Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ മാതൃകയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ്

ദില്ലി: ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്. ക്രിക്കറ്റിലെ ഇന്ത്യന്‍ പ്രീയര്‍ ലീഗ് പോലെ ഫുട്‌ബോളിലും എന്തെങ്കിലും സംഭവിക്കുമോ എന്ന്.

വെറുതെയല്ല. ദ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പ്-റിലയന്‍സ്(ഐഎംജി-ആര്‍) ഇതിന്റെ പദ്ധതി 2013 ആഗസ്റ്റ് ഒന്നിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിക്കും. ഇതിനകം തന്നെ ഫെഡറേഷനില്‍ ഇക്കാര്യം ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റിലയന്‍സിനെ പോലുളള ഒരു കുത്തക ഇന്ത്യന്‍ ഫുട്‌ബോളിന് വിലപ്പെട്ട സംഭവന നല്‍കും എന്ന് പറയുന്നത് വിശ്വസിക്കാനാകില്ല എന്ന് പോലും ചില ഫുട്‌ബോള്‍ വിദഗ്ധര്‍ പറഞ്ഞുകഴിഞ്ഞു.

AIFF Logo

2014 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തായിരിക്കും ടൂര്‍ണമെന്റ് നടക്കുക എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. ഐപിഎല്‍ മാതൃകയില്‍ ടീമുകളും ഈ നഗരങ്ങളെ കേന്ദ്രീകരിച്ച് തന്നെയായിരിക്കും.

ഫുട്‌ബോള്‍ ഫെഡറേഷന്റെ യോഗത്തില്‍ ഐഎംജി-ആര്‍ ടീം അവരുടെ സ്വപ്‌ന പദ്ധതികള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചില അന്താരാഷ്ട്ര താരങ്ങളെ ടൂര്‍ണമെന്റിലേക്ക് കൊണ്ടുവരാന്‍ റിലയന്‍സ് ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഡേവിഡ് ബെക്കാമിന്റേയും മൈക്കല്‍ ഓവന്റേയും റൗള്‍ ഗോണ്‍സാലേസിന്റേയും ഒക്കെ പേരുകളാണ് അണിയറയില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. ഒരു പക്ഷേ റോണാള്‍ഡീഞ്ഞോയോ, കാക്കയോ വരെ കളിച്ചേക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നു.

എട്ട് ടീമുകള്‍ക്കും ഉള്ള സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി റിലയന്‍സ് ഇപ്പോള്‍ തന്നെ കരാര്‍ ഒപ്പിട്ടുകഴിഞ്ഞിട്ടുണ്ടെന്ന് പുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്ത പറയുന്നു. എന്നാല്‍ റിലയന്‍സിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തലുള്ള പ്രതികരണങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ഫുട്‌ബോള്‍ ഫെഡറേഷനിലെ ഒരു പക്ഷം റിലയന്‍സിന്റെ കച്ചവടക്കണ്ണിന് എതിരാണെന്നാണ് സൂചന. നാട്ടിലെ പ്രമുഖ ക്ലബ്ബുകളെ പുതിയ രീതി അട്ടിമറിക്കുമോ എന്നും സംശയിക്കുന്നവരുണ്ട്. എന്നാല്‍ ഇതിന് കണക്കാക്കി റലയന്‍സ് ഒരു മുഴം മുമ്പേ എറിഞ്ഞിട്ടുണ്ട്. ടൂര്‍ണമെന്റിന് ഉപയോഗിക്കുന്ന ഗ്രൗണ്ടുകള്‍ അതിന് ശേഷം ഐ ലീഗ് മത്സരങ്ങള്‍ക്കും ഉപയോഗിക്കാം എന്നാണ് റിലയന്‍ മുന്നോട്ട് വക്കുന്ന നിര്‍ദ്ദേശം.

Story first published: Thursday, August 1, 2013, 15:53 [IST]
Other articles published on Aug 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+