Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വരുമോ? ഒപ്പം പരിശീലിക്കാന്‍ സിഎസ്‌കെ നായകനെ ക്ഷണിച്ച് ടീമംഗം റെയ്‌ന

ഗാസിയാബാദ്: ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുമെന്ന് ഉറപ്പായിരിക്കവെ താരങ്ങളും ആരാധകരുമെല്ലാം ആവേശത്തിലായിരിക്കുകയാണ്. ഐപിഎല്‍ നേരത്തേ തന്നെ മുന്നില്‍ രണ്ട് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരവുമായ സുരേഷ് റെയ്‌ന പരിശീലനം ആരംഭിച്ചിരുന്നു. സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് അടുത്തുള്ള ഗ്രൗണ്ടിലാണ് റെയ്‌ന പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും റെയ്‌നയ്ക്കു കൂട്ടായുണ്ട്.

തങ്ങള്‍ക്കൊപ്പം പരിശീലനം നടത്താന്‍ സിഎസ്‌കെ നായകനും അടുത്ത സുഹൃത്തുമായ എംഎസ് ധോണിയെയും റെയ്‌ന ക്ഷണിച്ചിരിക്കുകയാണ്. സിഎസ്‌കെ തങ്ങളുടടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് റെയ്‌ന ധോണിയോടും പരിശീലനത്തിനായി ഇവിടേക്കു വരാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.

1

ഇവിടെ വളരെ അടുത്താണ് ഞാന്‍ താമസിക്കുന്നത്. ഇത് ഞങ്ങളുടെ ഗ്രൗണ്ടാണ്. ഇവിടെ അടുത്ത് ഹിന്‍ഡന്‍ വിമാനത്താവളമുണ്ട്. എംഎസ് ധോണിയുടെ ഹെലികോപ്റ്ററിന്റെ കാഴ്ച ഇവിടെ നിന്നു കാണാം. അദ്ദേഹം അതു കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനത്തിനായി ഇവിടെയെത്തിയാല്‍ ധോണി അതു തീര്‍ച്ചയായും ആസ്വദിക്കുമെന്നും റെയ്‌ന വീഡിയോയില്‍ പറയുന്നു.

കൊവിഡ് പിടിമുറുക്കുന്ന ഈ സാഹചര്യത്തില്‍ നമ്മള്‍ വളരെ പോസിറ്റിവായി ഇരിക്കേണ്ടത് വളരെ പ്രധാനമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ ബുദ്ധിമുട്ടേറിയ, വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണിത്. എന്നാല്‍ കായിക താരങ്ങളും മറ്റുള്ളവരെ രസിപ്പിക്കുന്നവരുമെന്ന നിലയില്‍ ഞങ്ങള്‍ മികച്ച വ്യക്തിത്വങ്ങളായി പുറത്തുവരേണ്ടതുണ്ട്. അതേസമയം തന്നെ ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുകയെന്നതും വളരെ പ്രധാനമാണ്. അതിനാല്‍ പോസിറ്റീവായിരിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളത്. നിങ്ങള്‍ എങ്ങനെയാണോ അതു പോലെ തന്നെയിരിക്കുക. അതോടൊപ്പം മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

2

സിഎസ്‌കെയോടൊപ്പം നാലാം ഐപിഎല്‍ കിരീടമാണ് റെയ്‌ന ഇത്തവണ സ്വപ്‌നം കാണുന്നത്. പ്രഥമ സീസണ്‍ മുതല്‍ അദ്ദേഹം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലുണ്ട്. അതുകൊണ്ടു തന്നെ നായകന്‍ ധോണിയെപ്പോലെ സിഎസ്‌കെയുടെ ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായ താരമാണ് റെയ്‌ന. പുതിയ സീസണിനു മുന്നോടിയായി മാര്‍ച്ചില്‍ സിഎസ്‌കെയുടെ പരിശീലന ക്യാംപ് ആരംഭിച്ചപ്പോള്‍ റെയ്‌നയ്‌ക്കൊപ്പം ധോണി, അമ്പാട്ടി റായുഡു, പിയൂഷ് ചൗള എന്നിവരടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വരികയും പിന്നാലെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു നീട്ടുകയും ചെയ്തതോടെ പരിശീലന ക്യാംപ് അവസാനിപ്പിക്കുകയായിരുന്നു.

Story first published: Wednesday, July 22, 2020, 10:21 [IST]
Other articles published on Jul 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+