For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു! - ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം

മാച്ച് അനാലിസ്റ്റായ പ്രസന്ന അഗോരമാണ് ഇക്കാര്യം പറഞ്ഞത്

ടീം ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നു 2011ലെ ഏകദിന ലോകകപ്പ്. എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ട ടൂര്‍ണമെന്റ് കൂടിയായിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ തുരത്തിയായിരുന്നു ഇന്ത്യ വിശ്വവിജയികളായത്. കിരീടത്തിലേക്കുള്ള കുതിപ്പില്‍ ഇന്ത്യക്കു ഒരു കളിയില്‍ കാലിടറിയിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. ഗ്രൂപ്പ് ബി മല്‍സരത്തില്‍ മൂന്നു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്.

അന്ന് എങ്ങനെയാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മാച്ച് അനാലിസ്റ്റായിരുന്ന ഇന്ത്യക്കാരമായ പ്രസന്ന അഗോരം. ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി വിരാട് കോലിക്കൊപ്പം പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

ഇന്ത്യ മിന്നുന്ന ഫോമില്‍

ഇന്ത്യ മിന്നുന്ന ഫോമില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനു മുമ്പ് ഇന്ത്യ മിന്നുന്ന ഫോമിലായിരുന്നു. എതിരാളികളെ തകര്‍ത്തെറിഞ്ഞാണ് ധോണിയും സംഘവും തങ്ങളെ നേരിടാന്‍ നാഗ്പൂരിലെത്തിയതെന്നും അഗോരം ചൂണ്ടിക്കാട്ടി.
ശക്തമായ ബാറ്റിങ് നിരയായിരുന്നു ഇന്ത്യയുടേത്. അവരുടെ വിജയരഹസ്യവും ഇതു തന്നെയായിരുന്നു. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, ധോണി, സുരേഷ് റെയ്‌ന, യൂസുഫ് പഠാന്‍ തുടങ്ങി മികച്ച ബാറ്റ്‌സ്മാന്‍മാരുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ടായിരുന്നുവെന്നും അഗോരം അഭിപ്രായപ്പെട്ടു.

ബൗളര്‍മാരെ ലക്ഷ്യമിട്ടു

ബൗളര്‍മാരെ ലക്ഷ്യമിട്ടു

നിങ്ങള്‍ അംഗീകരിക്കുമോയെന്നറിയില്ല. ബാറ്റിങ് മികവ് കൊണ്ടായിരുന്നു ഇന്ത്യ അന്ന് ഭൂരിഭാഗം മല്‍സരങ്ങളും ജയിച്ചതെന്നു അഗോരം പറയുന്നു. എതിര്‍ ടീമിനെ ഭയപ്പെടുത്തുന്ന ബാറ്റിങ് നിരയായിരുന്നു ഇന്ത്യയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്നത്തെ മല്‍സരത്തില്‍ അതുകൊണ്ടു തന്നെ ഇന്ത്യയുടെ ബൗളിങ് നിരയെയാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിട്ടതെന്നും അഗോരം വെളിപ്പെടുത്തി. ബൗളിങ് നിരയെ അസ്വസ്ഥരാക്കിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ കഴിയൂവെന്ന് താന്‍ അവരോടു പറഞ്ഞു. ഇന്ത്യയുടെ പ്രധാന ബൗളറായ സഹീര്‍ ഖാന് വിക്കറ്റ് നല്‍കാതെ അസ്വസ്ഥനാക്കണമെന്ന തന്ത്രവും താന്‍ ടീമിനെ ഉപദോശിച്ചുവെന്ന് അഗാരം വെളിപ്പെടുത്തി.

സഹീറിന്റെ പ്രകടനം

സഹീറിന്റെ പ്രകടനം

ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി ഡെത്ത് ഓവറില്‍ സഹീര്‍ നടത്തിയ പ്രകടനത്തിന്റെ കണക്ക് താന്‍ തയ്യാറാക്കി അതും ദക്ഷിണാഫ്രിക്കയുടെ ഗെയിം പ്ലാനിന് ഉപയോഗിച്ചതായി അഗോരം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനു മുമ്പ് ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെകതിരായ കളിയില്‍ സഹീറിന്റെ ബൗളിങ് വിശകലനം ചെയ്തു. ആദ്യ കളിയില്‍ ഡെത്ത് ഓവറുകളില്‍ സഹീര്‍ രണ്ടോവറില്‍ നാലു റണ്‍സിന് ഒരു വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെതിരേ ഡെത്ത് ഓവറിലെ ബാറ്റിങ് പവര്‍പ്ലേയില്‍ 11 റണ്‍സിന് മൂന്നു വിക്കറ്റും അദ്ദേഹത്തിനു ലഭിച്ചു. അയര്‍ലാന്‍ഡിനെതിരേ നാലോവറില്‍ 15 റണ്‍സിന് ഒരു വിക്കറ്റ്, നെതര്‍ലാന്‍ഡ്‌സിനെതിരേ മൂന്നു റണ്‍സിന് രണ്ടു വിക്കറ്റ് എനനിങ്ങനെയായിരുന്നു സഹീറിന്റെ പ്രകടനമെന്നും അഗോരം വിശദമാക്കി.

