ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ അംല ഇനിയില്ല, എല്ലാ ഫോര്‍മാറ്റിനോടും ഗുഡ്‌ബൈ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ഓപ്പണറായിരുന്ന ഹാഷിം അംല ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ദേശീയ ടീമിനൊപ്പം ഇനി കാണില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് 36കാരനായ താരം വ്യക്തമാക്കി.
കഴിഞ്ഞ 15 വര്‍ഷത്തോളമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു അംല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ചില റെക്കോര്‍ഡുകളും അംല തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 124 ടെസ്റ്റുകളില്‍ നിന്നും 46.64 ശരാശരിയില്‍ 9282 റണ്‍സ് അംല നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഓള്‍ടൈം സ്‌കോററും അദ്ദേഹം തന്നെയാണ്.
ഏകദിനത്തിലും തകര്‍പ്പന്‍ പ്രകടനമാണ് അംല കാഴ്ചവച്ചിട്ടുള്ളത്. 178 ഇന്നിങ്‌സുകളില്‍ നിന്നും 50 ശരാശരിയില്‍ 8000 റണ്‍സില്‍ കൂടുതല്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. കഴിഞ്ഞ ലോകകപ്പിലാണ് അംല 8000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്. ടി20യിലും മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. 44 മല്‍സരങ്ങളില്‍ നിന്നും 33.60 ശരാശരിയില്‍ 1277 റണ്‍സ് അംല നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications