Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാട്ടിലും ബുംറ ഇഫക്ട്, അരങ്ങേറ്റത്തില്‍ വിക്കറ്റ്- ശ്രീനാഥിന്റെ റെക്കോര്‍ഡ് തിരുത്തി

ചെന്നൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒടുവില്‍ സ്വന്തം മണ്ണിലും ആദ്യമായി ടെസ്റ്റ് കളിച്ചു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാട്ടില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയാണിത്. കന്നി മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍, ആദ്യ ദിനം തന്നെ കന്നി വിക്കറ്റും ബുംറ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ഡാനിയേല്‍ ലോറന്‍സാണ് (0) നാട്ടില്‍ അദ്ദേഹത്തിന്റെ ആദ്യ ഇര.

1

വെറും അഞ്ചു ബോളുകളുടെ ആയുസ് മാത്രമേ ലോറന്‍സിനുണ്ടായുള്ളൂ. റോറി ബേണ്‍സ് പുറത്തായ ശേഷം ക്രീസിലെത്തിയ ലോറന്‍സ് ബുംറയുടെ ഏഴാം ഓവറിലെ നാലാമത്തെ ബോളില്‍ പുറത്തായി. ആദ്യ മൂന്നു ബോളുകളിലും താരത്തിന് റണ്ണൊന്നും നേടാനായില്ല. നാലാമതെ ബോള്‍ ലോറന്‍സ് പ്രതിരോധിക്കും മുമ്പ് തന്നെ ബുംറയുടെ 'വെടിയുണ്ട' കൃത്യമായി പാഡില്‍ തറച്ചു. താരത്തിന്റെ ബാറ്റിന് പ്രതികരിക്കാനുള്ള സമയം പോലുമില്ലായിരുന്നു. അപ്പോഴേക്കും ബുംറയുടെ ബോള്‍ ലക്ഷ്യം നേടിയിരുന്നു.

ഇതാണ് തന്റെ കന്നി വിക്കറ്റെന്നു 100 ശതമനാവും ഉറപ്പായിരുന്ന ബുംറ റണ്ണപ്പില്‍ തന്നെ വിക്കറ്റ് നേട്ടത്തിന്റെ ആഘോഷം തുടങ്ങിയപ്പോള്‍ അംപയര്‍ നിതിന്‍ മേനോനും ഇതു ശരിവച്ചു. ഡിആര്‍എസ് എടുക്കുന്നതിനെക്കുറിച്ച് ബാറ്റിങ് പങ്കാളിയായ ഡൊമിനിക് സിബ്ലിയുമായി ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വച്ച ലോറന്‍സ് ക്രീസ് വിടുകയായിരുന്നു.

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. പക്ഷെ സ്വന്തം നാട്ടില്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ അദ്ദേഹത്തിനു കാത്തിരിക്കേണ്ടി വന്നത് മൂന്നു വര്‍ഷമാണ്. ഇതിനിടെ വിദേശത്തു 17 ടെസ്റ്റുകള്‍ ബുംറ പൂര്‍ത്തിയാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയെക്കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയായിരുന്നു വിദേശത്തു പേസറുടെ മറ്റു ടെസ്റ്റുകള്‍. 21.59 ശരാശരിയില്‍ 79 വിക്കറ്റുകളും 17 ടെസ്റ്റുകളില്‍ നിന്നും ബുംറ സ്വന്തമാക്കി.

2

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയതോടെ പുതിയൊരു റെക്കോര്‍ഡും ബുംറ സ്വന്തം പേരില്‍ കുറിച്ചിരുന്നു. നാട്ടില്‍ ഇന്ത്യക്കു വേണ്ടി ആദ്യ ടെസ്റ്റ് കളിക്കുന്നതിനു മുമ്പ് വിദേശത്ത് കൂടുതല്‍ ടെസ്റ്റുകളില്‍ ഇറങ്ങിയ താരമായാണ് അദ്ദേഹം മാറിയത്. നേരത്തേ മുന്‍ പേസ് ഇതിഹാസം ജവഗല്‍ ശ്രീനാഥിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. വിദേശത്തു 12 ടെസ്റ്റുകള്‍ കളിച്ച ശേഷമായിരുന്നു അദ്ദേഹം നാട്ടില്‍ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത്. ആര്‍പി സിങ് (11 ടെസ്റ്റ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആശിഷ് നെഹ്‌റ (ഇരുവരും 10 വീതം) എന്നിവരാണ് നാട്ടിലെ ടെസ്റ്റ് അരങ്ങേറ്റം വൈകിയ മറ്റു താരങ്ങള്‍.

Story first published: Friday, February 5, 2021, 12:15 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+