സുരേഷ് റെയ്‌ന വിരമിക്കല്‍ പിന്‍വലിച്ചേക്കും! സാധ്യത തള്ളാതെ മുന്‍ പേസര്‍ ആര്‍പി സിങ്
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസം കൂടിയായിരിക്കും. കാരണം അന്നാണ് ഇന്ത്യക്കു രണ്ടു ലോകോത്തര താരങ്ങളെ നഷ്ടമായത്. ആരാധകര്‍ക്കു ഒന്നിനു പിറകെ ഒന്നായി ഷോക്ക് നല്‍കി മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ എംഎസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇവരില്‍ ധോണിയുടെ വിരമിക്കല്‍ അധികം വൈകാതെ ഉണ്ടായേക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും റെയ്‌നയുടെ വിരമിക്കല്‍ തീര്‍ത്തും അപ്രതീക്ഷിതായിരുന്നു. കാരണം കരിയറില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ബാക്കിനില്‍ക്കെയാണ് 33ാം വയസ്സില്‍ റെയ്‌ന കളി മതിയാക്കിയത്. എന്നാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് റെയ്‌ന മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പേസര്‍ ആര്‍പി സിങ്.

റെയ്‌നയ്‌ക്കൊപ്പം ഒരുപാട് മല്‍സരങ്ങള്‍
ജൂനിയര്‍ ക്രിക്കറ്റില്‍ റെയ്‌നയോടൊപ്പം ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. റെയ്‌നയുടെ വിരമിക്കലിനെക്കുറിച്ച് പറയുമ്പോള്‍ അതു വളരെ നേരത്തേ ആയിപ്പോയെന്നാണ് ആളുകളുടെ അഭിപ്രായം. ശാരീരികമായി താന്‍ എത്ര മാത്രം ഫിറ്റാണെന്ന് ഓരോരുത്തരും വ്യക്തിപരമായി സ്വയം ചിന്തിക്കണമെന്നാണ് തനിക്കു തോന്നുന്നത്. ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതയെക്കുറിച്ചും താരം ഗൗരവമായി ആലോചിക്കണം. ഇതാവാം റെയ്‌നയുടെ തീരുമാനത്തിനു പിന്നിലെന്നാണ് തനിക്കു തോന്നുന്നതെന്നു ആര്‍പി സിങ് കൂട്ടിച്ചേര്‍ത്തു.

സര്‍പ്രൈസായവരില്‍ താനും
റെയ്‌നയുടെ വിരമിക്കലില്‍ സര്‍പ്രൈസായവരുടെ കൂട്ടത്തില്‍ താനുമുണ്ടെന്നു ആര്‍പി അഭിപ്രായപ്പെട്ടു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ റെയ്‌ന വിരമിക്കല്‍ പിന്‍വലിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
ഐപിഎല്ലില്‍ റെയ്‌നയ്ക്കു ഇത്തവണ 1000ത്തിന് അടുത്ത റണ്‍സ് റെയ്‌നയ്ക്കു നേടാന്‍ കഴിയില്ലെന്നു ആര്‍ക്കറിയാം. എങ്കിലും വിരമിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ ഒരുപാട് ഇതേക്കുറിച്ച് ചിന്തിക്കും. റെയ്‌നയും പല കാര്യങ്ങളെക്കുറിച്ചും ഒരുപാട് ആലോചിച്ച ശേഷമായിരിക്കും ഈ തീരുമാനമെടുത്തിരിക്കുകയെന്നും ആര്‍പി വിശദമാക്കി. ചിലപ്പോള്‍ യുവരാജ് സിങ് കാനഡയില്‍ കളിച്ചതുപോലെ റെയ്‌നയും വിദേശ ലീഗുകളില്‍ കളിക്കില്ലെന്നു ആരുകണ്ടു? അങ്ങനെ കളിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും ആര്‍പി സൂചിപ്പിച്ചു.

റെയ്‌നയുടെ പെട്ടെന്നുള്ള തീരുമാനം
റെയ്‌നയുടെ പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനമായിരുന്നു തന്നെ അദ്ഭുതപ്പെടുത്തിയത്. അടുത്തിടെ അവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നായിരുന്നു. ഇര്‍ഫാന്‍ പഠാനുമായി സംസാരിക്കവെയായിരുന്നു ഇതെന്നും ആര്‍പി വ്യക്തമാക്കി.
2018ലായിരുന്നു റെയ്‌ന അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പരിക്കുകളും മോശം ഫോമുമെല്ലാം താരത്തിന് ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. എങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം റെയ്‌ന മികച്ച പ്രകടനം തുടര്‍ന്നു. ഐപിഎല്ലില്‍ ഏറ്റവിമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications