കോലിപ്പട ഒരുങ്ങിക്കോ, 2020ലെ ആദ്യ മിഷന്... ഇന്ത്യ പിടിക്കാന്‍ ലങ്കന്‍ പടയെത്തി
ഗുവാഹത്തി: ഇന്ത്യക്കെതിരേയുള്ള ഈ വര്‍ഷത്തെ ആദ്യത്തെ പരമ്പരയ്ക്കു മുന്നോടിയായി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഗുവാഹത്തിയിലെത്തി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി കനത്ത പ്രതിഷേധം തുടരവെ ശക്തമായ സുരക്ഷയാണ് ലങ്കന്‍ ടീമിന് ഒരുക്കിയിരിക്കുന്നത്. വിമാനമിറങ്ങിയ ശേഷം കനത്ത സുരക്ഷാ അകമ്പടിയോടെ ലങ്കന്‍ താരങ്ങള്‍ ഹോട്ടലിലേക്കു തിരിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20ക്കു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വ്യത്യസ്ത ബാച്ചുകളായി വെള്ളിയാഴ്ച ഇവിടെയെത്തും. ലങ്കന്‍ ടീം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യയില്‍ കളിക്കുന്നത്.

പരിശീലനം നടത്തും
ഇന്ത്യ, ലങ്ക ടീമുകള്‍ക്കു പരിശീലനം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ലങ്കന്‍ ടീമായിരിക്കും ആദ്യം പരിശീലനത്തിലേര്‍പ്പെടുക. അതിനു ശേഷം വൈകീട്ടായിരിക്കും ഇന്ത്യയുടെ പരിശീലന സെഷനെന്നു അസ്സം ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസ്സമില്‍ ശക്തമായ പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്. തുടര്‍ന്നു ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇവിടെ നടക്കാനിരുന്ന രഞ്ജി ട്രോഫി, അണ്ടര്‍ 19 മല്‍സരങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സ്ഥിതി ശാന്തം
അസ്സമില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായിക്കഴിഞ്ഞതായി അസ്സം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സംസ്ഥാനത്തു വീണ്ടും ടൂറിസം സജീവമായിക്കഴിഞ്ഞു. ജനുവരി 10 മുതല്‍ ഇവിടെ ഖേലോ ഇന്ത്യ ഗെയിംസ് നടക്കാനിരിക്കുകയാണ്. ഏകദശം ഏഴായിരത്തോളം കായിക താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ മറ്റേതൊരു സ്ഥലത്തെയും പോലെ ഇപ്പോള്‍ അസ്സമും സുരക്ഷിതമാണ്. മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 39,500 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബറസ്പര സ്റ്റേഡിയത്തില്‍ 27,000 ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞതായും സെയ്ക്കിയ പറഞ്ഞു.

ലോകകപ്പ് തയ്യാറെടുപ്പ്
ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യ ഇനി നടക്കാനിരിക്കുന്ന ഓരോ ടി20യെയു നോക്കിക്കാണുന്നത്. ലോകകപ്പിനു മുമ്പ് എട്ടു ടി20 മല്‍സരങ്ങളിലാണ് ഇന്ത്യ കളിക്കുക.
ലങ്കയ്‌ക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടി20കളില്‍ കൂടി ഇന്ത്യ കളിക്കും. ഒക്ടോബര്‍ 24ന് പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.

രോഹിത്തിനു വിശ്രമം
വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയില്‍ ഇറങ്ങുക. രോഹിത്തിനെക്കൂടാതെ പേസര്‍ മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.
അതേസമയം, പരിക്കില്‍ നിന്നു മോചിതരായി ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
മറുഭാഗത്ത് ലസിത് മലിങ്കയാണ് ലങ്കയെ നയിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിനെയും ധനഞ്ജയ ഡിസില്‍വയെയും ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications