കോലി, നിങ്ങളിത് കാണുക, 17 മാസത്തിന് ശേഷം സ്മിത്തിന് സെഞ്ച്വറി, കോലിയെ കടത്തിവെട്ടി

കൊളംബോ: 17 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുടെ വഴിയെ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലൂടെയാണ് സ്മിത്ത് ഇടവേളക്ക് ശേഷം മൂന്നക്കം കണ്ടത്. 2021 മുതല്‍ ഇന്നത്തെ ഇന്നിങ്‌സിന് മുമ്പ് വരെ വെറും ഒരു സെഞ്ച്വറിയായിരുന്നു സ്മിത്തിന്റെ പേരിലുണ്ടായിരുന്നത്. മോശം ഫോമിലായിരുന്ന താരം ഒടുവില്‍ മികവിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 212 പന്തില്‍ 109 റണ്‍സുമായി സ്മിത്ത് ക്രീസിലുണ്ട്. 14 സെഞ്ച്വറി ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്. സെഞ്ച്വറി നേട്ടത്തോടെ നിരവധി റെക്കോഡുകളും സ്മിത്ത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. നിലവിലെ താരങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനൊപ്പമെത്താന്‍ സ്മിത്തിനായി. രണ്ട് പേരും 28 സെഞ്ച്വറികളാണ് നേടിയത്.

ഇന്ത്യക്കെതിരേ സെഞ്ച്വറി നേടിയാണ് റൂട്ട് 27 സെഞ്ച്വറികളുണ്ടായിരുന്ന വിരാട് കോലിയേയും സ്മിത്തിനേയും മറികടന്നത്. എന്നാല്‍ സ്മിത്ത് അവസരത്തിനൊത്ത് ഉയര്‍ന്ന് തലപ്പത്തേക്കെത്തിയപ്പോള്‍ കോലി രണ്ടാം സ്ഥാനത്താണുള്ളത്. എല്ലാ ഫോര്‍മാറ്റിലുമായി കഴിഞ്ഞ 76 ഇന്നിങ്‌സില്‍ നിന്ന് ഒരു തവണ പോലും കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെ സ്ഥാനമടക്കം ചോദ്യം ചെയ്യപ്പെടുകയാണ്.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

കൂടാതെ എവേ ടെസ്റ്റില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഓസ്‌ട്രേലിയക്കാരനെന്ന റെക്കോഡില്‍ അലന്‍ ബോര്‍ഡര്‍ക്കൊപ്പമെത്താനും സ്മിത്തിനായി. രണ്ട് പേര്‍ക്കും 14 സെഞ്ച്വറികളാണുള്ളത്. സ്റ്റീവ് വോ, റിക്കി പോണ്ടിങ് എന്നിവര്‍ 16 സെഞ്ച്വറികളോടെ ഈ റെക്കോഡില്‍ തലപ്പത്താണ്. സ്മിത്തിന്റെ പ്രകടനത്തോടെ കോലിക്ക് മുകളില്‍ വീണ്ടും സമ്മര്‍ദ്ദമായിരിക്കുകയാണ്.

തുടര്‍ സെഞ്ച്വറികളോടെ കോലി പഴയ ഫോമിലേക്കെത്തേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോലിയുടെ മടങ്ങിവരവ് കടുപ്പം തന്നെയാണെന്ന് പറയാം. 33കാരനായ സ്മിത്ത് 87 ടെസ്റ്റില്‍ നിന്ന് 8125 റണ്‍സാണ് നേടിയിട്ടുള്ളത്. 28 സെഞ്ച്വറി കൂടാതെ മൂന്ന് ഇരട്ട സെഞ്ച്വറിയും 36 ഫിഫ്റ്റിയും സ്മിത്തിന്റെ പേരിലുണ്ട്.
IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ശ്രീലങ്കയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെന്ന നിലയിലാണ്. സ്മിത്തിനെക്കൂടാതെ മാര്‍നസ് ലബ്യുഷെയ്‌നും (104) സെഞ്ച്വറി നേടി. ഡേവിഡ് വാര്‍ണര്‍ക്ക് (5) തിളങ്ങാനായില്ല. ഉസ്മാന്‍ ഖവാജ 37 റണ്‍സെടുത്ത് പുറത്തായി. സ്മിത്തിനൊപ്പം അലക്‌സ് ക്യാരിയാണ് (16) ക്രീസില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications