Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെതിരേ വീണ്ടും ഗവാസ്‌കര്‍, സ്ഥിരതയില്ല, പ്രശ്‌നം ചൂണ്ടിക്കാട്ടി ഇതിഹാസം

1

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ വളരെയധികം ആരാധകരെ സൃഷ്ടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. അനായാസമായി ഷോട്ടുകള്‍ കളിക്കുന്ന സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന സഞ്ജുവിന്റെ പ്രതിഭയെ പ്രശംസിക്കുന്നവരാണ് കൂടുതല്‍ പ്രമുഖരും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സഞ്ജുവിനായിട്ടില്ല. ലഭിച്ച അവസരങ്ങളൊന്നും കൃത്യമായി മുതലാക്കാന്‍ അദ്ദേഹത്തിനായിട്ടുമില്ല.

തന്റേതായ ദിനം ഏതൊരു ബൗളറേയും കണ്ണീരണയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജുവെങ്കിലും സ്ഥിരത വളരെ പ്രശ്‌നമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ആരാധകര്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സര ടി20 പരമ്പരയില്‍ സഞ്ജുവും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. ടി20 ലോകകപ്പ് ടീമിലും സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യതയില്ല.

1

സഞ്ജുവിനെ പ്രശംസിക്കുന്നവര്‍ ഏറെയാണെങ്കിലും വിമര്‍ശകര്‍ക്കും ക്ഷാമമില്ല. സഞ്ജുവിനെതിരേ വാളോങ്ങുന്നവരില്‍ പ്രമുഖന്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറാണ്. സച്ചിനെ വിമര്‍ശിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറില്ലെന്ന് പറയാം. ഇപ്പോഴിതാ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മക്കെതിരേ വീണ്ടും ഗവാസ്‌കര്‍ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ പ്രശ്‌നങ്ങളെന്ന് ഗവാസ്‌കര്‍ കരുതുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

2

'എല്ലാവര്‍ക്കും ഒരവസരം കഴിഞ്ഞാല്‍ മറ്റൊരു അവസരം ലഭിക്കാറുണ്ട്. അതിമനെ മുതലാക്കാന്‍ സാധിക്കണം. സഞ്ജു പ്രതിഭയാണ്. എന്നാല്‍ അവനെ പിന്നോട്ടടിക്കുന്ന കാര്യം ഷോട്ട് തിരഞ്ഞെടുപ്പാണ്. ടി20 ഫോര്‍മാറ്റില്‍ ആദ്യ പന്ത് മുതല്‍ ആക്രമിക്കുമ്പോള്‍ കാലിന്റെ ചലനങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മൈതാനത്തിന്റെ സ്വഭാവത്തെക്കുറിച്ചും ബോധ്യമുണ്ടാവണം. സഞ്ജുവിന് മെച്ചപ്പെടാന്‍ ഷോട്ട് തിരഞ്ഞെടുപ്പ് ശ്രദ്ധിക്കുകയാണ് വേണ്ടത്. അത് ഇന്ത്യക്കൊപ്പമായാലും ഫ്രാഞ്ചൈസിക്കൊപ്പമായാലും. അവന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ആരും ചോദിക്കില്ല. റണ്‍സിനെക്കുറിച്ചാവും ചോദിക്കുക'-ഗവാസ്‌കര്‍ പറഞ്ഞു.

അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സഞ്ജു മനോഹരമായ ഷോട്ടുകള്‍ കളിക്കുന്ന താരമാണ്. പ്രത്യേകിച്ച് പേസര്‍മാര്‍ക്കെതിരേ വളരെ ടൈമിങ്ങോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. നല്ല ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന സഞ്ജു ബാക് ഫൂട്ടിലും ഗംഭീര ഷോട്ടുകള്‍ കളിക്കുന്ന താരമാണ്. സ്പിന്നിനെതിരേ വലിയ ഷോട്ട് കളിക്കാനും അദ്ദേഹം മിടുക്കനാണ്. എന്നാല്‍ സഞ്ജുവിന്റെ പ്രശ്‌നം സ്ഥിരതയാണ്. ഒരു മത്സരത്തില്‍ തിളങ്ങിയാല്‍ ഈ മികവ് തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ പരാജയപ്പെടുന്നു.

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

3

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെപ്പോലൊരു താരത്തിന്റെ ആവിശ്യം നിലവിലില്ല. സ്ഥിരതയില്ലാത്ത താരമായതിനാല്‍ സഞ്ജുവിനെ വലിയ ടൂര്‍ണമെന്റുകളിലേക്ക് ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയില്ലെന്ന് തന്നെ പറയാം. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സര ടി20 പരമ്പര സഞ്ജുവിന്റെ അവസാന കച്ചിത്തുരുമ്പാണ്. പിടിച്ചുകയറാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Wednesday, June 22, 2022, 16:14 [IST]
Other articles published on Jun 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+