Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഫ്‌ളോപ്പായാലും ഭയക്കേണ്ട, ടി20 ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള ചിലരുണ്ട്!

ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകള്‍ ഒക്ടോബറിലെ ടി20 ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ ടി20, ഏകദിന പരമ്പരകള്‍ കൂടിയാണ് ലങ്കയിലേത്. ടി20 ലോകകപ്പ് ടീമിനെക്കുറിച്ച് ഏറെക്കുറെ ധാരണയായിക്കഴിഞ്ഞെങ്കിലും ചില റോളുകള്‍ കൂടി വ്യക്തത വരാനുണ്ട്. ലങ്കയുമായുള്ള പരമ്പര അവസാനിക്കുന്നതോടകൂടി ഇതിനും ഉത്തരം ലഭിക്കുമെന്നാണ് ബിസിസിഐ വിശ്വസിക്കുന്നത്.

വലിയ പ്രതീക്ഷയോടെയാണ് ലങ്കന്‍ പരമ്പരയെ ചില സീനിയര്‍ താരങ്ങളും പുതുമുഖങ്ങളുമെല്ലാം നോക്കിക്കാണുന്നത്. സെലക്ഷന്‍ കമ്മിറ്റി പരമ്പരയെ സസൂക്ഷ്മം വീക്ഷിക്കുമെന്നതിനാല്‍ ഓരോ താരവും കഴിവിന്റെ പരമാവധി നല്‍കാനിയിരിക്കും ശ്രമിക്കുക. എന്നാല്‍ ഈ പരമ്പരയില്‍ ഫ്‌ളോപ്പായാലും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള ചിലരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നറിയാം.

 ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ലങ്കയില്‍ എങ്ങനെ പെര്‍ഫോം ചെയ്താലും ടി20 ലോകകപ്പ് സംഘത്തില്‍ സ്ഥാനമുറപ്പാണ്. ഫിനിഷറുടെ റോളിലേക്കാണ് ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ഇന്ത്യ കണ്ടു വച്ചിരിക്കുന്നത്. കുറച്ചു കാലമായി ബൗളിങില്‍ അത്ര സജീലമല്ലാത്ത ഹാര്‍ദിക് ലങ്കയില്‍ വീണ്ടും ബൗളിങിലേക്കു ഇറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി താരത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ബാറ്റിങില്‍ ഫ്‌ളോപ്പായ ഹാര്‍ദിക് ബൗള്‍ ചെയ്തതുമില്ല. ഒറ്റയ്ക്കു മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള പഴയ ഹാര്‍ദിക്കിനെ ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തിരികെ ലഭിക്കുമെന്നാണ് ഇന്ത്യയും ആരാധകരും പ്രതീക്ഷിക്കുന്നത്.

 യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് രണ്ടാമത്തെയാള്‍. കഴിഞ്ഞ രണ്ട്-മൂന്നു വര്‍ഷത്തോളമായി ടി20, ഏകദിനം എന്നിവയില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. പക്ഷെ സമീപകാലത്തു ചഹല്‍ അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞ ഐപിഎല്‍ ആര്‍സിബിക്കൊപ്പവും താരം നിരാശപ്പെടുത്തിയിരുന്നു.
ഇന്ത്യക്കു വേണ്ടി 46 ടി20കളില്‍ നിന്നും 8.4 ഇക്കോണമി റേറ്റില്‍, 25.4 ശരാശയില്‍ 62 വിക്കറ്റുകളാണ് ചഹല്‍ ഇതുവരെ വീഴ്ത്തിയത്. ടി20 ലോകകപ്പില്‍ താന്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നു അദ്ദേഹത്തിന്റെ ഈ നമ്പറുകള്‍ തന്നെ അടിവരയിടുന്നു.

 സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് സൂര്യകുമാര്‍ യാദവ്. അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചു കൊണ്ട് തുടങ്ങിയ സൂര്യ ഫിഫ്റ്റിയും തികച്ചായിരുന്നു ക്രീസ് വിട്ടത്. അഗ്രസീവ് ബാറ്റിങ് ശൈലിയിലൂടെ ഈയൊരു പരമ്പര കൊണ്ടു തന്നെ അദ്ദേഹം ടി20 ലോകകപ്പിനുള്ള ടീമില്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. നായകന്‍ വിരാട് കോലിക്കു തികഞ്ഞ മതിപ്പാണ് സൂര്യയെക്കുറിച്ചുള്ളത്. അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ ഉറപ്പായും ഇടം ലഭിക്കാനിടയുള്ള താരമാണ് അദ്ദേഹം.
വളരെ അസാധാരണമായ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ് സൂര്യയെ വേറിട്ടുനിര്‍ത്തുന്നത്. ടി20 ഫോര്‍മാറ്റില്‍ ഇത്തരം ഷോട്ടുകള്‍ വളരെ ഫലപ്രദവുമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഇതിനകം പല സീസുകളിലായി കഴിവ് തെൡയിച്ച താരമാണ് സൂര്യ. അതിനാല്‍ തന്നെ ടി20 ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തുക അസാധ്യവുമാണ്.

Story first published: Saturday, July 3, 2021, 18:34 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+