Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ v/s പാകിസ്താന്‍: മഴ റാഞ്ചുമോ? സ്‌പോണ്‍സര്‍മാരുടെ ചീട്ട് കീറും... തുക കേട്ടാല്‍ ഞെട്ടും!!

മാഞ്ചസ്റ്റര്‍: ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് പോരാട്ടം ഇന്നു മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുകയാണ്. വൈകീട്ട് മൂന്നു മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മല്‍സരം. എന്നാല്‍ കാലാവസ്ഥ മല്‍സരത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മല്‍സരം എന്തായാലും 50 ഓവര്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മഴ മാറാതെ നിന്ന് മല്‍സരം ഉപേക്ഷിക്കപ്പെടുമോയെന്നത് ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല സ്‌പോണ്‍സര്‍മാരെയും ആശങ്കയിലാക്കുന്നുണ്ട്. കാരണം അത്രയേറെ തുകയാണ് സ്‌പോണ്‍സര്‍മാര്‍ ഈ മല്‍സരത്തിനു മാത്രമായി വിനിയോഗിച്ചിരിക്കുന്നത്.

100 കോടിയോളം നഷ്ടമാവും

100 കോടിയോളം നഷ്ടമാവും

മഴ മൂലം കളി ഉപേക്ഷിക്കപ്പെട്ടാല്‍ കുറച്ചൊന്നുമല്ല സ്‌പോണ്‍സര്‍മാര്‍ക്കു നഷ്ടമാവുക. ഏകദേശം 100 കോടിയോളം രൂപയുടെ നഷ്ടം സ്‌പോണ്‍സര്‍മാര്‍ക്കു താങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കാരണം ലോകകപ്പ് ഫൈനലിനേക്കാള്‍ കൂടുതല്‍ കായിക ലോകം കാത്തിരിക്കുന്ന പോരാട്ടമാണിത്. അതുകൊണ്ടു തന്നെ അത്രയേറെ സ്‌പോണ്‍സര്‍മാരാണ് ഈ മല്‍സരത്തിനുള്ളത്.
ലോകകപ്പില്‍ ഇതിനകം നാലു മല്‍സരങ്ങള്‍ മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മല്‍സരവും ഇക്കൂട്ടത്തിലുണ്ട്.

10 സെക്കന്റിന് 18 ലക്ഷം വരെ

10 സെക്കന്റിന് 18 ലക്ഷം വരെ

ഇന്ത്യ- പാക് മല്‍സരത്തിനിടെയുള്ള പരസ്യത്തിന് കോടികളാണ് സ്‌പോണ്‍സര്‍മാര്‍ ഒഴുക്കുന്നത്. സാധാരണ ഒരു കളിക്കിടെയുള്ള 10 സെക്കന്റ് പരസ്യത്തിന് 10 മുതല്‍ 18 ലക്ഷം രൂപയാണ് നല്‍കേണ്ടത്.
എന്നാല്‍ ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിന് ഇതിനേക്കാള്‍ ഉയയര്‍ന്ന തുകയാണുള്ളത്. 25 ലക്ഷം രൂപയാണ് 10 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിന് ഈടാക്കുന്നത്.

റെക്കോര്‍ഡ് കാക്കാന്‍ ഇന്ത്യ

റെക്കോര്‍ഡ് കാക്കാന്‍ ഇന്ത്യ

ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള റെക്കോര്‍ഡ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുക. നേരത്തേ ആറു തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെ അടിയറവ് പറയിക്കാന്‍ ഇന്ത്യക്കായിരുന്നു.
മഴയെ തുടര്‍ന്ന് ഇന്നത്തെ മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ അതു ഇരുടീമുകളുടെയും സെമി ഫൈനല്‍ സാധ്യതകളെ ബാധിക്കും. പാകിസ്താനാണ് അതു കൂടുതല്‍ തിരിച്ചടിയാവുക. കാരണം നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ.

Story first published: Sunday, June 16, 2019, 11:49 [IST]
Other articles published on Jun 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+