Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് മാറ്റിവയ്ക്കല്‍- ഇനിയെന്താവും സൂപ്പര്‍ താരങ്ങളുടെ ഭാവി? ധോണിയടക്കം പ്രമുഖര്‍

കൊവിഡ് വെല്ലുവിളിയെ തുടര്‍ന്ന് ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റി വച്ചിരുന്നു. ഇതോടെ ഐപിഎല്ലിന്റെ 13ാം സീസണിന് വഴിയൊരുങ്ങിയങ്കിലും ചില വെറ്ററന്‍ സൂപ്പര്‍ താരങ്ങളുടെ പ്രതീക്ഷകളാണ് ലോകകപ്പ് മാറ്റിയതോടെ തകിടം മറിഞ്ഞത്. കരിയറിന്റെ അസ്തമയ കാലത്തെത്തി നില്‍ക്കുന്ന ഇവര്‍ ടി20 ലോകകപ്പില്‍ കൂടി കളിച്ച് ക്രിക്കറ്റിനോടു വിട പറയാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ കൊവിഡ് അപ്രതീക്ഷിത വില്ലനായെത്തിയതോടെ ഇവരുടെയെല്ലാം മോഹങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.

ഇനി അടുത്ത വര്‍ഷത്തെ ലോകകപ്പ് വരെ ഇവര്‍ക്കു മല്‍സരരംഗത്തു പിടിച്ചുനില്‍ക്കാനാവുമോയെന്നതാണ് ചോദ്യം. ടി20 ലോകകപ്പ് മാറ്റിയതോടെ ഏറ്റവുമധികം തിരിച്ചടി നേരിട്ട വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുണ്ടാവുക ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടേത് തന്നെയായിരിക്കും. ലോകകപ്പില്‍ കൂടി ധോണിയെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കുമെന്ന് നേരത്തേ കോച്ച് രവി ശാസ്ത്രി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
39 കാരനായ ധോണി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ്. 2019 ജൂലൈയില്‍ ലോകകപ്പിന്റെ സെമി ഫൈനലിലാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. അതിനു ശേഷമുള്ള പരമ്പരകളില്‍ നിന്നെല്ലാം ധോണി സ്വയം പിന്‍മാറുകയായിരുന്നു.
യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിാനായി അദ്ദേഹം കളിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അതിനു ശേഷം ദേശീയ ടീമിലേക്കു അദ്ദേഹം മടങ്ങിയെത്തുമോയെന്നു കാത്തിരുന്നു കാണണം.

ലസിത് മലിങ്ക

ലസിത് മലിങ്ക

യോര്‍ക്കര്‍ കിങെന്നറിയപ്പെടുന്ന ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയ്ക്കും ഇത് അവസാനത്തെ ടി ലോകകപ്പായിരുന്നു. ഏകദിനത്തില്‍ മൂന്നും ടി20യില്‍ രണ്ടും ഹാട്രിക്കുകള്‍ കൊയ്ത ലോകത്തിലെ ഏക ബൗളറാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം മലിങ്ക ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി കളിച്ച ശേഷം കളി മതിയാക്കുമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍ ടി20 ലോകകപ്പ് ഇപ്പോള്‍ മാറ്റിയതോടെ ഇനിയെന്താവും മലിങ്കയുടെ അടുത്ത പ്ലാന്‍. ചിലപ്പോള്‍ ലോകകപ്പിനു മുമ്പ് തന്നെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിലും മലിങ്കയെ ലങ്കന്‍ നിരയില്‍ കാണാനാവും. സ്വന്തം ഫോമും ലങ്കയുടെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും മലിങ്ക ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുക.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓപ്പണറും ടി20 സ്‌പെഷ്യലിസ്റ്റുമായ ക്രിസ് ഗെയ്‌ലും ഈ വര്‍ഷത്തെ ലോകകിരീടം സ്വപ്‌നം കണ്ടിരുന്നു. 2019ലെ ഏകദിന ലോകകപ്പിനു ശേഷം വിരമിക്കുമെന്നായിരുന്നു 40 കാരനായ താരം നേരത്തേ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 45 വയസ് വരെ കളി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ഈ വര്‍ഷമാദ്യം ഗെയ്ല്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം കളിക്കുന്ന ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് ഗെയ്ല്‍. ഐപിഎല്ലിനെക്കൂടാതെ സിപിഎല്‍, പിഎസ്എല്‍, അബുദാബി ടി10 ലീഗുകളിലെല്ലാം ഗെയ്ല്‍ സ്ഥിരം സാന്നിധ്യമാണ്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്‌സ് മറ്റു താരങ്ങളെപ്പോലെ ലോകകപ്പിനു ശേഷം വിരമിക്കാനല്ല, മറിച്ച് വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പില്‍ കളിക്കാമെന്ന് സ്വപ്‌നം കാണുകയായിരുന്നു. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കെ 2018 മേയിലാണ് എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.
വിരമിക്കല്‍ പിന്‍വലിച്ച് കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ താരം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെയും ടീം മാനേജ്‌മെന്റിനെയുമെല്ലാം അദ്ദേഹം അറിയിക്കുകയും ചെയ്‌തെങ്കിലും അവരില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തി ദക്ഷിണാഫ്രിക്ക പുറത്തായതിനു പിന്നാലെ എബിഡിയെ തിരികെ വിളിക്കണമെന്ന മുറവിളിയുയര്‍ന്നു. ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിച്ച് വീണ്ടും ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഈ വര്‍ഷം വെളിപ്പെടുത്തുകയായിരുന്നു. ഇതിനോട് അനുകൂലമായ നിലപാടാണ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ചുരുങ്ങിയത് ഒരു പരമ്പരയിലെങ്കിലും കളിച്ച ശേഷം എബിഡിയെ ലോകകപ്പ് ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് മാറ്റിയതോടെ ഇനി അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

എബിഡിയെപ്പോലെ നേരത്തേ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരമാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. 2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം തീരുമാനം പിന്‍വലിച്ച് കളിക്കളത്തില്‍ മടങ്ങിയെത്തുകായിരുന്നു. ഈ വര്‍ഷമാദ്യം വിന്‍ഡീസിനായി അഞ്ചു ടി20കളില്‍ ബ്രാവോ കളിച്ചിരുന്നു.
ഈ വര്‍ഷം തീരുമാനിച്ചിരുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കാനിരുന്നതുമായിരുന്നു. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ലീഗുകളില്‍ സജീവമായ ബ്രാവോയ്ക്ക് ഇനി അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാനാവുമോയെന്നു കാലം തെളിയിക്കും.

Story first published: Thursday, July 23, 2020, 11:23 [IST]
Other articles published on Jul 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+