
റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമിനു വേണ്ടി എംഎസ് ധോണിക്കൊപ്പം ബാറ്റ് ചെയ്തത് ഇപ്പോഴും മറക്കാനാവില്ല. ആ സംഭവത്തിനു ശേഷം ഒരു സഹോദരനപ്പോലെയാണ് അദ്ദേഹത്തെക്കുറിച്ച് എനിക്കു തോന്നിയത്. സീസണിലെ മല്‍സരങ്ങളിലൊന്നില്‍ ഞങ്ങളുടെ ടീം അഞ്ചു വിക്കറ്റിനു 35 റണ്‍സെന്ന നിലയില്‍ പതറുമ്പോഴാണ് ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. എംഎസ് ധോണിയായിരുന്നു അപ്പോള്‍ നോണ്‍ സ്‌ട്രൈക്കറെന്നും പെരേര പറയുന്നു.

ആദ്യ ബോള്‍ നേരിടുന്നതിനു മുമ്പ് ധോണി എന്റെയടുത്തേക്കു വന്നു. ഹായ് ടിപി, നന്നായി ബാറ്റ് ചെയ്യുവെന്നു മാത്രം പറഞ്ഞു. ഞാന്‍ ആദ്യ ബോളില്‍ ഷോട്ടിനൊന്നും മുതിരാതെ ഡിഫന്‍ഡ് ചെയ്യുകയായിരുന്നു. ഉടന്‍ ധോണി എന്റെയടുത്തേക്കു വന്നു. ഹേയ് ടിപി, നീയെന്താണ് ചെയയ്യുന്നത് എന്നു ചോദിച്ചു. ഞാന്‍ ബോള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിനു നല്‍കിയ മറുപടി.

പക്ഷെ ധോണിയുടെ പ്രതികരണം വളരെ സ്‌പെഷ്യലായിരുന്നു. കാരണം ഞങ്ങളുടെ ടീമിന്റെ സ്‌കോര്‍ബോര്‍ഡ് അത്തരമൊരു പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കെ ഞാന്‍ പ്രതീക്ഷിക്കാത്തതാണ് അദ്ദേഹം പറഞ്ഞ്. വേണ്ട, വേണ്ട, നിങ്ങളെ ഞാന്‍ ടീമിലെടുത്തത് നിങ്ങള്‍ക്കു മൈലുകള്‍ ദൂരേക്കു പന്തിനെ അടിച്ചുപറത്താനുള്ള ശേഷി കാരണമാണ്, പോവൂ അടിച്ചുതകര്‍ക്കൂയെന്നായിരുന്നു ധോണി പറഞ്ഞതെന്നു പെരേര വെളിപ്പെടുത്തി.

എംഎസ് ധോണിയുടെ ഈ ഉപദേശത്തിനു ശേഷം പിന്നീടുള്ള ബോളുകളിലെല്ലാം വമ്പന്‍ ഷോട്ടുകള്‍ക്കാണ് താന്‍ ശ്രമിച്ചതെന്നു തിസാര പെരേര പറയുന്നു. പിന്നെ ഞാന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടില്ല, നേരിട്ട എല്ലാ ബോളിലും ഷോട്ട് കളിക്കുകയാണ് ചെയ്തത്. അന്നു 18 ബോളില്‍ 40 റണ്‍സോ മറ്റോ ഞാന്‍ നേടിയിരുന്നുവെന്നാണ് ഓര്‍മ. ഇതോടെ അതുവരെ കളിയില്‍ പിടിമുറുക്കിയ എതിര്‍ ടീം സ്തബ്ധരാവുവകയും ഞങ്ങള്‍ മല്‍സരത്തിലേക്കു തിരിച്ചുവരികയും ചെയ്തു.

20ാംത്തെ ഓവര്‍ വരെ അന്നു ധോണി ബാറ്റ് ചെയ്തിരുന്നു. അഞ്ചു വിക്കറ്റിനു 35 റണ്‍സെന്ന നിലയില്‍ നിന്നും ഞങ്ങള്‍ 170-180 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. അതു കൊണ്ടു തന്നെയാണ് ധോണിക്കു കീഴില്‍ കളിക്കുന്നത് എല്ലായ്‌പ്പോഴും സ്‌പെഷ്യലായി മാറുന്നത്. ക്രിക്കറ്റ് കരിയറില്‍ ഞാന്‍ കളിച്ചിട്ടുള്ളവരില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും പെരേര കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 21.42 ശരാശരിയില്‍ 161.29 സ്‌ട്രൈക്ക് റേറ്റോടെ 150 റണ്‍സ് പെരേര നേടിയിരുന്നു. കൂടാതെ 9.82 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളും വീഴ്ത്തി. കഴിഞ്ഞ വര്‍ഷമാണ് പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ബെസ്റ്റ് ഐപിഎല്‍ തന്നെയാണെന്നു പെരേര ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications