Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എന്തും സംഭവിക്കാം, സിഎസ്‌കെയ്ക്കായി ഈ സീസണില്‍ കളിച്ചേക്കാം!-മനസ്സ് തുറന്ന് റെയ്‌ന

ഐപിഎല്ലിന്റെ ഈ സീസണിനു മുമ്പ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഉടക്കിനെക്കുറിച്ചായിരുന്നു. ടൂര്‍ണമെന്റിനു ആഴ്ചകള്‍ മാത്രം ശേഷിക്കെ തികച്ചും അപ്രതീക്ഷിതമായി റെയ്‌ന ഐപിഎല്ലില്‍ നിന്നു പിന്‍മാറിയത് സിഎസ്‌കെയ്ക്കു മാത്രമല്ല ആരാധകര്‍ക്കും ഷോക്കായിരുന്നു.

ഇതിനു പിന്നാലെയാണ് സിഎസ്‌കെയുമായി തെറ്റിപ്പിരിഞ്ഞാണ് താരം ഇന്ത്യയിലേക്കു മടങ്ങിയതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. സിഎസ്‌കെയില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് മിസ്റ്റര്‍ ഐപിഎല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന റെയ്‌ന

വീട്ടിലേക്കു മടങ്ങാന്‍ കാരണം

വീട്ടിലേക്കു മടങ്ങാന്‍ കാരണം

കുടുംബത്തിനു വേണ്ടി നാട്ടിലേക്കു മടങ്ങണമെന്നത്് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. വീട്ടില്‍ അടിയന്തരമായി ഇടപെടേണ്ട ചില പ്രശ്‌നങ്ങള്‍ തനിക്കുണ്ടായിരുന്നു. സിഎസ്‌കെയും എന്റെ കുടുംബം തന്നെയാണ്. മഹി ഭായിയും എനിക്കു വളരെ പ്രധാനപ്പെട്ടയാളാണ്. സിഎസ്‌കെ വിട്ടത് വളരെ കടുപ്പമേറിയ തീരുമാനം തന്നെയായിരുന്നു.
സിഎസ്‌കെയും ഞാനും തമ്മില്‍ ഒരു വിഷയവുമില്ല. ശക്തമായ ഒരു കാരണമില്ലാതെ ആരും തന്നെ 12.5 കോടി രൂപ വേണ്ടെന്നു വയ്ക്കില്ലെന്നും റെയ്‌ന വ്യക്തമാക്കി.

സിഎസ്‌കെയിലെ ഭാവി

സിഎസ്‌കെയിലെ ഭാവി

ഇവിടെ ക്വാറന്റീനില്‍ കഴിയുമ്പോളും ഞാന്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപില്‍ തന്നെ കാണാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നും റെയ്‌ന വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ചെങ്കിലും ഞാന്‍ ഇപ്പോഴും ചെറുപ്പമാണ്. സിഎസ്‌കെയ്ക്കു വേണ്ടി ഇനിയുമൊരു നാല്-അഞ്ച് വര്‍ഷം കൂടി കളിക്കണമെന്നാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിനുണ്ടായ ദുരന്തം

കുടുംബത്തിനുണ്ടായ ദുരന്തം

പഠാന്‍കോട്ടില്‍ അമ്മാവനും കുടുംബത്തിനുമുണ്ടായ ദുരന്തം ഭയാനകമാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഇത് അലട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവിടേക്കു മടങ്ങിവന്ന് അവരെ ശ്രദ്ധിക്കേണ്ടത് എന്റെ ഉത്തരവാദിത്വം കൂടിയാണ്.
പക്ഷെ മടങ്ങിയെത്തിയതു മുതല്‍ ഞാന്‍ ക്വാറന്റീനില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ രക്ഷിതാക്കളെയും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന അമ്മായിയെയും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുമില്ലെന്നും റെയ്‌ന പറഞ്ഞു.

സിഎസ്‌കെയിലെ കൂട്ട കൊവിഡ് ബാധ

സിഎസ്‌കെയിലെ കൂട്ട കൊവിഡ് ബാധ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ രണ്ടു സഹതാരങ്ങളുള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ഞെട്ടല്‍ തന്നെയായിരുന്നു. വളരെ മാരകമായ അസുഖമാണിത്. ഒരുപാട് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും സ്റ്റാഫുമാര്‍ക്കും രണ്ടു സഹതാരങ്ങള്‍ക്കും ഇത് പിടിപ്പെട്ടത് എത്രമാത്രം അപകടരമാണ് ഈ വൈറസ് എന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ആര്‍ക്കും പിടിപെടാവുന്നതുമാണ്. എല്ലാവര്‍ക്കും എത്രയും വേഗത്തില്‍ രോഗം ഭേദമാവട്ടെയെന്നു പ്രതീക്ഷിക്കുന്നതായും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 2, 2020, 13:39 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+