Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് ഈ വര്‍ഷം വേണ്ട, പകരം അതേ സമയത്തു ഐപിഎല്‍!! നിര്‍ദേശം മക്കുല്ലത്തിന്റേത്

ക്രൈസ്റ്റ്ചര്‍ച്ച്: കൊവിഡ്-19 ഈ വര്‍ഷം ക്രിക്കറ്റ് കലണ്ടര്‍ ആകെ അവതാളത്തിലാക്കിയതോടെ പല ടൂര്‍ണമെന്റുകളും അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് അവസാനം ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഇപ്പോള്‍ ബിസിസിഐ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണ്. ടൂര്‍ണമെന്റ് ഇനി ഈ വര്‍ഷമുണ്ടാവുമോയെന്ന കാര്യം പോലും സംശയത്തിലാണ്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഭാവിയും അത്ര ശോഭനമല്ല. ടൂര്‍ണമെന്റിനെക്കുറിച്ച് ഐസിസി തീരുമാനം എടുക്കാനിരിക്കുന്നതേയുള്ളൂ. ഇതിനിടെ ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റി വയ്ക്കണമെന്ന നിര്‍ദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രെന്‍ഡന്‍ മക്കുല്ലം.

ലോകകപ്പിനു പകരം ഐപിഎല്‍

ടി20 ലോകകപ്പ് ഈ വര്‍ഷം നടത്തേണ്ടെന്നാണ് തന്റെ അഭിപ്രായം. പകരേ ഇതേ സമയത്തു ഐപിഎല്‍ സംഘടിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ കോച്ച് കൂടിയായ മക്കുല്ലം സ്‌കൈ സ്‌പോര്‍ട്‌സിനോടു പറഞ്ഞു.
2021ല്‍ മറ്റൊരു ടി20 ലോകകപ്പിനു ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. കൂടാതെ 2021ല്‍ തന്നെ ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പുമുണ്ട്. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് 2021ലേക്കു മാറ്റി വയ്ക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് മറ്റു ടൂര്‍ണമെന്റുകളും പുനര്‍ ക്രമീകരിക്കേണ്ടി വരുമെന്നും മക്കുല്ലം വിശദമാക്കി.

അടച്ചിട്ട സ്റ്റേഡിയത്തില്‍ ലോകകപ്പ്

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഈ വര്‍ഷം ടി20 ലോകകപ്പിലെ മല്‍സരങ്ങള്‍ നടത്തുമെന്നു കരുതുന്നില്ലെന്നു മക്കുല്ലം വ്യക്തമാക്കി. മാത്രമല്ല ടി20 ലോകകപ്പിനായി 16 ടീമുകള്‍ക്കും ഓസ്‌ട്രേലിയയിലേക്കു തിരിക്കാന്‍ സാധിക്കുമെന്നും നിലവിലെ അവസ്ഥയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.
കൊവിഡ്-19നെ തുടര്‍ന്നു ക്രിക്കറ്റിനു നേരിട്ട കനത്ത സാമ്പത്തിക ആഘാതത്തെക്കുറിച്ചും ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈകാതെ ചര്‍ച്ച നടത്തും. ടി20 ലോകകപ്പുള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളുടെ ഭാവിയെക്കുറിച്ചും ഐസിസി ഈ യോഗത്തില്‍ തീരുമാനിക്കും.

2021ന്റെ തുടക്കം

2021ന്റെ തുടക്കത്തില്‍ ടി20 ലോകകപ്പ് നടത്താന്‍ ഒരു വിന്‍ഡോ ലഭിച്ചേക്കും. അതുകൊണ്ടു തന്നെ ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യവുമല്ല. ഐസിസിക്കും ലോക ക്രിക്കറ്റിനും കാണികളില്ലാതെ പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ടാണ് കാണികളില്ലാതെ ലോകകപ്പ് നടത്തുന്നതിനോടു താന്‍ വിയോജിക്കുന്നത്.
എന്നാല്‍ ഇന്ത്യക്കു അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തിയാലും കുഴമപ്പില്ല. നേരിട്ടല്ലെങ്കിലും നിരവധി കാണികളെ ഐപിഎല്ലിലൂടെ ഇന്ത്യക്കു ലഭിക്കുമെന്നും ഇതു സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും മക്കുല്ലം ചൂണ്ടിക്കാട്ടി.

അനുകൂലിച്ച് മുന്‍ താരവും

മക്കുല്ലത്തിന്റെ അഭിപ്രായത്തോടു ലൈവില്‍ പങ്കെടുത്ത ന്യൂസിലാന്‍ഡിന്റെ മറ്റൊരു മുന്‍ താരമായ സൈമണ്‍ ഡൗളും അനുകൂലിച്ചു. കാണികളുണ്ടെങ്കില്‍ മാത്രമേ ടി20 ലോകകപ്പിലൂടെ ഐസിസിക്കു വരുമാനം ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐസിസിയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ് ലോകകപ്പാണ്. അതുകൊണ്ടു തന്നെ കഴിയുന്നത്ര കാണികളെ ഓരോ മല്‍സരത്തിലും സ്‌റ്റേഡിയത്തിലെത്തേണ്ടത് വളരെ പ്രധാനമാണെന്നും ഡൗള്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 23, 2020, 15:00 [IST]
Other articles published on Apr 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+