ലോകകപ്പ് ദുരന്തം; വന്‍ അഴിച്ചുപണിക്ക് ദക്ഷിണാഫ്രിക്ക... ഇനി കോച്ചില്ല!! ഫുട്‌ബോളിന്റെ വഴിയെ
ജൊഹാനസ്ബര്‍ഗ്: ഏകദിന ലോകകപ്പില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്ക. സെമി ഫൈനല്‍ പോലും കാണാതെയാണ് ഫഫ് ഡുപ്ലെസി നയിച്ച ദക്ഷിണാഫ്രിക്ക നാട്ടിലേക്കു വിമാനം കയറിയത്. ആദ്യ റൗണ്ടുകളിലെ തുടര്‍ പരാജയങ്ങളാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടിലേക്കു തള്ളിയിട്ടത്.
ലോകകപ്പിലെ പതനത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട ദക്ഷിണാഫ്രിക്ക ഇപ്പോള്‍ അടിമുടി ഉടച്ചു വാര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ രൂപരേഖ ക്രിക്കറ്റ് സൗത്താഫ്രിക്ക (സിഎ) തയ്യാറാക്കിക്കഴിഞ്ഞിട്ടുമുണ്ട്.

ഫുട്‌ബോളിനെ മാതൃകയാക്കും
ക്രിക്കറ്റിനെയല്ല, മറിച്ച് ഫുട്‌ബോളിനെ മാതൃകയാക്കി ഒരു മാറ്റത്തിനാണ് ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുന്നത്. ഇതോടെ കോച്ചെന്ന റോളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആരുമുണ്ടാവില്ല. മറിച്ച് ഫുട്‌ബോളിലേതു പോലെ മാനേജറായിരിക്കും ടീമിന്റെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുക.
ടീം മാനേജറായിരിക്കും തന്റെ കോച്ചിങ് സ്റ്റാഫുമാരെയും മൂന്നു ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍മാരെയുമെല്ലാം തിരഞ്ഞടുക്കുന്നത്.

ഓട്ടിസ് ഗിബ്‌സണിനെ ഒഴിവാക്കും
കോച്ചെന്ന സങ്കല്‍പ്പം ഇല്ലാതാവുന്നതോടെ നിലവിലെ പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണിന്റെ കസേര തെറിക്കും. ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു വിന്‍ഡീസ് വംശജനായ ഗിബ്‌സണുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക തീരുമാനിച്ചിരുന്നു.
പുതിയ പദ്ധതിയനുസരിച്ച് വിവിധ അസിസ്റ്റന്റ് കോച്ചുമാരടക്കം നിലവിലെ ടീം മാനേജ്‌മെന്റിലെ എല്ലാവരെയും ഒഴിവാക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ടീം മാനേജരെ നിയമിക്കും
പുതിയ കോച്ചിനു പകരം ടീം മാനേജരെ ക്രിക്കറ്റ് സൗത്താഫ്രിക്ക ഉടന്‍ നിയമിക്കും. നിലവില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന കോറി വാന്‍സിലിനു കീഴിലായിരിക്കും ടീം മാനേജര്‍ പ്രവര്‍ത്തിക്കുക. ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ പുതിയ പൊസിഷന്‍ ചീഫ് എക്‌സിക്യൂട്ടീവെന്നായിരിക്കും.
യൂറോപ്പിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളിലെല്ലാമുള്ള രീതിയാണിത്. അവിടെയെല്ലാം ടെക്‌നിക്കല്‍ ഡയറക്ടറാണ് കോച്ചിങ് സ്റ്റാഫിനെയും താരങ്ങളെയുമെല്ലാം തീരുമാനിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications