Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡുപ്ലെസി കളി നിര്‍ത്തുന്നു... വിരമിക്കുന്നത് ഒന്നില്‍ മാത്രം, ടി20 ലോകകപ്പിനു ശേഷം തീരുമാനം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും പ്രമുഖ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസി വിരമിക്കലിനു തയ്യാറെടുക്കുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഏതെങ്കിലുമൊരു ഫോര്‍മാറ്റിനോടു വിട പറയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഡുപ്ലെസിക്കു 36 വയസ്സ് പൂര്‍ത്തിയാവും. അതുകൊണ്ടാണ് കരിയറില്‍ ചിലത് അവസാനിപ്പിക്കാന്‍ സമയമായെന്നു അദ്ദേഹം പറയുന്നത്.

du

ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍ണോണ്‍ ഫിലാന്‍ഡര്‍ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിര നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പര കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നും 34കാരമായ താരം വ്യക്തമാക്കിയിരുന്നു. ഇതാണ് ഡുപ്ലെസിയെയും സമാനമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ടീമിലുള്ളവരില്‍ തന്റെ തലമുറയില്‍പ്പെട്ട ഏക താരമാണ് ഫിലാന്‍ഡര്‍. ടി20 ലോകകപ്പ് കരിയറിലെ ഒരു നിര്‍ണായക വേദി കൂടിയാണ്. എവിയെത്തി നില്‍ക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഇതോടെ കഴിയും. ഒരു ടീമെന്ന നിലയില്‍ മുന്നിലേക്കു നോക്കുമ്പോള്‍ ടെസ്റ്റും ടി20യുമാണ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഈ വര്‍ഷം ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ കൂടുതല്‍ താരങ്ങള്‍ക്കു അവസരം ലഭിക്കേണ്ടതുണ്ട്. അടുത്ത തലമുറയിലേക്കുള്ള കളിക്കാരെ കണ്ടെത്തുകയെന്നത് വളരെ പ്രധാനമാണെന്നും ഡുപ്ലെസി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 62 ടെസ്റ്റുകളിലും 143 ഏകദിനങ്ങളിലും 44 ടി20കളിലും താരം കളിച്ചിട്ടുണ്ട്.

Story first published: Friday, January 3, 2020, 14:11 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+