Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വാട്‌സന് സെഞ്ച്വറി നഷ്ടം, ഹൈദരാബാദിനെ തുരത്തി ചെന്നൈ വീണ്ടും വിജയവഴിയില്‍

വെടിക്കെട്ടായി ഷെയിൻ വാട്സണും
1
45917

ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയായ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ഇതോടെ ഈ സീസണില്‍ ഹൈദരാബാദിനോടേറ്റ ആറു വിക്കറ്റിന്റെ കനത്ത തോല്‍വിക്കു സിഎസ്‌കെ അതേ മാര്‍ജിനില്‍ തന്നെ കണക്കുതീര്‍ക്കുകയും ചെയ്തു.

watson

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്നു വിക്കറ്റിന് 175 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ (96) തകര്‍പ്പന്‍ ഇന്നിങ്‌സ് സിഎസ്‌കെയ്ക്കു കരുത്തായി. ഒരു പന്തും ആറു വിക്കറ്റുകളും ശേഷിക്കെ ചാംപ്യന്‍മാര്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

53 പന്തില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് വാട്‌സന്‍ 96 റണ്‍സെടുത്തത്. അര്‍ഹിച്ച സെഞ്ച്വറിക്കു നാലു റണ്‍സകലെ താരത്തെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോ പിടികൂടുകയായിരുന്നു. വാട്‌സനെക്കൂടാതെ സുരേഷ് റെയ്‌ന (38), അമ്പാട്ടി റായുഡു(21) എന്നിവരും സിഎസ്‌കെയ്ക്കു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കി.

srh

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ഹൈദരാബാദ് മൂന്നു വിക്കറ്റിന് 175 റണ്‍സ് നേടി. മനീഷ് പാണ്ഡെയുടെയും (83*) ഫിഫ്റ്റി നേടുന്നത് ഹോബിയാക്കി മാറ്റിയ ഡേവിഡ് വാര്‍ണറുടെയും (57) ഇന്നിങ്‌സുകളാണ് ഹൈദരാബാദിനെ മിക്ച സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ചെന്നൈ പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-പാണ്ഡെ സഖ്യം 115 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ ഭദ്രമായ നിലയിലെത്തിക്കുകയായിരുന്നു. 49 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. വാര്‍ണര്‍ 45 പന്തിലാണ് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 57 റണ്‍സെടുത്തത്. വിജയ് ശങ്കറാണ് (26) ടീമിന്റെ മറ്റൊരു സ്‌കോറര്‍.

ടോസ് ലഭിച്ച സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നു ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ നാട്ടിലേക്കു മടങ്ങിയതിനാല്‍ ഭുവനേശ്വര്‍ കുമാറാണ് ഈ കളിയില്‍ ഹൈദരാബാദിനെ നയിച്ചത്.

Story first published: Tuesday, April 23, 2019, 23:48 [IST]
Other articles published on Apr 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+