Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലിങ്കയോ ബുംറയോ? ആരാണ് മികച്ച ബൗളറെന്നു മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ പറയുന്നു

1

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളിങ് യൂണിറ്റുകളിലൊന്നായി ടീം ഇന്ത്യ മാറിക്കഴിഞ്ഞു. നാട്ടിലും വിദേശത്തും ഒരുപോലെ മിന്നുന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ പേസാക്രണത്തിലെ കുന്തമുന ജസ്പ്രീത് ബുംറയാണ്. ടി20 സ്‌പെഷ്യലിസ്‌റ്റെന്ന ചട്ടക്കൂടില്‍ നിന്നും പുറത്തു കടന്ന അദ്ദേഹം ഇപ്പോള്‍ ടെസ്റ്റിലും അപകടകാരിയായ ബൗളറാണ്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറിക്കഴിഞ്ഞു.

ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയ്ക്കു ശേഷം ഏറ്റവും നന്നായി യോര്‍ക്കര്‍ എറിയുന്ന ബൗളറെന്നാണ് ബുംറയെ പ്രമുഖര്‍ വിരയിരുത്തുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ സഹതാരങ്ങള്‍ കൂടിയാണ് ഇരുവരുമെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. മലിങ്കയോ, ബുംറയോ ആരാണ് മികച്ച ബൗളറെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും പേസറുമായ ആഞ്ചലോ മാത്യൂസ്.

മലിങ്ക കേമന്‍

മലിങ്ക, ബുംറ എന്നിവരില്‍ കൂടുതല്‍ മികച്ച ബൗളറായി മലിങ്കയെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു മാത്യൂസ് വ്യക്തമാക്കി. ബുംറയേക്കാള്‍ മിടുക്കന്‍ മലിങ്ക തന്നെയാണ്. അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം മല്‍സരപരിചയം തന്നെയാണ്.
എന്നാല്‍ ബുംറയുടെ മികവില്‍ സംശയമില്ല. അദ്ദേഹവും ലോകോത്തര ബൗളര്‍ തന്നെയാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും മാത്യൂസ് വിശദമാക്കി.

സങ്കക്കാരയോ, ജയവര്‍ധനെയോ?

ശ്രീലങ്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരും മുന്‍ ക്യാപ്റ്റന്‍മാരുമായ കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ ഇവരില്‍ നിന്നും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അതിനു സാധിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു മാത്യൂസിന്റെ പ്രതികരണം.
രണ്ടു പേര്‍ക്കൊപ്പവും ദീര്‍ഘകാലം കളിക്കാന്‍ തനിക്കു ഭാഗ്യം ലഭിച്ചു. തന്റെ ടീമില്‍ രണ്ടു പേരും വേണമെന്നും മാത്യൂസ് കൂട്ടിച്ചേര്‍ത്തു. 2011ലെ ലോകകപ്പില്‍ ശ്രീലങ്ക റണ്ണറപ്പായപ്പോള്‍ സങ്കക്കാരയായിരുന്നു ലങ്കയുടെ നായകന്‍.

ബുംറ മലിങ്കയുടെ ശിഷ്യന്‍

ഐപിഎല്ലിലെ ടീമംഗം ആയതിനാല്‍ തന്നെ മലിങ്കയുടെ ശിഷ്യന്‍ കൂടിയാണ് ബുംറ. ഇത്രയും മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാന്‍ തന്നെ സഹായിച്ചത് മലിങ്കയാണെന്നു നേരത്തേ ബുംറ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും എങ്ങനെയാണ് ബൗള്‍ ചെയ്യുകയെന്നു താന്‍ പഠിച്ചെടുത്തത് മലിങ്കയില്‍ നിന്നാണേന്നും ബുംറ വെളിപ്പെടുത്തിയിരുന്നു.
2013ലെ ഐപിഎല്ലിലൂടെയാണ് ബുംറയുടെ തുടക്കം. മുംബൈയ്ക്കു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ വൈകാതെ താരത്തിന് ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്യുകയായിരുന്നു. ടി20, ഏകദിനം എന്നിവയില്‍ കളിച്ച ശേഷം 2018ലാണ് ബുംറ ടെസ്റ്റ് ടീമിന്റെ ഭാഗമായത്. ഇതിനകം 14 ടെസ്റ്റുകളില്‍ നിന്നും 68 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Monday, July 20, 2020, 10:20 [IST]
Other articles published on Jul 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+