
സൂര്യയുടെ മാസ് എന്‍ട്രി
ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടെത്തലുകളൊന്നായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിടാനുള്ള സൂര്യയുടെ വരവ് ഇന്ത്യന്‍ മധ്യനിരയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പായിച്ചാണ് അദ്ദേഹം വരവറിയിച്ചത്. കന്നി ഇന്നിങ്‌സില്‍ ഫിഫ്റ്റിയടിച്ച സൂര്യ മാന്‍ ഓഫ് ദി മാച്ചായി മാറുകയും ചെയ്തിരുന്നു. 31 ബോളില്‍ഡ 57 റണ്‍സാണ് താരം അടിച്ചെടുത്തത്.
അവസാന കളിയിലും സൂര്യ മികവ് തുടര്‍ന്നു. വെറും 17 ബോളില്‍ 32 റണ്‍സ് താരം വാരിക്കൂട്ടി. ക്രിസ് ജോര്‍ഡന്റെ അവിശ്വസനീയ ക്യാച്ചാണ് സൂര്യയുടെ തീപ്പൊരി ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാനും കളിച്ച രണ്ട് ഇന്നിങ്‌സുകളിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു.

ഡെത്ത് ഓവറില്‍ പുതിയ ഹീറോ
സ്റ്റാര്‍ പേസര്‍ ബുംറയുടെ അഭാവത്തില്‍ ഡെത്ത് ഓവറില്‍ ഇന്ത്യക്കു പുതിയൊരു ഹീറോയെക്കൂടി ലഭിച്ചിരിക്കുകയാണ്- ശര്‍ദ്ദുല്‍ ഠാക്കൂര്‍. ഒരുപാട് റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റെടുക്കാനുള്ള ഠാക്കൂറിന്റെ മിടുക്കിനു കൈയടിച്ചേ തീരൂ. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരമായി ഠാക്കൂര്‍ മാറിയിരുന്നു.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 9.69 എന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്.
ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോഴായിരുന്നു ഠാക്കൂര്‍ നിര്‍ണായക വിക്കറ്റുകളെടുത്തത്. ഇന്ത്യ വിജയിച്ച മൂന്നു ടി20കളിലും താരത്തിന്റെ ഡെത്ത് ഓവറിലെ ബൗളിങ് എടുത്തുപറയേണ്ടതായിരുന്നു. രണ്ടാം ടി20യില്‍ ഇയോന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ ഠാക്കൂര്‍ പുറത്താക്കിയിരുന്നു. നാലാം ടി20യില്‍ ഇതേ ജോടിയെ തന്നെ ഒരേ ഓവറിലാണ് അദ്ദേഹം മടക്കിയത്. അവസാന കളിയില്‍ ഡേവിഡ് മലാന്‍, ബെയര്‍സ്‌റ്റോ എന്നിവരുടേതടക്കം മൂന്നു വിക്കറ്റുകള്‍ ഠാക്കുര്‍ പിഴുതിരിന്നു.

കോലിയുടെ ഫോം
2014ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് ഈ പരമ്പരയില്‍ ഇറങ്ങിയത്. കോലിയുടെ ഫോം തന്നെയായിരുന്നു ഇതിനു കാരണം. എന്നാല്‍ ബാറ്റിങില്‍ പഴയ മാജിക്ക് കോലി ഈ പരമ്പരയില്‍ വീണ്ടെടുത്തത് ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു പ്ലസ് പോയിന്റാണ്.
മൂന്നു അപരാജിത ഫിഫ്റ്റികളാണ് പരമ്പരയില്‍ കോലി നേടിയത്. 73, 77, 80 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 115.50 ശരാശരിയോടെ 231 റണ്‍സ് അടിച്ചെടുത്ത കോലി പരമ്പരയിലെ ടോപ്‌സ്‌കോററും മാന്‍ ഓഫ് ദി സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാന കൡയില്‍ ഓപ്പണറായി ഇറങ്ങി മിന്നുന്ന പ്രകടനം നടത്തിയതോടെ ടി20യില്‍ ഇന്ത്യക്കു പുതിയ ഓപ്പണിങ് ജോടിയെ കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം താന്‍ ഓപ്പണറായി ഇറങ്ങുമെന്ന് കോലി നല്‍കിയ സൂചന ഇന്ത്യക്കു വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.


Click it and Unblock the Notifications