Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എബിഡിയുടെ വഴിമുടക്കി കൊറോണവൈറസ്... ടി20 ലോകകപ്പ് മാറ്റുമോ? മടങ്ങിവരവിനെക്കുറിച്ച് സൂപ്പര്‍ താരം

ജൊഹാനസ്‌ബെര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവെന്ന നിലയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച എബിഡി ലോകകപ്പില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. അനുകൂല നിലപാടാണ് കോച്ച് മാര്‍ക്ക് ബൗച്ചര്‍, ക്രിക്കറ്റ് സൗത്താഫ്രിക്ക എന്നിവരില്‍ നിന്നുണ്ടായത്. എന്നാല്‍ ലോകം മുഴുവന്‍ നാശം വിതയ്ക്കുന്ന കൊറോണ വൈറസ് ഇപ്പോള്‍ എബിഡിയുടെ വഴി മുടക്കിയിരിക്കുകയാണ്. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. അടുത്ത വര്‍ഷത്തേക്കു ലോകകപ്പ് മാറ്റിയാല്‍ അത് എബിഡിയുടെ തിരിച്ചുവരവിനെ ബാധിച്ചേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ABD

ടി20 ലോകകപ്പ് മാറ്റുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നു എബിഡി വ്യക്തമാക്കി. ഭാവിയില്‍ എന്തു സംഭവിക്കുമെന്നറിയില്ല. ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തേക്കു മാറ്റിയാല്‍ പല കാര്യങ്ങളിലും മാറ്റമുണ്ടായേക്കും. നിലവില്‍ താന്‍ ദേശീയ ടീമിനായി കളിക്കാന്‍ തയ്യാറാണ്. എന്നാല്‍ അടുത്ത വര്‍ഷം തന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. അടുത്ത വര്‍ഷവും ഇതേ ആരോഗ്യത്തോടെ, ഫോമില്‍ തുടരാന്‍ കഴിഞ്ഞാല്‍ മാത്രമേ ദേശീയ ടീമിനൊപ്പം മടങ്ങിവരവുണ്ടാവൂ. കോച്ച് മാര്‍ക്ക് ബൗച്ചറുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത വര്‍ഷത്തെ കാര്യങ്ങള്‍ തീരുമാനിക്കുക. ചിലപ്പോള്‍ താരമെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാനായില്ലെങ്കില്‍ മറ്റൊരു റോളില്‍ താന്‍ ടീമിനൊപ്പമുണ്ടായേക്കുമെന്നും എബിഡി വ്യക്തമാക്കി.

100 ശതമാനുവും ഫിറ്റാണെങ്കില്‍ മാത്രമേ ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയുള്ളൂ. അങ്ങനെയല്ലെങ്കില്‍ താന്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഇനി കളിക്കില്ല. കാരണം 80 ശതമാനം മാത്രം വച്ചു കൊണ്ടു മുന്നോട്ടു പോവാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിലല്ല താന്‍. 100 ശതമാനവും ഫിറ്റാണെന്നു സ്വയം ബോധ്യമായ ശേഷം ഇത് ട്രയല്‍സില്‍ ബൗച്ചിക്കു (ബൗച്ചര്‍) തെളിയിച്ചു കൊടുക്കുകയും വേണം. മറ്റൊരു താരത്തേക്കാള്‍ മുന്നിലാണ് താനെന്നു തോന്നിയാല്‍ മാത്രമേ അവര്‍ തന്നെ ടീമിലേക്കു തിരഞ്ഞെടുക്കുകയുള്ളൂ. ഇതുവരെയുള്ള പേരും പ്രശസ്തിയും വച്ച് ടീമിലെ സ്ഥാനം ഒരിക്കലും പിടിച്ചുവാങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എബിഡി പറഞ്ഞു.

abd 1

2018ലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിനായി കളിച്ചില്ലെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി എബിഡി ക്രിക്കറ്റ് ബോര്‍ഡിനെയും അന്നത്തെ കോച്ചിനെയും അറിയിച്ചിരുന്നെങ്കിലും അവര്‍ ഇത് പരിഗണിച്ചിരുന്നില്ല. ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തിയാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.

Story first published: Monday, April 13, 2020, 14:44 [IST]
Other articles published on Apr 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+