ഇരുന്നൂറാം ടെസ്‌റ്റോടെ സച്ചിന്‍ വിരമിക്കുമെന്ന്
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കാന്‍ ഒരുങ്ങുന്നു. ഈ പരമ്പരയില്‍ സച്ചിന്‍ തന്റെ കരിയറില്‍ 200 ടെസ്റ്റ് മത്സരങ്ങള്‍ തികയ്ക്കും. 200 ടെസ്റ്റ് തികയുന്നതോടെ സച്ചിന്‍ കളി നിര്‍ത്തിയേക്കുമെന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ കര്‍സന്‍ ഗാര്‍വിയാണ് പറഞ്ഞത്.
ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സച്ചിന്‍ സ്വന്തം പേരില്‍ എഴുതിക്കഴിഞ്ഞു. വരുന്ന പരമ്പരയില്‍ 200 മത്സരങ്ങള്‍ തികയ്ക്കുന്നതോടെ സച്ചിന്‍ വിടപറയും എന്നാണ് ഞാന്‍ കരുതുന്നത്. ഈ നാഴികക്കല്ലിനായി സച്ചിന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് - കൊല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ സംസാരിക്കനേ ഗാര്‍വി പറഞ്ഞു.

നവംബറിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്. മൂന്ന് ടെസ്റ്റുകളും രണ്ട് ട്വന്റി - 20 യും ഏഴ് ഏകദിനങ്ങളുമടങ്ങിയ നെടുനീളന്‍ പരമ്പരയാണിത്. 198 ടെസ്റ്റുകളാണ് സ്ച്ചിന്റെ റെക്കോര്‍ഡില്‍ ഉള്ളത്. ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ നിന്നും സച്ചിന്‍ നേരത്തെ തന്നെ വിരമിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് അംബാസിഡര്‍ എന്നാണ് ഗാര്‍വി സച്ചിനെ വിശേഷിപ്പിച്ചത്. വിരമിച്ചാലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് സച്ചിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും ഗാര്‍വി പ്രതീക്ഷ പ്രകടിപ്പിച്ചു. മുന് ഇന്ത്യന്‍ താരമായ ഗാര്‍വി 39 ടെസ്റ്റും 19 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറായിരുന്നു ഗാര്‍വ്വി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications