വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത്‌ സ്വഭാവം മാറ്റണമെന്ന്‌ ഡൊണാള്‍ഡ്‌

ദില്ലി: കളിക്കളത്തിലെ വില്ലത്തരങ്ങള്‍ കുറക്കുകയും ബൗളിങ്‌ മെച്ചപ്പെടുത്തുകയും ചെയ്യാതെ ശ്രീശാന്തിന്‌ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനാവില്ലെന്ന്‌ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡ്‌.

ഇന്ത്യന്‍ ടീമിന്‌ വേണ്ടി ദീര്‍ഘകാലം കളിയ്‌ക്കണമെങ്കില്‍ അദ്ദേഹം സ്വഭാവത്തില്‍ മാറ്റം വരുത്തിയേ പറ്റൂ. ട്വന്റി 20 ചാമ്പ്യന്‍സ്‌ ലീഗ്‌ കമന്ററിയ്‌ക്കായി ഇന്ത്യയിലെത്തിയ ഡൊണാള്‍ഡ്‌ ഒരു വെബ്‌ സൈറ്റിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌.

ശ്രീശാന്ത്‌ ഈ വര്‍ഷം കളിച്ച ഇംഗ്ലീഷ്‌ കൗണ്ടി ക്ലബ്‌ വാര്‍വിക്‌ഷെയറിന്റെ മുന്‍ കോച്ചുകൂടിയായിരുന്നു നാല്‍പത്തിരണ്ടുകാരനായ ഡൊണാള്‍ഡ്‌.

രണ്ട്‌ വര്‍ഷം തികച്ച്‌ ഇന്ത്യന്‍ ടീമിന്‌ വേണ്ടി കളിയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ശ്രീശാന്തിന്റെ പരിശീലന രീതികളെയും ഡൊണാള്‍ഡ്‌ വിമര്‍ശിച്ചു. ശ്രീശാന്ത്‌ അലക്ഷ്യമായാണ്‌ കരിയറിനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:28 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X