Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മാര്‍ഷിന്റെ ചീട്ട് കീറി, ഇനി കളിക്കില്ല- പകരക്കാരനെ പ്രഖ്യാപിച്ച് ഹൈദരാബാദ്

1

ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണില്‍ നിന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയിലായിരുന്നു ബൗളിങിനിടെ മാര്‍ഷിനു പേശീവലിവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാനും താരത്തിനായിരുന്നില്ല.

മാര്‍ഷിന്റെ പകരക്കാരനായി വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടെസ്റ്റ് നായകനും ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറുമായ ജാസണ്‍ ഹോള്‍ഡറിനെ ഹൈദരാബാദ് ടീമില്‍ ഉള്‍പ്പെടുത്തിയായി ഹൈദരാബാദ് ട്വിറ്ററിലൂടെ അറിയിച്ചു. മിച്ചെല്‍ മാര്‍ഷ് പരിക്കിനെ തുടര്‍ന്നു പിന്‍മാറിയിരിക്കുകയാണ്. എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നു ആശംസിക്കുന്നു. ഐപിഎല്‍ 2020യില്‍ ജാസണ്‍ ഹോള്‍ഡര്‍ പകരക്കാരനായി എത്തുമെന്നായിരുന്നു ഹൈദരാബാദ് കുറിച്ചത്.

ആര്‍സിബിക്കെതിരേ ഹൈദരാബാദിനായിരുന്നു ആദ്യം ബൗളിങ്. ഹൈദരാബാദ് 10 റണ്‍സിനു തോറ്റ മല്‍സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ മാര്‍ഷിന്റെ കാലിനു പേശീവലിവ് അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ താരത്തിനു കഴിഞ്ഞില്ല.

മല്‍സരത്തില്‍ അഞ്ചാമത്തെ ഓവറായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാര്‍ഷിനെ ബൗള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്. പക്ഷെ നാലു പന്തുകള്‍ മാത്രമേ ഓസീസ് ഓള്‍റൗണ്ടര്‍ക്കു എറിയാനായുള്ളൂ. രണ്ടാമത്തെ പന്തില്‍ ആര്‍സിബി ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ ഡ്രൈവ് തടയാന്‍ ശ്രമിക്കവൊയിരുന്നു മാര്‍ഷിന്റെ കണംകാലിനു വേദനയനുഭവപ്പെട്ടത്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു രണ്ടു പന്തുകള്‍ കൂടി മാര്‍ഷ് എറിഞ്ഞെങ്കിലും വേദന കലശലായതോടെ ബൗളിങില്‍ നിന്നും പിന്മാറേണ്ടി വന്നു.

പിന്നീട് ഹൈദരാബാദിന്റെ ഇന്നിങ്‌സിനിടെ പത്താമനായി മാര്‍ഷ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ താരം വമ്പന്‍ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു. ഷോട്ട് കളിച്ച ശേഷം മാര്‍ഷ് കടുത്ത വേദനെ തുടര്‍ന്ന് മുടന്തിയിരുന്നു.

Story first published: Wednesday, September 23, 2020, 16:48 [IST]
Other articles published on Sep 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+