Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് മുംബൈയില്‍

കൊല്‍ക്കത്ത: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് നാട്ടില്‍ വച്ച് വിരമിക്കാന്‍ ബി സി സി ഐ അവസരം ഒരുക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ കാത്തിരിക്കാതെ ഇരുന്നൂറാം ടെസ്റ്റ് നാട്ടില്‍ കളിച്ച് വിരമിക്കാനാണ് ബോര്‍ഡ് സച്ചിന് അവസരം സൃഷ്ടിക്കുന്നത്. ഇരുന്നൂറാം ടെസ്‌റ്റോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ബോര്‍ഡിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി ഇന്ത്യയിലേക്ക് വെസ്റ്റ് ഇന്‍ഡീസിനെ ക്ഷണിക്കാനാണ് ബി സി സി ഐയുടെ തീരുമാനം. നവംബറില്‍ ഇന്ത്യയിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ചുരുങ്ങിയത് രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചേക്കും. മുംബൈയിലായിരിക്കും സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റ്. ഇന്ത്യന്‍ പര്യടനത്തിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയതായി ബി സി സി ഐ ഇടക്കാല സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.

sachin

കരിയറിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന സച്ചിന്റെ സ്‌കോര്‍കാര്‍ഡും ആരാധകര്‍ക്ക് അത്ര നല്ല കാഴ്ചകളല്ല നല്‍കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ഒരു സെഞ്ചുറി അടിച്ചിട്ട് രണ്ട് വര്‍ഷമായി. ഇതുവരെ സച്ചിന്റെ കരിയറില്‍ സെഞ്ചുറികള്‍ക്ക് ഇത്ര നീണ്ട ഇടവേള ഉണ്ടായിട്ടില്ല. 2011 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിലായിരുന്നു സച്ചിന്റെ അവസാനത്തെ സെഞ്ചുറി.

198 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സച്ചിന്റേത് ലോകറെക്കോര്‍ഡാണ്. 51 സെഞ്ചുറികളോടെ 15837 റണ്‍സുകളാണ് ടെസ്റ്റില്‍ സച്ചിന്റെ സമ്പാദ്യം. ഏകദിന, ട്വന്റി - 20 ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ നേരത്തെ വിരമിച്ചിരുന്നു. ആറാം സീസണോടെ ഐ പി എല്ലില്‍ നിന്നും വിരമിച്ച സച്ചിന്‍ ചാമ്പ്യന്‍സ് ലീഗോടെ മുംബൈ ഇന്ത്യന്‍സും വിടാനാണ് സാധ്യത.

Story first published: Monday, September 2, 2013, 10:14 [IST]
Other articles published on Sep 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+