അഭിനന്ദിക്കുകയും ചെയ്തു.
ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഞായറാഴ്ചയാണ് അറ്റാക്കിങ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ റെയ്‌ന ബോര്‍ഡിനെ അറിയിച്ചതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിസിസിഐയുടെ അനൗദ്യോഗിക ചട്ടമനുസരിച്ച് വിരമിക്കുന്ന വിവരം താരങ്ങള്‍ ബോര്‍ഡിനെ നേരത്തേ അറിയിക്കേണ്ടതുണ്ട്.

ബോര്‍ഡിന്റെ അഭിനന്ദനം

ബോര്‍ഡിന്റെ അഭിനന്ദനം

13 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ റെയ്‌ന ഇന്ത്യക്കു വേണ്ടി 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ടി20കളും കളിച്ചിട്ടുണ്ട്. ദേശീയ ടീമിനെ നയിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.
റെയ്‌നയുടെ ക്യാപ്റ്റന്‍സിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ 3-2ന് പരമ്പര നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു. ബംഗ്ലാദേശിനെതിരേ ഇന്ത്യയെ ഏകദിന പരമ്പരയില്‍ 2-0നും സിംബാബ്‌വെയ്‌ക്കെതിരേ ഇതേ മാര്‍ജിനില്‍ ടി20 പരമ്പരയും ഇന്ത്യക്കു നേടിത്തരാന്‍ റെയ്‌നയ്ക്കായിട്ടുണ്ടെന്നും ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ഗാഗുലിയും പുകഴ്ത്തി

ഗാഗുലിയും പുകഴ്ത്തി

ബിസിസിഐ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും റെയ്‌നയെ പ്രശംസിച്ചു. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു സുരേഷ് റെയ്‌ന. ബാറ്റിങില്‍ താഴേക്ക് ഇറങ്ങി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കണമെങ്കില്‍ ഒരുപാട് കഴിവും ശേഷിയും ആവശ്യമാണെന്നും ദാദ ചൂണ്ടിക്കാട്ടി.
33 കാരനായ റെയ്‌ന കുറച്ചു കാലമായി ദേശീയ ടീമിന്റെ ഭാഗമല്ല. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച് വരവറിയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും റെയ്‌നയുടെ പേരിലാണ്.

Story first published: Monday, August 17, 2020, 12:42 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+