ധോണിയുടെ തുറുപ്പുചീട്ട്

ധോണിയുടെ തുറുപ്പുചീട്ട്

ബൗളിങില്‍ ധോണിയുടെ തുറുപ്പുചീട്ട് കൂടിയായിരുന്നു സഹീര്‍. കളിയുടെ നിര്‍ണായ ഘട്ടങ്ങളില്‍ ധോണി ഉപയോഗിച്ചിരുന്നത് സഹീറിനെയായിരുന്നു. ആദ്യത്തെ അഞ്ചോവറിനു ശേഷം സഹീറിനെ ധോണി മാറ്റി നിര്‍ത്തുകയാണ് ചെയ്തിരുന്നത്. പവര്‍പ്ലേയിലെയും ഡെത്ത് ഓവറുകളിലെയും സഹീറിന്റെ ബൗളിങ് കളിയില്‍ വലിയ മാറ്റമാണ് വരുത്തിയത്.
ആദ്യത്തെ അഞ്ചോവര്‍ കഴിഞ്ഞാല്‍ പിന്നെ 27-32 ഓവറുകള്‍ക്കിടെയാണ് ധോണി ബ്രേക്ക്ത്രൂ ലക്ഷ്യമിട്ട് സഹീറിനെക്കൊണ്ട് ചെറിയൊരു സ്‌പെല്‍ ചെയ്യിച്ചിരുന്നത്. ഒന്നോ, രണ്ടോ ഓവര്‍ മാത്രമായിരിക്കും ഇത്. പിന്നീട് ഡെത്ത് ഓവറില്‍ മാത്രമേ ധോണി സഹീറിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കൂ. ഇതായിരുന്നു ഞങ്ങള്‍ മുതലെടുത്തത്. സഹീറിന്റെ ഈ രണ്ടോവര്‍ പൂര്‍ത്തിയായതിനു പിന്നാലെ ബാറ്റിങ് പവര്‍പ്ലേ വിളിക്കുകയായിരുന്നു തന്ത്രം. ഇതോടെ സഹീറിനെക്കൊണ്ട് ധോണിക്കു വീണ്ടും ബൗള്‍ ചെയ്യിക്കേണ്ടി വന്നു. തുടര്‍ന്ന് സഹീറിന്റെ ബൗളിങ് ക്വാട്ടയും ഏറെക്കുറെ അവസാനിക്കുകയും ചെയ്തതായും അഗോരം വിശദമാക്കി.

സഹീറിന് ഒരോവര്‍ മാത്രം

സഹീറിന് ഒരോവര്‍ മാത്രം

ദക്ഷിണാഫ്രിക്ക ബാറ്റിങ് പവര്‍പ്ലേ വിളിച്ചതോടെ തന്റെ ഒമ്പത് ഓവറും ഡെത്ത് ഓവറിവു മുമ്പ് സഹീര്‍ പൂര്‍ത്തിയാക്കി. ശേഷിച്ച ഒരോവര്‍ ബൗള്‍ ചെയ്യാന്‍ 49ാം ഓവറിലായിരുന്നു ധോണി സഹീറിനെ വിളിച്ചത്. അപ്പോല്‍ ഞങ്ങള്‍ക്കു 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
സഹീറിന്റെ ഓവറില്‍ നാലു റണ്‍സാണ് നേടിയത്. നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞത് ആശിഷ് നെഹ്‌റയായിരുന്നു. വിജയിക്കാന്‍ വേണ്ടത് 13 റണ്‍സായിരുന്നു. വെറും നാലു പന്തില്‍ തന്നെ 13 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക വിജയം കൈക്കലാക്കിയെന്നും അഗോരം വ്യക്തമാക്കി.

Story first published: Thursday, August 27, 2020, 14:30 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+