For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ കൂടുതല്‍ തവണ തോല്‍പ്പിച്ച ടീമുകളെ അറിയുമോ? മൂന്നു പേര്‍ക്കെതിരേ സെഞ്ച്വറി വിജയം

ഒരു ഏഷ്യന്‍ ടീം ഇക്കൂട്ടത്തിലുണ്ട്

ലോക ക്രിക്കറ്റിലെ ഏറ്റവും പ്രബലരായ ടീമുകളുടെ നിരയില്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഏഷ്യന്‍ ടീമുകളില്‍ വിജയത്തിന്റെയും കിരീട വിജയങ്ങളുടെയും കാര്യത്തിലുമെല്ലാം ഇന്ത്യയാണ് കിങ്. 1932ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്. പക്ഷെ ആദ്യത്തെ ടേണിങ് പോയിന്റെന്നു വിശേഷിപ്പിക്കാവുന്നത് 1983ലെ ഏകദിന ലോകകപ്പ് കിരീട നേട്ടമായിരുന്നു. പിന്നീട് ഇന്ത്യക്കു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

1

രണ്ടു ഏകദിന ലോകകപ്പുകളും ഒരു ടി29 ലോകകപ്പുമടക്കം മൂന്നു ലോക കിരീടങ്ങള്‍ ഇതിനകം ഇന്ത്യയുടെ ഷെല്‍ഫിലേക്കു വന്നുകഴിഞ്ഞു. കൂടാതെ രണ്ടു ചാംപ്യന്‍സ് ട്രോഫികളും ഏഴു ഏഷ്യാ കപ്പുകളും ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. ലോക ക്രിക്കറ്റില്‍ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യ ഏറ്റവുമധികം തവണ തോല്‍പ്പിച്ച മൂന്നു ടീമുകള്‍ ആരൊക്കെയാണന്നറിയാം.

ഇംഗ്ലണ്ട് (100 വിജയങ്ങള്‍)

ഇംഗ്ലണ്ട് (100 വിജയങ്ങള്‍)

ഇന്ത്യ ഏറ്റവുമധികം തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തോല്‍പ്പിച്ചിട്ടുള്ള മൂന്നാമത്തെ ടീം ഇംഗ്ലണ്ടാണ്. 100 വിജങ്ങളില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കൊയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര 2-2നു അവസാനിപ്പിച്ച ഇന്ത്യ ടി20, ഏകദിന പരമ്പരകള്‍ 2-1നു സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച നടന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കൡയില്‍ ജയിച്ചതോടെയാണ് ഇന്ത്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

2

നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. 106 ഏകദിനങ്ങളില്‍ 57ലും 22 ടി20കളില്‍ 12ലും ഇന്ത്യ വിജയം നേടി. എന്നാല്‍ ടെസ്റ്റില്‍ 131 മല്‍സങ്ങളില്‍ 50ല്‍ വിജയം ഇംഗ്ലണ്ടിനായിരുന്നു. ഇന്ത്യ ജയിച്ചത് 31 ടെസ്റ്റുകളുമാണ്. ടെസ്റ്റില്‍ ഇന്ത്യ ഏറ്റവുമധികം തോല്‍പ്പിച്ചതും ഇംഗ്ലണ്ടിനെ തന്നെയാണ്.

വെസ്റ്റ് ഇന്‍ഡീസ് (102 വിജയം)

വെസ്റ്റ് ഇന്‍ഡീസ് (102 വിജയം)

ഇംഗ്ലണ്ട് കഴിഞ്ഞാല്‍ വിജയത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. മൂന്നു ഫോര്‍മാറ്റുകളിലുമായി 102 മല്‍സരങ്ങളില്‍ അവരെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. 1983ലെ ലോകകപ്പില്‍ അന്നത്തെ പവര്‍ഹൗസുകളായ വിന്‍ഡീസിനെ വീഴ്ത്തിയായിരുന്നു കപില്‍ ദേവും സംഘവും ചരിത്രം കുറിച്ചത്. അതിനു ശേഷം 250ല്‍ കൂടുതല്‍ തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇന്ത്യ 102 വിജയങ്ങള്‍ നേടിയപ്പോള്‍ വിന്‍ഡീസ് 99 വിജയങ്ങളും കൈക്കലാക്കി.

5

ടെസ്റ്റില്‍ 98 മല്‍സരങ്ങളിലാണ് ഇരുടീമുകളും മുഖാമുഖം വന്നത്. ഇവയില്‍ 30 വിജയങ്ങളോടെ വിന്‍ഡീസാണ് മുന്നില്‍. ഇന്ത്യ 22 ടെസ്റ്റുകളിലും ജയിച്ചു. ഏകദിനത്തില്‍ രണ്ടു ടീമുകളും തമ്മില്‍ വലിയ അന്തരമില്ല. ഇന്ത്യ 67ഉം വിന്‍ഡീസ് 63ഉം മല്‍സരങ്ങളാണ് ജയിച്ചത്. ടി20യില്‍ 20 മല്‍സരങ്ങളില്‍ 13ലും ജയിക്കാന്‍ ഇന്ത്യക്കു സാധിച്ചു. വിന്‍ഡീസ് ജയിച്ചത് ആറു ടി20കളാണ്.

ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

ശ്രീലങ്ക (132 വിജയം)

ശ്രീലങ്ക (132 വിജയം)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഏറ്റവുമധികം വിജയങ്ങള്‍ കുറിച്ചിട്ടുള്ളത് അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേയാണ്. 132 മല്‍സരങ്ങളിലാണ് ലങ്കയെ ഇന്ത്യ വീഴ്ത്തിയത്. 1979ല്‍ ഒരു ഏകദിനത്തിലായിരുന്നു ആദ്യമായി ഇന്ത്യയും ലങ്കയും ഏറ്റുമട്ടിയത്. 168 ഏകദിനങ്ങളില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ജയം കൊയ്തത് 93 മല്‍സരങ്ങളിലാണ്. ലങ്ക 57 കളികളും വിജയിച്ചു.

7

ടി20യിലും വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്. 24 ടി20കളാണ് ഇരുവരും തമ്മില്‍ ഇതുവരെ കളിച്ചത്. ഇതില്‍ 17ലും ജയം ഇന്ത്യക്കൊപ്പം നിന്നു. ലങ്ക ജയിച്ചത് ആറു മല്‍സരങ്ങളിലുമാണ്. ടെസ്റ്റില്‍ 46 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ജയിച്ചത് 22 മല്‍സരങ്ങളിലാണ്. ലങ്കയ്ക്കു ജയിക്കാനായത് വെറും ഏഴു ടെസ്റ്റുകളില്‍ മാത്രമാണ്. ബാക്കിയുള്ളവ സമനിലയില്‍ കലാശിക്കുകയം ചെയ്തു.

Story first published: Monday, July 18, 2022, 20:04 [IST]
Other articles published on Jul 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+