Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയില്‍ തന്റെ ബാറ്റിങ് പൊസിഷന്‍ ആര്‍ക്ക്? റെയ്‌ന തന്നെ പറയുന്നു

ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന പിന്‍മാരിയതോടെ പകരമാര് എന്ന ചോദ്യമാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നിലുള്ളത്. സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം നായകന്‍ ധോണിയെപ്പോലെ തന്നെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലുള്ള റെയ്‌ന ടീമിന്റെ എക്കാലത്തെയും വലിയ ടോപ്‌സ്‌കോററും ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ രണ്ടാമനുമാണ്.

റെയ്‌നയുടെ അഭാവം സിഎസ്‌കെയുടെ ബാറ്റിങിനെ ഇത്തവണ ബാധിക്കുമോയെന്ന് കാത്തിരുന്നു തന്നെ കാണണം. നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ടീമിനെ രക്ഷിക്കാന്‍ റെയ്‌നയുടെ ഇന്നിങ്‌സുകള്‍ക്കായിരുന്നു. സിഎസ്‌കെയില്‍ തന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ ആരെ ഇറക്കണമെന്ന് റെയ്‌ന തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

ധോണി മൂന്നാമനാവണം

ധോണി മൂന്നാമനാവണം

ക്യാപ്റ്റനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ധോണി സിഎസ്‌കെയ്ക്കു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് റെയ്‌നയുടെ അഭിപ്രായം. അതിനുള്ള ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാം നമ്പറില്‍ നേരത്തേ ബാറ്റ് ചെയ്ത് പരിചയമുള്ളയാളാണ് ധോണി. 2005 ഏപ്രില്‍ വിശാഖപട്ടണത്ത് പാകിസ്താനെതിരേ മൂന്നാം നമ്പറില്‍ ഇറങ്ങി ധോണി നേടിയ 148 റണ്‍സ് എങ്ങനെ ഒരാള്‍ക്കു മറക്കാന്‍ കഴിയും? വളരെ നിര്‍ണായകമായ പൊസിഷനാണ് മൂന്നാം നമ്പര്‍. ഈ സ്ഥാനം ധോണിക്കു കൂടുതല്‍ വഴങ്ങുകയും ചെയ്യുമെന്ന് റെയ്‌ന ഔട്ട്‌ലുക്കിനോടു പറഞ്ഞു.

ഗംഭീറും നേരത്തേ അഭിപ്രായപ്പെട്ടു

ഗംഭീറും നേരത്തേ അഭിപ്രായപ്പെട്ടു

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും നേരത്തേ റെയ്‌നയുടെ അതേ അഭിപ്രായം തന്നെ പറഞ്ഞിരുന്നു. മൂന്നാം നമ്പറില്‍ റെയ്‌നയുടെ ഏറ്റവും മികച്ച പകരക്കാരന്‍ ധോണിയാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മൂന്നാം നമ്പറില്‍ സിഎസ്‌കെയ്ക്കു വേണ്ടി ബാറ്റ് ചെയ്യുകയെന്നത് ധോണിക്കു നല്ലൊരു അവസരമായിരിക്കും. ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ക്രിക്കറ്റിനു പുറത്തായിരുന്നതിനാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ കൂടുതല്‍ പന്തുകള്‍ നേരിടാനും അതു വഴി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനും ധോണിക്കാവും.. നേരത്തേ ഇന്ത്യക്കായി അദ്ദേഹം ചെയ്തു കൊണ്ടിരുന്നത് തന്നെയാണിതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

റെയ്‌നയുടെ മടങ്ങിവരവ്

റെയ്‌നയുടെ മടങ്ങിവരവ്

ഈ സീസണില്‍ കളിക്കില്ലെന്ന് അറിയിച്ചാണ് പിന്‍മാറിയതെങ്കിലും റെയ്‌ന സിഎസ്‌കെ ടീമില്‍ മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. താരം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഒരുപക്ഷെ ഈ സീസണില്‍ സിഎസ്‌കെ ക്യാംപില്‍ തന്നെ കണ്ടേക്കുമെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു.
മടങ്ങിവരവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ ധോണിയും കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങുമായും റെയ്‌ന സംസാരിച്ചു കഴിഞ്ഞുവെന്നുമാണ് വിവരം. എന്നാല്‍ റെയ്‌നയുടെ മടങ്ങിവരവിനെക്കുറിച്ച് തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും ടീമം മാനേജ്‌മെന്റായിരിക്കും എല്ലാ കാര്യവും തീരുമാനിക്കുകയെന്നുമായിരുന്നു സിഎസ്‌കെ ഉടമ എന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.

Story first published: Saturday, September 5, 2020, 10:57 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+