Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിന് വേണ്ടി സ്റ്റീവ് സ്മിത്ത് ബലിയാടായി, ആരോപണവുമായി ഫ്‌ളിന്റോഫ്

ക്രിക്കറ്റിലെ കറപിടിച്ച അധ്യായങ്ങളില്‍ ഒന്നാണ് കേപ് ടൗണ്‍ ടെസ്റ്റിലെ പന്തു ചുരുണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയത് ടിവി ക്യാമറ കയ്യോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ അന്നത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റും കുറ്റക്കാരെന്ന് ഐസിസി കണ്ടെത്തി.

പഴി സ്വയമേറ്റു

സ്റ്റീവ് സമിത്തിനും ഡേവിഡ് വാര്‍ണറിനും 12 മാസത്തെ വിലക്കാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തു ചുരുണ്ടിയ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ഒന്‍പതു മാസത്തെ വിലക്കും നേരിട്ടു.

ഇപ്പോള്‍ വിലക്കെല്ലാം കഴിഞ്ഞു. സ്മിത്തും വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമില്‍ ശക്തമായി തിരിച്ചെത്തി. എന്നാല്‍ മുന്‍ ഇംഗ്ലീഷ് ഇതിഹാസം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ അഭിപ്രായത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ മുഖം രക്ഷിക്കാന്‍ സ്മിത്തും വാര്‍ണറും കുറ്റം സ്വയം ഏറ്റെടുത്തതാണ്.

വിവാദം

അന്നത്തെ ഓസ്‌ട്രേലിയന്‍ ടീം ഒന്നടങ്കം പന്തു ചുരുണ്ടല്‍ വിവാദത്തില്‍ പങ്കാളികളാണെന്ന് ഫ്‌ളിന്റേഫ് ആരോപിക്കുന്നു. പന്തില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ ബൗളര്‍ എന്തായാലും അറിയും. എന്നാല്‍ സംഭവം വെളിച്ചത്തു വന്നപ്പോള്‍ കുറ്റം സ്മിത്തിന്റെയും വാര്‍ണറുടെയും മാത്രമായി, ഫ്‌ളിന്റോഫ് അഭിപ്രായപ്പെട്ടു.

ടീമുകള്‍ ക്രിക്കറ്റ് പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നത് പതിവാണ്. മധുരപദാര്‍ത്ഥങ്ങള്‍ തേച്ചും സണ്‍സ്‌ക്രീം പുരട്ടിയും പന്തിനെ മിനുസപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരുണ്ടാന്‍ പോയത് ശുദ്ധ വിഡ്ഢിത്തം തന്നെ, ഫ്‌ളിന്റോഫ് തുറന്നടിച്ചു.

വിഡ്ഢിത്തം

സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചതുതന്നെ തെറ്റ്. ഒപ്പം വിഡ്ഢിത്തവും. സംഭവത്തില്‍ ടീമിലെ മറ്റാര്‍ക്കും പങ്കില്ലെന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഫ്‌ളിന്റോഫ് രേഖപ്പെടുത്തി. പറഞ്ഞുവരുമ്പോള്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. കരിയറില്‍ 400 വിക്കറ്റുകളും 7,000 രാജ്യാന്തര റണ്‍സും ഇദ്ദേഹം തികച്ചിട്ടുണ്ട്.

Most Read: ധോണി അയോഗ്യന്‍!! ഐപിഎല്‍ ഓള്‍ടൈം ഇലവനില്‍ ഇല്ല, കാരണം വെളിപ്പെടുത്തി കാര്‍ത്തിക്

സാന്‍ഡ് പേപ്പര്‍ഗേറ്റ് വിവാദം

സാന്‍ഡ് പേപ്പര്‍ഗേറ്റ് വിവാദം

2018 മാര്‍ച്ചിലാണ് ഓസ്‌ട്രേലിയന്‍ ടീം നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ശേഷം മാര്‍ച്ച് 24 -ന് മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം കുപ്രസിദ്ധമായ സാന്‍ഡ് പേപ്പര്‍ഗേറ്റ് വിവാദം ഉടലെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച സെഷനിടെ ഓസ്‌ട്രേലിയയുടെ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞ വസ്തു ഉപയോഗിച്ച് പന്തു തുടയ്ക്കുന്നത് ടിവി ക്യാമറ പകര്‍ത്തി. ക്യാമറയില്‍പ്പെട്ടെന്ന് കണ്ടതിന് പിന്നാലെ താരം ഈ വസ്തു പാന്റ്‌സിന്റെ പോക്കറ്റില്‍ തിരിച്ചിടുകയും ചെയ്തു.

ടിവിയിൽ

സംഭവത്തില്‍ അംപയര്‍മാര്‍ ബാന്‍ക്രോഫ്റ്റിനെ വിളിച്ച് പരിശോധിച്ചെങ്കിലും സണ്‍ഗ്ലാസ് തുടയ്ക്കുന്ന മൈക്രോ ഫൈബര്‍ തുണി മാത്രമേ തന്റെ പക്കലുള്ളൂവെന്ന് ബാന്‍ക്രോഫ്റ്റ് നുണ പറഞ്ഞു. ഈ അവസരത്തില്‍ പന്ത് സൂക്ഷ്മമായി പരിശോധിച്ച അംപയര്‍മാര്‍ കൃത്രിമം നടന്നതായി കണ്ടെത്തി. എന്നാല്‍ പുതിയ പന്ത് എന്തെടുക്കാനോ പിഴയായി ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് നല്‍കാനോ അംപയര്‍മാര്‍ തയ്യാറായില്ല.

Most Read: ടി20 ലോകകപ്പ് ഈ വര്‍ഷം വേണ്ട, പകരം അതേ സമയത്തു ഐപിഎല്‍!! നിര്‍ദേശം മക്കുല്ലത്തിന്റേത്

കുറ്റസമ്മതം

അന്ന് വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മഞ്ഞ നിറത്തിലുള്ള ഒട്ടിക്കാവുന്ന ടേപ്പാണ് ഉപയോഗിച്ചതെന്ന് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സാന്നിധ്യത്തില്‍ ബാന്‍ക്രോഫ്റ്റ് സമ്മതിച്ചു. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ ബാറ്റുകള്‍ പരിപാലിക്കാന്‍ ഉപയോഗിക്കുന്ന സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുകയായിരുന്നെന്ന് ബാന്‍ക്രോഫ്റ്റ് തുറന്നുപറഞ്ഞു. ബാന്‍ക്രോഫ്റ്റിന്റെ പദ്ധതിയെ കുറിച്ച് നായകനും ഉപനായകനും അറിവുണ്ടായിരുന്നു.

Story first published: Thursday, April 23, 2020, 16:50 [IST]
Other articles published on Apr 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+