സഹതാരമാണെന്ന് നോക്കിയില്ല, ഉടക്കോട് ഉടക്ക്, ടീം മേറ്റ്‌സ് ഏറ്റുമുട്ടിയ സംഭവങ്ങളിതാ

കായിക മത്സരങ്ങള്‍ പൊതുവേ വലിയ വാശിയും പോരാട്ടവും നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാറുമുണ്ട്. മത്സരത്തിന്റെ വീറും വാശിയും ഉയരുന്നതിനനുസരിച്ച് താരങ്ങള്‍ തമ്മിലുള്ള വാക് പോരാട്ടത്തിന്റെയും സ്ലെഡ്ജിങ്ങിന്റെയും എണ്ണവും ഉയരും. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ എതിര്‍ താരങ്ങള്‍ തമ്മില്‍ നിരവധി തവണ ഉടക്കുണ്ടായിട്ടുണ്ടെങ്കിലും ടീമിനുള്ളിലെ താരങ്ങള്‍ തമ്മില്‍ വാക് പോരാട്ടം നടത്തിയത് വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലാണ്. ഇത്തരത്തില്‍ സഹതാരങ്ങളോട് ഉടക്കിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഹീര്‍ ഖാന്‍ - ഇഷാന്ത് ശര്‍മ
ഇന്ത്യന്‍ പേസര്‍മാരായ സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയും ഒരിക്കല്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ഇത്. ഇഷാന്തിന്റെ ഓവറില്‍ സഹീര്‍ ഖാന്‍ ഫീല്‍ഡ് ചെയ്തത് അല്‍പ്പം മോശമായാണ്. ഇത് ഇഷാന്തിനെ പ്രകോപിപ്പിച്ചു. മത്സരശേഷം ഡ്രസിങ് റൂമില്‍ വെച്ച് രണ്ട് താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍ സഹീര്‍ ഖാനെ സീനിയര്‍ എന്ന നിലയില്‍ ബഹുമാനിച്ച് ഇഷാന്ത് കാര്യമായൊന്നും പറയാതെ പിന്‍വാങ്ങി.

മുഷ്ഫിഖര്‍ റഹിം - നസും അഹമ്മദ്
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖര്‍ റഹിം ചൂടന്‍ സ്വഭാവംകൊണ്ട് നിരവധി തവണ ദുഷ്‌പേര് കേല്‍പ്പിച്ച കാര്യമാണ്. ബംഗ്ലാദേശിലെ ആഭ്യന്തര ടൂര്‍ണമെന്റിനിടെ ഒരിക്കല്‍ മുഷ്ഫിഖര്‍ സഹതാരമായ നസും അഹമ്മദിനെ തല്ലാനോങ്ങി. വിക്കറ്റ് കീപ്പറായ മുഷ്ഫിഖര്‍ ക്യാച്ചെടുക്കാനെത്തിയപ്പോള്‍ സ്ലിപ്പില്‍ നിന്ന നസും അഹമ്മദുമായി കൂട്ടിയിടിക്കാന്‍ പോയി. ഇതില്‍ പ്രകോപിതനായ മുഷ്ഫിഖര്‍ റഹിം നസും അഹമ്മദിനെ തല്ലാന്‍ ഓങ്ങുകയായിരുന്നു. ഇത് വളരെ വിവാദമാവുകയും ചെയ്തു.
സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

വിവിഎസ് ലക്ഷ്മണ്‍ -പ്രഗ്യാന്‍ ഓജ
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിവിഎസ് ലക്ഷ്മണ്‍ പ്രഗ്യാന്‍ ഓജയോട് ദേഷ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. ജയിക്കാന്‍ ഒരു വിക്കറ്റ് ശേഷിക്കെ 6 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഈ സമയത്ത് നോണ്‍ സ്‌ട്രൈക്കില്‍ നിന്നിരുന്ന ഓജ അനാവശ്യ റണ്‍സിനായി ഓടാന്‍ ശ്രമിച്ചതാണ് ലക്ഷ്മണെ പ്രകോപിപ്പിച്ചത്. ബാറ്റുകൊണ്ട് ഓജയെ അടിക്കുന്ന പോലെ ലക്ഷ്മണ്‍ കാട്ടി. എന്നാല്‍ പെട്ടെന്ന് തന്നെ ദേഷ്യം നിയന്ത്രിച്ച് ഓജയുടെ അടുത്തെത്തി ശ്രദ്ധിക്കാന്‍ ലക്ഷ്മണ്‍ പറഞ്ഞ് ആശ്വസിപ്പിച്ചു.

ഷുഹൈബ് അക്തര്‍ - യാസിര്‍ ഹമീദ്
ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് പാക് താരങ്ങളായ ഷുഹൈബ് അക്തറും യാസിര്‍ ഹമീദും തമ്മില്‍ ഉടക്കിയത്. അക്തറിന്റെ ഓവറില്‍ യാസിര്‍ ഫീല്‍ഡ് ചെയ്ത് പന്ത് വേഗത്തില്‍ ത്രോ ചെയ്ത് കൊടുത്തില്ല. ഇതില്‍ പ്രകോപിതനായ അക്തര്‍ യാസിര്‍ ഹമീദിനോട് ചൂടാവുകയായിരുന്നു. എന്താണ് പ്രശ്‌നമെന്ന് അക്തറിനോട് യാസിര്‍ ചോദിച്ചു. പിന്നീട് യൂനിസ് ഖാന്‍ ഇടപെട്ടാണ് രണ്ട് പേരും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ത്തത്.
സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

മുഹമ്മദ് ഷഹ്‌സാദ് - വഹാബ് റിയാസ്
പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെയാണ് പാക് താരങ്ങളായ മുഹമ്മദ് ഷഹ്‌സാദും വഹാബ് റിയാസും തമ്മില്‍ ഏറ്റുമുട്ടിയത്. ബാറ്റ്‌സ്മാനായ ഷഹ്‌സാദിനെ നിയന്തരം റിയാസ് പ്രകോപിപ്പിച്ചിരുന്നു. ഒടുവില്‍ ഷഹ്‌സാദിന്റെ വിക്കറ്റ് റിയാസ് നേടുകയും പിന്നാലെ ഷഹ്‌സാദിനെ പിടിച്ച് തള്ളുകയുമായിരുന്നു. സഹതാരങ്ങള്‍ ഇടപെട്ടാണ് ഈ രംഘം ശാന്തമാക്കി രണ്ട് പേരെയും പിന്തിരിപ്പിച്ചത്.

രവീന്ദ്ര ജഡേജ - സുരേഷ് റെയ്‌ന
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളാണ് രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും. ജഡേജയുടെ ഓവറില്‍ ഉയര്‍ന്നുപൊങ്ങിയ ക്യാച്ചവസരം റെയ്‌ന പാഴാക്കി. ഇതില്‍ ജഡേജ പ്രകോപിതനാവുകയും ഓവറിന് ശേഷം റെയ്‌നയോട് കയര്‍ക്കുകയുമായിരുന്നു. സഹതാരങ്ങള്‍ ചേര്‍ന്നാണ് രണ്ട് പേരെയും പിന്തിരിപ്പിച്ചത്. ക്യാച്ച് പാഴായതിന്റെ പേരില്‍ ജഡേജയുടെ പെരുമാറ്റം അല്‍പ്പം കടന്നുപോയെങ്കിലും പിന്നീട് ഈ പ്രശ്‌നം പരിഹരിച്ചു. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല സിഎസ്‌കെയിലും ഏറെനാള്‍ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications