Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടി ക്രിക്കറ്റിലെ വല്ല്യേട്ടനായി മലിങ്ക... പുതിയ റെക്കോര്‍ഡ്, അഫ്രീഡിക്കു താഴെയിറങ്ങാം

പെല്ലെക്കെലെ: ലോക ക്രിക്കറ്റിലെ ഇതിഹാസ പേസര്‍മാരിലൊരാളും ശ്രീലങ്കയുടെ വെറ്ററന്‍ താരവുമായ ലസിത് മലിങ്ക കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഇവയുടെ കൂട്ടത്തിലേക്കു മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് അദ്ദേഹം കഴിഞ്ഞ ദിവസം.

ടി20 ക്രിക്കറ്റിലാണ് പുതിയൊരു റെക്കോര്‍ഡ് അദ്ദേഹം തന്റെ പേരിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം നാട്ടില്‍ നടന്ന ആദ്യ ടി20 മല്‍സരത്തിലായിരുന്നു മലിങ്കയുടെ നേട്ടം. കളിയില്‍ ലങ്ക തോറ്റെങ്കിലും മലിങ്കയുടെ റെക്കോര്‍ഡ് പ്രകടനം ലങ്കയ്ക്കു ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്.

ടി20യിലെ വിക്കറ്റ് വേട്ടക്കാരന്‍

ടി20യിലെ വിക്കറ്റ് വേട്ടക്കാരന്‍

ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡിനാണ് മലിങ്ക അവകാശിയായിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട പറഞ്ഞ പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
99 വിക്കറ്റുകളാണ് ടി20യില്‍ ഇപ്പോള്‍ മലിങ്കയുടെ സമ്പാദ്യം. 98 വിക്കറ്റുകളുമായി നേരത്തേ തലപ്പത്തായിരുന്നു അഫ്രീഡി.

റെക്കോര്‍ഡ് ഇര

റെക്കോര്‍ഡ് ഇര

ന്യൂസിലാന്‍ഡ് താരം കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ വിക്കറ്റെടുത്താണ് മലിങ്ക റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്. കളിയുടെ 14ാം ഓവറിലായിരുന്നു ലങ്കന്‍ ആരാധകര്‍ കാത്തിരുന്ന സുവര്‍ണ നിമിഷം. 28 പന്തില്‍ നിന്നും നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 44 റണ്‍സ് അടിച്ചെടുത്ത് ലങ്കയെ സമ്മര്‍ദ്ദത്തിലാക്കിയ ഗ്രാന്‍ഡോമിനെ മലിങ്ക ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ അഫ്രീഡിയെ പിന്തള്ളി അദ്ദേഹം വിക്കറ്റ് വേട്ടയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

അഫ്രീഡിക്കൊപ്പമെത്തിയത്

അഫ്രീഡിക്കൊപ്പമെത്തിയത്

ഇതേ കളിയില്‍ തന്നെ അഫ്രീഡിയുടെ 98 വിക്കറ്റുകളെന്ന നേട്ടത്തിനൊപ്പം മലിങ്കയെത്തിയത് കിവീസ് ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ വിക്കറ്റെടുത്തായിരുന്നു.
ഗോള്‍ഡന്‍ ഡെക്കായിട്ടായിരുന്നു മണ്‍റോയുടെ മടക്കം. കിവീസ് ഇന്നിങ്‌സിലെ നാലാമത്തെ പന്തില്‍ മണ്‍റോയെ മലിങ്ക ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. കളിയില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു. രണ്ടു വിക്കറ്റുകളാണ് മല്‍സരത്തില്‍ മലിങ്കയ്ക്കു ലഭിച്ചത്.

കിവീസിന് തകര്‍പ്പന്‍ ജയം

കിവീസിന് തകര്‍പ്പന്‍ ജയം

ലങ്കയ്‌ക്കെതിരായ ടി20യില്‍ തകര്‍പ്പന്‍ ജയമാണ് ന്യൂസിലാന്‍ഡ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചെടുത്തു. കുശാല്‍ മെന്‍ഡിസ് 79 (53 പന്ത്, 8 ബൗണ്ടറി, 2 സിക്‌സര്‍), നിരോഷന്‍ ഡിക്ക്വെല്ല 33 (25 പന്ത്, 2 ബൗണ്ടറി) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
മറുപടിയില്‍ മൂന്നു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് കിവീസ് ലക്ഷ്യത്തിലെത്തി. റോസ് ടെയ്‌ലര്‍ (48) കോളിന്‍ ഡി ഗ്രാന്‍ഡോം (44) എന്നിനവരാണ് കിവീസിന്റെ പ്രധാന സ്‌കോറര്‍മാര്‍.

Story first published: Monday, September 2, 2019, 11:19 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+