Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേസാക്രമണത്തിന് തയ്യാറായിക്കോളൂ... ബുംറയുടെ തിരിച്ചുവരവ് ഉടന്‍, പുതിയ ചിത്രം പുറത്ത്

Jasprit Bumrah hints at early comeback From injury | Oneindia Malayalam

മുംബൈ: സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. ട്വിറ്ററിലൂടെയാണ് താന്‍ പരിശീലനം പുനരാരംഭിച്ച കാര്യം അറിയിച്ചത്. ഉടന്‍ വരുമെന്ന തലക്കെട്ടോടെയായിരുന്നു ബുംറയുടെ പോസ്റ്റ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് പേസറെ അവസാനമായി ദേശീയ ജഴ്‌സിയില്‍ കണ്ടത്. പിന്നീട് പുറംഭാഗത്തേറ്റ പരിക്കു കാരണം വിശ്രമത്തിലായിരുന്നു പേസര്‍. ഇതേ തുടര്‍ന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ ബുംറ കളിച്ചിരുന്നില്ല.

bumrah

പുറംഭാഗത്തെ പരിക്ക് ഗൗരവമുള്ളതാണെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ ബുംറ ശസ്ത്രക്രിയക്കു വിധേയനായേക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും പരിക്കില്‍ നിന്നും നല്ല രീതിയിലാണ് താരം മുക്തനായി വരുന്നതെന്നും ഇന്ത്യയുടെ ബൗളിങ് കോച്ച് ഭരത് അരുണ്‍ അറിയിക്കുകയായിരുന്നു.

ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ബുംറ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനു മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം. 2016ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ബുംറ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യഘടകമാണ്. നിലവില്‍ ഐസിസിയുടെ ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ നമ്പര്‍ വണ്‍ കൂടിയാണ് താരം.

Story first published: Tuesday, October 29, 2019, 15:17 [IST]
Other articles published on Oct 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+