ധോണി അയോഗ്യന്‍!! ഐപിഎല്‍ ഓള്‍ടൈം ഇലവനില്‍ ഇല്ല, കാരണം വെളിപ്പെടുത്തി കാര്‍ത്തിക്

ചെന്നൈ: ഐപിഎല്ലിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ ഏഏറെ അനുഭവസമ്പത്തുള്ള താരമാണ് കാര്‍ത്തിത്. കരിയറില്‍ ഇതുവരെ ആറു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
ചില വമ്പന്‍ താരങ്ങളെ ഒഴിവാക്കിയാണ് കാര്‍ത്തിക് ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞൈടുത്തിരിക്കുന്നത്. ഇതിനു ഒരു കാരണം കൂടി അദ്ദേഹം പറയുന്നുണ്ട്. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി തനിക്കൊപ്പം കളിച്ചിട്ടുള്ളവരെ മാത്രമേ ഇലവനിലേക്കു പരിഗണിച്ചിട്ടുള്ളൂവെന്നാണ് കാര്‍ത്തികിന്റെ വിശദീകരണം. 2008 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ കാര്‍ത്തിക് ഇതുവരെ ആറു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചു കഴിഞ്ഞു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ലയണ്‍സ് എന്നിവയാണ് കെകെആറിനു മുമ്പ് അദ്ദേഹം കളിച്ച ടീമുകള്‍.

ഓപ്പണര്‍മാര്‍
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിനെയും ഗൗതം ഗംഭീറിനെയുമാണ് കാര്‍ത്തിക് തന്റെ ഓള്‍ ടൈം ഇലവന്റെ ഓപ്പണര്‍മാരാക്കിയിട്ടുള്ളത്. ഇരുവരും മുമ്പ് കാര്‍ത്തികിന്റെ സഹതാരങ്ങള്‍ കൂടിയായിരുന്നു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) സെവാഗും കാര്‍ത്തികും ഒരുമിച്ച് കളിച്ചിട്ടുള്ളത്. എന്നാല്‍ ഗംഭീറും കാര്‍ത്തികും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ ടീമംഗങ്ങളായിരുന്നു.

കോലിയും രോഹിത്തും
റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ നായകന്‍ വിരാട് കോലിയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് മൂന്നും നാലു സ്ഥാനങ്ങളിലുള്ളത്.
കോലിക്കൊപ്പം ആര്‍സിബിക്കു വേണ്ടിയും രോഹിത്തിനൊപ്പം മുംബൈയ്ക്കു വേണ്ടിയുമാണ് കാര്‍ത്തിക് നേരത്തേ കളിച്ചിട്ടുള്ളത്. വിക്കറ്റ് കീപ്പറായി കാര്‍ത്തിക് സ്വയം ഓള്‍ ടൈം ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റസ്സല്‍, നരെയ്ന്‍
നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ തന്റെ സഹതാരങ്ങളും വെസ്റ്റ് ഇന്‍ഡീസിന്റെ ഇടിവെട്ട് ബാറ്റ്‌സ്മാന്‍മാരുമായ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നുമാണ് കാര്‍ത്തികിന്റെ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍.
ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയന്‍ ജോടികളായ ഗ്ലെന്‍ മഗ്രാത്തും മിച്ചെല്‍ സ്റ്റാര്‍ക്കുമാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. മൂവര്‍ക്കൊപ്പവും ഐപിഎല്ലില്‍ കാര്‍ത്തിക് കളിച്ചിട്ടുണ്ട്. ആര്‍ബിസിയില്‍ നേരത്തേ ടീമംഗമായിരുന്ന യുസ്വേന്ദ്ര ചഹലാണ് ഇലവനിലെ ഏക അംഗീകൃത സ്പിന്നര്‍. തനിക്കൊപ്പം കളിച്ചിട്ടില്ലാത്തതിനാല്‍ മാത്രം ധോണിയെയും ആര്‍ അശ്വിനെയും ഇലവനില്‍ നിന്നൊഴിവാക്കേണ്ടി വന്നതില്‍ തനിക്കു ദുഖമുണ്ടെന്നു കാര്‍ത്തിക് പറഞ്ഞു.

കാര്‍ത്തികിന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍
വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോലി, രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഗ്ലെന്‍ മഗ്രാത്ത്, ജസ്പ്രീത് ബുംറ, മിച്ചെല്‍ സ്റ്റാര്‍ക്ക്, യുസ്വേന്ദ്ര ചഹല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications