അധിക്ഷേപം ആഭ്യന്തര ക്രിക്കറ്റിലും, ഇരയാവുന്നത് ദക്ഷിണേന്ത്യന്‍ താരങ്ങള്‍!- ഇര്‍ഫാന്‍ പഠാന്‍
ദില്ലി: ഐപിഎല്ലിനിടെ തനിക്കു വംശീയാധിക്ഷേപം നേരിട്ടിരുന്നുവെന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചയാവുകയാണ്. 2014ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുന്നതിനിടെ കാണികളില്‍ ചിലര്‍ തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു സമി തുറന്നു പറഞ്ഞത്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും താരങ്ങള്‍ നിറത്തിന്റെ പേരില്‍ ആക്ഷേപങ്ങള്‍ നേരിടുന്നതായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റര്‍മാരാണ് ഈ തരത്തില്‍ പലപ്പോഴും അധിക്ഷേപങ്ങള്‍ക്കു ഇരയാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വടക്ക്, പടിഞ്ഞാറുള്ള സംസ്ഥാനങ്ങള്‍ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനെത്തുന്ന ദക്ഷിണേന്ത്യന്‍ താരങ്ങളാണ് പരിഹാസങ്ങള്‍ക്കു പാത്രമാവുന്നതെന്നും ഇര്‍ഫാന്‍ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള നമ്മുടെ ചില സഹോദരങ്ങള്‍ പലപ്പോഴും അധിക്ഷേപിക്കപ്പെടുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നു ഇര്‍ഫാന്‍ വെളിപ്പെടുത്തി. പലപ്പോഴും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് താരങ്ങള്‍ ഇങ്ങനെ അധിക്ഷേപങ്ങള്‍ നേരിടാറുള്ളത്.
വളരെ കുറച്ച് കാണികള്‍ മാത്രമേ ഈ മല്‍സരങ്ങള്‍ക്ക് എത്താറുള്ളൂ. അവരില്‍ തന്നെ കോമാളിയാവാന്‍ ശ്രമിക്കുന്ന ഒരാള്‍ ഉണ്ടായിരിക്കും. പ്രശസ്തനാവുകയായിരിക്കും ഇയാളുടെ ലക്ഷ്യം. ഇതിനു വേണ്ടി അയാള്‍ ചില താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ ഇത് നിയന്ത്രണം വിടാറുണ്ടെന്നതാണ് യാഥാര്‍ഥ്യമെന്നു ഇര്‍ഫാന്‍ വ്യക്കതമാക്കി.

സമൂഹത്തില്‍ താന്‍ വിശ്വസിക്കുന്നു, എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടത് വളരെ പ്രധാനമാണെന്നാണ് കരുതുന്നതെന്നു ഇര്‍ഫാന്‍ വ്യക്തമാക്കി. എന്തു പറയണം, എന്തു പറയുരത് എന്നത് കുടുംബം തന്നെ ഓരോരുത്തര്‍ക്കും മനസ്സിലാക്കി കൊടുക്കണം. മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നമ്മള്‍ വില നല്‍കണം. നമ്മുടെ തലമുറയിലെ കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ മികച്ചവരാക്കിയെടുക്കാന്‍ കഴിയുമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിനിടെ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ച് തനിക്ക് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു സമിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഇര്‍ഫാന്‍ പ്രതികരിച്ചു. 2014ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ടീമില്‍ സമിയുടെ ടീമംഗം കൂടിയായിരുന്നു അദ്ദേഹം.

സണ്‍റൈസേഴ്‌സിനു വേണ്ടി കളിക്കുന്നതിനിടെ തനിക്കും ശ്രീലങ്കന്‍ താരം തിസാര പെരേരയ്ക്കും നേരെ വംശീയാധിക്ഷേപമുണ്ടായെന്നായിരുന്നു സമിയുടെ വെളിപ്പെടുത്തല്‍. കാണികളില്‍ ചിലര്‍ തങ്ങളെ കാലുവെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു സമി പറഞ്ഞത്.
കാലുവെന്ന വാക്കിന്റെയര്‍ഥം താന്‍ പഠിച്ചത് സണ്‍റൈസേഴ്‌സിനു വേണ്ടി കളിക്കുന്നതിനിടെയാണ്. തന്നെയും പെരേരയെയും കാണികളില്‍ ഒരു വിഭാഗം ഈ പേര് വിളിച്ചപ്പോള്‍ കരുത്തനായ പോരാളിയെന്നോ മറ്റോ ആയിരിക്കും ഇതിന്റെ അര്‍ഥമെന്നാണ് കരുതിയത്. എന്നാല്‍ കറുത്ത നിറമുള്ളവനെന്നായിരുന്നു അതിന്റെ അര്‍ഥമെന്ന് പിന്നീട് മനസ്സിലായതായി സമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications