Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ലെജന്റ്‌സിനായി മിന്നും പ്രകടനം, ഫാന്‍സിനെ കൈയിലെടുത്ത് വീണ്ടും ഇര്‍ഫാന്‍ പഠാന്‍

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹരമായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ മിന്നുന്ന പ്രകടനത്തിലൂടെ പുതുതലമുറയെയും തന്റെ ഫാനാക്കി മാറ്റിയിരിക്കുകയാണ്. വെറ്ററന്‍ ഇതിഹാസങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടി ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഏറ്റവും അവസാനമായി ചൊവ്വാഴ്ച രാത്രി നടന്ന ത്രില്ലറില്‍ ഇംഗ്ലണ്ട് ലെജന്റ്‌സിനോടു ഇന്ത്യ പൊരുതി കീഴടങ്ങിയപ്പോള്‍ പുറത്താവാതെ 61 റണ്‍സോടെ ഇര്‍ഫറാന്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയിരുന്നു.

ഓള്‍റൗണ്ട് പ്രകടനം

ഓള്‍റൗണ്ട് പ്രകടനം

ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളിലും ഇര്‍ഫാന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എല്ലാ കളികളിലും തന്റേതായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
നാലു കളികളിലും ഇര്‍ഫാന്‍ ബൗള്‍ ചെയ്‌തെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. നാലു വിക്കറ്റുകളും രണ്ടു അപരാജിത ഫിഫ്റ്റികളുമാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.

ഉയര്‍ന്ന സ്‌കോര്‍

ഉയര്‍ന്ന സ്‌കോര്‍

ഇംഗ്ലണ്ട് ലെജന്റ്‌സ്‌നിതെിരേ ചൊവ്വാഴ്ച രാത്രി ഇന്ത്യ ആറു റണ്‍സിനു പൊരുതി വീണ കളിയില്‍ നേടിയ 61 റണ്‍സാണ് ഇര്‍ഫാന്റെ ഉയര്‍ന്ന സ്‌കോര്‍. 34 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.
189 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 150 കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. ഏഴു വിക്കറ്റിന് 119 റണ്‍സിലേക്കു ഇന്ത്യ വീണിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ മന്‍പ്രീത് ഗോണിയെ കൂട്ടുപിടിച്ച് ഇര്‍ഫാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ ജയത്തിന്റെ പടിവാതില്‍ക്കെ എത്തിക്കുകയായിരുന്നു. 63 റണ്‍സാണ് ഇര്‍ഫാന്‍- ഗോണി സഖ്യം അടിച്ചെടുത്തത്.
ഈ കളിയില്‍ ബാറ്റിങില്‍ മാത്രമല്ല രണ്ടു വിക്കറ്റുകളുമായി ബൗളിങിലും ഇര്‍ഫാന്‍ തിളങ്ങിയിരുന്നു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ഉറപ്പായും മാന്‍ ഓഫ് ദി മാച്ചായി അദ്ദേഹം മാറുമായിരുന്നു.

സിക്‌സറില്‍ ഇര്‍ഫാന്‍

സിക്‌സറില്‍ ഇര്‍ഫാന്‍

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച താരം ഇര്‍ഫാനാണ്. നാലു മല്‍സറങ്ങളിലെ രണ്ടിന്നിങ്‌സുകളിലായി എട്ടു സിക്‌സറുകള്‍ ഇര്‍ഫാന്‍ പറത്തി. കൂടാതെ 10 ബൗണ്ടറികളും രണ്ടിന്നിങ്‌സുകളിലായി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
രണ്ടു ഫിഫ്റ്റികളടക്കം 118 റണ്‍സാണ് ഇര്‍ഫാന്‍ നേടിയത്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി തികയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മാത്രമല്ല ഇവയില്‍ ഇര്‍ഫാനെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചതുമില്ല.

ആദ്യത്തെ ഫിഫ്റ്റി

ആദ്യത്തെ ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി കൂടാതെ ശ്രീലങ്ക ലെജന്റ്‌സിനെതിരേയാണ് ഇര്‍ഫാന്‍ മറ്റൊരു ഫിഫ്റ്റി നേടിയത്. അന്നു 139 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ചിന് 81 റണ്‍സെന്ന നിലയില്‍ പതറവെ ഇര്‍ഫാന്റെ ഇന്നിങ്‌സ് ഇന്ത്യക്കു വിജയം സമ്മാനിക്കുകയായിരുന്നു. 31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 57 റണ്‍സെടുത്ത ഇര്‍ഫാന്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
ഇര്‍ഫാനെക്കൂടാതെ ഈ കളിയില്‍ മുഹമ്മദ് കൈഫും (46) ഇന്ത്യക്കു വേണ്ടി തിളങ്ങിയിരുന്നു.

Story first published: Wednesday, March 10, 2021, 11:28 [IST]
Other articles published on Mar 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+